Social Media

“അല്ലെടോ ഏമാന്മാരേ ആരാടോ ഈ രഞ്ജിനി..!!ഇൻഡ്യയിൽ സാധാരണക്കാർക്ക് ഇല്ലാത്ത എന്ത് കുന്തമാണ്‌ അവൾക്ക് ഉള്ളത് ??” ഒരു പ്രവാസിയുടെ വൈറൽ ആയ കുറിപ്പ്

ഒരു പ്രവാസിയുടെ വൈറലായ കുറിപ്പ്

ഇത്തിഹാദിലായിരുന്നു ഞാനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. പത്തുമിനിറ്റ് കഴിഞ്ഞ് എമിറേറ്റ്സില്‍ രഞ്ജിനിയും, നടന്‍ സുരാജ് വെഞ്ഞാറമ്മൂടും, മറ്റൊരു സീരിയല്‍ നടിയും വന്നു. കസ്റ്റംസ് ക്ലിയറന്‍സിനുള്ള സ്‌കാനിംഗ് ഗേറ്റ് ഒന്നു മാത്രമേ നെടുമ്പാശേരിയിലുള്ളൂ. ഇരുന്നുറിലേറെ പേരുണ്ടായിരുന്നു ക്യൂവില്‍. എന്റെ പിന്നില്‍ 10-20 പേര്‍ കഴിഞ്ഞാണു രഞ്ജിനിയും സംഘവും നിന്നത്. കുറച്ചു കഴിഞ്ഞ് രഞ്ജിനി ക്യൂ തെറ്റിച്ച് മുന്നിലേക്ക്‌ വന്നു. ആദ്യം ഞാന്‍ വളരെ മാന്യമായി പറഞ്ഞു, ഇതാണു ക്യൂ., ക്ഷമയോടെ കാത്തുനില്‍ക്കുന്ന ഞങ്ങളെ അപമാനിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നതെന്ന്. പിന്നെ അവര്‍ എനിക്കുനേരെ ഒരു ഭ്രാന്തിയെപ്പോലെ അലറുകയായിരുന്നു . യൂ ഷട്ടപ്.. പിന്നെ എന്തൊക്കെയോ പറഞ്ഞു. സഹിക്കാനാവാത്ത ജാടയായിരുന്നു അവര്‍ക്ക്. അവരുമായി സംസാരിക്കാന്‍പോലും കൊള്ളില്ല. അത്രയ്ക്ക് നിലവാരം കുറഞ്ഞതായിരുന്നു അവര്‍ ഉപയോഗിച്ച ഭാഷ . പിടിച്ചു നില്‍ക്കാന്‍ ഞാനും പറഞ്ഞു പലതും- ബിനോയ്‌ പറയുന്നു.

തുടര്‍ന്ന് എന്നെ പ്രകോപിപ്പിച്ചുകൊണ്ട് അവര്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേരേക്കുടി വളരെ ധിക്കാരപൂര്‍വം ലൈനില്‍ കയറ്റിനിര്‍ത്തി. ക്യൂവില്‍ നിന്നവരെല്ലാം രോഷാകുലരായി.അതോടെ ഞാനും ചൂടായി. അമാന്യമായുള്ള സംസാരം എന്റടുത്തു വേണ്ടാ, നിന്റെ വീട്ടില്‍ മതിയെന്നു ഞാന്‍ പറഞ്ഞു. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചിലര്‍ ചാടിവീണു. രഞ്ജിനിയെ അറിയില്ലേ എന്നൊക്കെ ചോദിച്ച് എന്നെ കുറ്റപ്പെടുത്തി പ്രശ്‌നത്തില്‍ ഇടപെട്ടു. ഒരാള്‍ എന്നെ തല്ലാനടുത്തു. ദേഹത്തു തൊട്ടാല്‍ വിവരമറിയുമെന്നു ഞാന്‍ പറഞ്ഞു. ഇതോടെ അയാള്‍ പിന്മാറി. ഇതിനിടെ രഞ്ജിനി ആരെയൊക്കെയോ ഫോണില്‍ വിളിച്ചു. ഉടന്‍ തന്നെ പോലീസെത്തി.

രഞ്ജിനിയെ അറിയില്ലേയെന്നു എസ്.ഐ ചോദിച്ചു. അവര്‍ ആരായാല്‍ എനിക്കെന്താ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. പിന്നെ മുകളില്‍നിന്നു സമ്മര്‍ദ്ദമുണ്ടെന്ന് എസ്.ഐ പറഞ്ഞു. ആക്രമിക്കാന്‍ ചെന്നു വെന്ന രഞ്ജിനിയുടെ പരാതിയില്‍ എനിക്കെതിരേ കേസെടുത്തു. പിന്നെ സി.സി.ടിവി. ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കിയ പോലീസ് .തങ്ങളെ ചീത്തവിളിച്ചെന്ന എന്റെ ഭാര്യ കൊച്ചുറാണിയുടെ പരാതിയില്‍ രഞ്ജിനിക്കെതിരെയും കേസെടുക്കുകയായിരുന്നു- ബിനോയ്‌ പറഞ്ഞു.

കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് ഇനി രണ്ടിലൊന്നറിഞ്ഞിട്ടേയുള്ളു വെന്ന നിലപാടിലാണ് ബിനോയ്‌. ഞാന്‍ വെറും ഏഴാം കൂലിയല്ല. നീതികിട്ടുമോയെന്ന് ഞാനൊന്നു നോക്കട്ടെ- ബിനോയ്‌ പറയുന്നു.

കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ബിനോയ്‌ ന്യൂയോര്‍ക്കില്‍ നിര്‍മ്മാണകമ്പനി നടത്തുകയാണ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ കൂടിയായ ഇദ്ദേഹം അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്ക്‌ വരുമ്പോഴാണ് നെടുമ്പാശ്ശേരിയില്‍ വച്ച് ദുരനുഭവം.

അല്ലടോ ഏമാന്മാരെ ആരാടോ ഈ രഞ്ജിനി….ഇന്ത്യയില്‍ സാധാരണക്കാര്‍ക്കും ഇല്ലാത്ത എന്ത് കുന്തമാണ് അവള്‍ക്ക് ഉള്ളത്?