Entertainment

രാവിലെ അവനെ കാത്തിരുന്നത് ഒരു പത്രവാർത്തയായിരുന്നു…വണ്ടി തട്ടി 22കാരി മരണമടഞ്ഞു…

എന്റെ_മാഷേ

എടാ..
എടാ… നിനക്കെന്താ ഇപ്പോളും എന്നോട് ദേഷ്യം….
എടാ പറയ്യ്… എന്താ ദേഷ്യം… നീയല്ലേ എല്ലാം നിർത്തിയിട്ട് പോയത്…. ഞാൻ അല്ലല്ലോ..
എടാ ജിഷ്ണു നീ കേൾക്കുന്നുണ്ടോ..??എനിക്ക് ദേഷ്യം ഒന്നുമില്ല എന്നെയൊന്നു വെർതെ വിടാമോ…. എത്ര ഉപേക്ഷിച്ചിട്ട് പോയാലും ഓരോന്നു പറഞ്ഞു വീണ്ടും വരും നാശം…..

നിനക്ക് നാണമില്ലേ…എടാ ഞാൻ പുറകെ വന്നതല്ല…. ശല്യമായി ഞാൻ ഇനി വരുകയുമില്ലാ… നിനക്ക് ബുദ്ധിമുട്ട് ആയെങ്കിൽ സോറി… ഇനി ഞാൻ വരില്ല.. സത്യം…ഇനി മേലാൽ വന്ന് പോകരുത്.. എനിക്ക് നിന്റെ മുഖം കാണുന്നതു തന്നെ അറപ്പാന്ന്…ഇല്ല… ഞാൻ വരില്ല… സോറി

എനിക്ക് നിന്റെ സോറിയും കോപ്പും ഒന്നും വേണ്ട.. ഒന്ന് പോയി താ… എത്രപേര് ലോകത്തു ചത്തു പോണൂ… നിന്നെയൊന്നും കാലനു പോലും വേണ്ട….നിറഞ്ഞു ചുവന്ന കണ്ണുകളുമായി അവൾ അവന്റെ അരികിൽ നിന്നു നടന്നകന്നു…

അവൾ കണ്ണ് മുൻപിൽ നിന്നു മായുവോളം അവൻ അവളെ നോക്കി നിന്നു…അവളെ കാണാത്തായപ്പോൾ അവന്റെ കണ്ണുകൾ അവൻ പോലും അറിയാതെ ഇറനണിഞ്ഞു….എന്തോ ഒരു വല്ലാത്ത ഇതുവരെ തോന്നാത്ത വിഷമം അന്ന് ആദ്യമായി അവനു അനുഭവപെട്ടു….

ഹും ഞാൻ എന്തിനു സങ്കടപെടണം.. നശൂലം.. അത് പോയത് നന്നായി.. അവൾ ഉള്ളപ്പോ സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല… അത് ചെയ്യല്ല് ഇതു ചെയ്യല്ല് കേട്ട് മടുത്തു….
കള്ള് കുടിച്ച കുറ്റം വീടി വലിച്ചാൽ കുറ്റം.. ഞാൻ പെണ്ണൊന്നും പിടിക്കാൻ പോയില്ലല്ലോ… ആണുങ്ങളായാൽ കുറച്ച് വലിക്കും കുടിക്കും… അതിനെന്താ…

കൂട്ടുകാരോട് കൂട്ടുകൂടിയാൽ കുറ്റം… അവൾക്കെന്തു തോന്നിവാസം വേണേലും ആവാം.. കൂട്ടുകാർടെ കൂടെ കറങ്ങി നടക്കാം.. അതും കണ്ട കില്ല ചെറുക്കൻമാർടെ… ഓ ഓർക്കുമ്പോ തന്നെ എനിക്ക് ചൊറിഞ്ഞു വരുന്നു…. ആ ശവം പോയത് നന്നായി.. വെർതെ അതിനെ സഹിച്ചു എന്റെ 3 4 വർഷം കളഞ്ഞു… അവൻ സ്വയം ഓരോന്ന് മനസ്സിൽ പിറുപിറുത്തു കയ്യിൽ ഇരുന്ന സിഗരെറ്റ് വലിച്ചിരുത്തി ഒരു പഫ് എടുത്തു….

രാത്രി ഏറെ വൈകിയിട്ടും അവൾടെ മെസ്സേജ് ഒന്നും ഫോണിൽ വരാതിരുന്നപ്പോൾ ജിഷ്ണുവിനു എന്തോ ഒരു അസ്വസ്ഥത തോന്നി… സാദാരണ എടാ സോറി ഇനി ശല്യപെടുത്തില്ലാ എന്നൊരു മെസ്സേജ് എങ്കിലും കാണേണ്ടതാണ്….വാട്സ്ആപ്പിൽ ലാസ്റ്റ് സീൻ നോക്കിയപ്പോൾ രാവിലെ 10:30.. അപ്പോളാണ് അവൾ അവനു എവിടെയാ നീ എന്ന് മെസ്സേജ് അയച്ചത്…. എന്നെ കണ്ടതിനു ശേഷം അവൾ ഓൺലൈൻ വന്നിട്ടില്ലേ.. അതെന്താ… അവനെന്തോ ഒരു ബുദ്ധിമുട്ട് പോലെ തോന്നി തുടങ്ങി…

ഓരോന്ന് ഓർത്തിരുന്നപ്പോളാണ് ഒരു അൺനോൺ നമ്പറിൽ നിന്നു കാൾ വരുന്നത്… എടാ ജിഷ്ണു… അവൻ അവളുടെ ശബ്ദം കേട്ടതെ കാൾ കട്ട്‌ ചെയ്തു… ഓഹ് നശൂലം ചത്തില്ല ഓരോ നമ്പറും ആയിട്ട് ഇറങ്ങികോളും… ഇതിപ്പോ ഏതാവന്റെ ഫോണിൽ നിന്നാണോ ഈ വിളിക്കണേ…കുറച്ച് കഴിഞ്ഞ് ഫോണിലേക്ക് ഒരു മെസ്സേജ് വന്നു..

“ജിഷ്ണു എല്ലാത്തിനും എന്നോട് ഷെമിക്കണം… എനിക്ക് നിന്നെ അത്രക്ക് ഇഷ്ടം ആയത്കൊണ്ടാന്ന് ഞാൻ നീ കള്ള് കുടിക്കുബോളും വലിക്കുബോളും വഴക്കിട്ടത്..നിനക്ക് എന്ദേങ്ങിലും പറ്റിയ പിന്നെ എനിക്ക് ആരാ ജിഷ്ണു ഉള്ളത്… . നിന്റെ കൂട്ടുകാരോട് ഒപ്പം കറങ്ങി നടക്കുമ്പോ എനിക്ക് കിട്ടാനുള്ള സ്നേഹം അവർക്കും പകുത്തുനൽകുമോ എന്നോർതാണ് ഞാൻ കുശുമ്പ് കാട്ടിയത്… എന്റെ കൂട്ടുകാരെ നിനക്ക് ഇഷ്ടമല്ല എന്നെനിക്ക് അറിയാം അതിനും സോറി.. എനിക്ക് ഈ ലോകത്തു ഏറ്റവും ഇഷ്ടം നിന്നെയാണ്..അത് എന്റെ മരണം വരെ അങ്ങനെ ആയിരിക്കും… ലവ് യൂ സൊ മച്ഛ്…
ജിഷ്ണു പേടിക്കേണ്ട ഇനി ഞാൻ ശല്യമായി വരില്ല…വരാൻ പറ്റൂന്ന് തോന്നണില്ല… ടെൻഷൻ അടിക്കേണ്ട.. ഹാപ്പിയായിട്ട് ഇരിക്ക്ട്ടൊ…
ഞാൻ പോയാലും പറ്റിയാൽ ഇനി കള്ളോന്നും കുടിക്കെണ്ടാട്ടോ…

നീ എനിക്ക് ജീവിതത്തിലെ ഏറ്റവും നല്ല അധ്യായം ആയിരുന്നു… എല്ലാത്തിനും നന്ദി…
ലവ് യു…അവസാനമായി ആ സൗണ്ട് ഒന്ന് കേൾക്കാൻ വേണ്ടിയാ വിളിച്ചത്… ജിഷ്ണുന്ന് പറ്റുമെങ്കിൽ ഒന്ന് തിരിച്ചു വിളിക്കുമോ.. ഒരു ഹായ് പറഞ്ഞാമതി… അത് മാത്രം മതി… പ്ലീസ്… ”

മെസ്സേജ് വായിച്ചു പുച്ഛത്തോടെ ജിഷ്ണു ഫോൺ സ്വിച്ച് ഓഫാക്കി കട്ടിലിലേക്ക് എറിഞ്ഞു….
ഹും ഇനിം വരും അവൾടെ സെന്റി മെസ്സേജ്… കോളുകളും… ഇതിപ്പോ സ്ഥിരം നമ്പറല്ലേ…
അങ്ങനെ അവൾ വിളിക്കേണ്ട…. അവൻ റൂമിലേ ലൈറ്റ് അണച്ചു കിടന്നു…

രാവിലെ അവനെ കാത്തിരുന്നത് ഒരു പത്രവാർത്തയായിരുന്നു…വണ്ടി തട്ടി 22കാരി മരണമടഞ്ഞു….ഇന്നലെ രാത്രിയോടെ ചികിത്സയിരുന്നാ കാർത്തിക (22) ആണ്‌ മരണമടഞ്ഞത്…അവന്റെ കാതുകളിൽ അവളുടെ ശബ്ദം മുഴങ്ങുന്നതുപോലെ തോന്നി… ജിഷ്ണു… കാലന് എന്നെയും വേണമെന്നായി…..

Anjitha Sindhu Saji