Lifestyle

പങ്കാളിക്ക് സമ്മാനിക്കാം 10 തരം ചുംബനങ്ങൾ

1. ഫ്രഞ്ച് കിസ്

ചുംബനങ്ങളിലെ സൂപ്പര്‍ സ്റ്റാര്‍ ഫ്രഞ്ച് കിസ് തന്നെ. വായ തുറന്നുള്ള ചുംബനമാണിത്. അപ്പോള്‍ ഇണകളുടെ നാവുകള്‍ തമ്മില്‍ സ്​പര്‍ശിക്കും. അതുകൊണ്ട് നാവ് ചുംബനം എന്നും ഇതിന് പേരുണ്ട്. ആത്മ ചുംബനം എന്നതാണ് മറ്റൊരു പേര്. ചെയ്യാന്‍ എളുപ്പമെന്ന് തോന്നുമെങ്കിലും വൈദഗ്ധ്യം നേടാന്‍ സമയമെടുക്കും. ഇണയുടെ വായിലേക്ക് നാവ് നുഴഞ്ഞ് കയറുന്നത് മൂലം ഫ്രഞ്ച് കിസ് സംഭോഗ സമാനമായാണ് പരിഗണിക്കപ്പെടുന്നത്. രതിമൂര്‍ച്ഛയ്ക്ക് ജനനേന്ദ്രിയ ഉത്തേജനം ആവശ്യമില്ലാത്ത സ്ത്രീകള്‍ക്ക് ഫ്രഞ്ച് കിസിലൂടെ അത് ലഭിക്കുന്നതായി കിന്‍സിയുടെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

സാധാരണ അധരചുംബനത്തിന് ശേഷമാണ് ഫ്രഞ്ച് കിസിലേക്ക് കടക്കേണ്ടത്. ആദ്യം ചുംബനത്തിനിടയില്‍ മെല്ലെ വായതുറന്ന് നാവുകൊണ്ട് മൃദുവായി സ്​പര്‍ശിച്ച് ഇണയുടെ വായ തുറക്കണം. പിന്നെ മെല്ലെ നാവ് ഇണയുടെ വായയില്‍ കടത്തി നാവില്‍ സ്​പര്‍ശിക്കണം. ഇണയുടെ പ്രതികരണം മനസ്സിലാക്കി പരസ്​പരം നാവ് നുണയാം. ഉമിനീര്‍ രുചിക്കാം. ചുംബിക്കുമ്പോള്‍ നാവ് അയച്ച് പിടിക്കാനും ചുണ്ടുകള്‍ മുറുക്കിപ്പിടിക്കാനും ശ്രദ്ധിക്കുക. ഈ നനഞ്ഞ ചുംബനത്തിനിടയില്‍ പക്ഷേ, ശ്വസിക്കാന്‍ മറക്കരുത്.

2. ഏക അധര ചുംബനം

ഇതൊരു പ്രണയചുംബനമാണ്. ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാല്‍ തഴുകി, നുകരുകയാണ് ചെയ്യേണ്ടത്. നന്നായി ചെയ്താല്‍ ഇണയുടെ ഉടലില്‍ വികാരത്തിന്റെ തിരയിളക്കം സൃഷ്ടിക്കാനാവും.

3. ചിത്രശലഭ ചുംബനം

മറ്റ് ചുംബനങ്ങള്‍ക്കിടയില്‍ രസത്തിന് ചെയ്യാവുന്ന ഒന്നാണിത്. ചിത്രശലഭ ചുംബനത്തിനായി ചേര്‍ന്ന് നില്‍ക്കണം. ഇരുവരുടെയും കണ്‍പിലീകള്‍ തമ്മില്‍ സ്​പര്‍ശിക്കണം. ഇമ ചിമ്മുമ്പോള്‍ അവ പൂമ്പാറ്റച്ചിറകുകള്‍ പോലെ ചലിക്കും. കണ്‍പീലികള്‍ കവിളോട് ചേര്‍ത്തും ഇത് ചെയ്യാവുന്നതാണ്.

4. ചെവിയിലൊരു ചുംബനം

അധര ചുംബനത്തില്‍ നിന്ന് വ്യത്യസ്തമായി ഇണയുടെ മൃദുലമായ കീഴ്‌ച്ചെവി ചുണ്ടുകള്‍ക്കിടയിലാക്കി താഴേക്ക് വലിക്കുകയാണ് ഇത്.

5. എസ്‌കിേമാ കിസ്

കണ്ണുകളടച്ച് ഇണകള്‍ പരസ്​പരം മൂക്കുകള്‍ തമ്മില്‍ മുന്നോട്ടും പിന്നോട്ടും ഉരസുകയാണ് ഇതില്‍ ചെയ്യുന്നത്. എസ്‌കിമോകള്‍ക്കിടിയിലെ ഒരു രീതിയായതിനാലാണ് ആ പേര്‍ വന്നത്.

6. കവിള്‍ ചുംബനം

വായടച്ച് പിടിച്ച് ഇണയുടെ കവിളില്‍ ഉമ്മ വെക്കുന്നതാണ് ഈ ചുംബനം. സൗഹൃദ സന്ദേശം നല്‍കാനാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. പങ്കാളിക്ക് ആദ്യരാത്രിയിലെ ആദ്യചുംബനമായി ഇത് നല്‍കാം.

7. മാലാഖ ചുംബനം

മധുരമൂറുന്ന ഒരു ചുംബന രീതിയാണിത്. ഇണയുടെ കണ്‍പോളകളിലോ കണ്ണുകളുടെ വശങ്ങളിലോ മൃദുവായി ചുംബിക്കുകയാണ് ചെയ്യേണ്ടത്.

8. സമ്പൂര്‍ണ ചുംബനം

പ്രണയത്തിന്റെ ഒരു നിമിഷത്തില്‍ ആവേശത്തോടെ എല്ലാം മറന്ന് നല്‍കുന്ന ചുംബനമാണത്. അപ്പോള്‍ പ്രണയത്തിന്റ പ്രഖ്യാപനം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി ഒതുക്കി നിര്‍ത്താന്‍ ഇണകള്‍ ആഗ്രഹിക്കില്ല..!!

.9. നെക്ക് കിസ്

വളരെ വൈകാരികത ഉണര്‍ത്തുന്ന ചുംബനമാണിത്. പിന്നിലൂടെ വന്ന് ഇണയെ മൃദുവായി ആലിംഗനം ചെയ്ത ശേഷം പിന്‍ കഴുത്തില്‍ ചുംബിക്കുന്ന രീതിയാണിത്. പിന്നെ അത് കഴുത്തിന്റെ വശങ്ങളിലേക്ക് പുരോഗമിക്കും.

10. കൂള്‍ ചുംബനം

വായില്‍ ചെറിയ ഐസ് ക്യൂബ് വെച്ച ശേഷം ഇണയുടെ ചുണ്ടില്‍ ചുംബനം നല്‍കുന്ന രീതിയാണിത്. നാവുപയോഗിച്ച് ഐസ് ക്യൂബ് ഇണയ്ക്ക് കൈമാറുകയും ചെയ്യാം.

Leave a Response