Uncategorized

ഭാര്യയും ആയി പിരിയാൻ പോകുന്നു എന്നു പ്രചരിപ്പിച്ച പാപ്പരാസി മാധ്യമങ്ങളെ വിളീച്ചു വരുത്തി ഈ സുപ്പർ സ്റ്റാർ ഒരു പണി കൊടുത്തു..!!! റിയൽ ലൈഫിലും സ്റ്റാറായി മാറിയ ആ നായകൻ ആരാണെന്ന് അറിയാമോ..?

ഭാര്യയുമായി പിരിയാൻ പോകുന്നുവെന്ന് പറഞ്ഞ് പരത്തിയ പാപ്പരാസികളെ വിളിച്ചു വരുത്തി ‘ഇതാണ് നിങ്ങൾ പറഞ്ഞ എന്റെ ഭാര്യ– ഞാൻ വിട്ടുകളയും എന്നു പറഞ്ഞ എന്റെ ഭാര്യ’ എന്നു പറയാതെ പറഞ്ഞ് ചേർത്തു നിർത്തി സ്നേഹചുംബനം. ഇതാണ് ആ കട്ട ഹീറോയിസം– അമീർഖാൻ എന്ന മനുഷ്യന്റെ ഹീറോയിസം. ആമിറിന്റെ അന്‍പത്തി മൂന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മുംബൈയില്‍ ഭാര്യ കിരണ്‍ റാവുവിനൊപ്പം വീട്ടിലാണ് അമീർ പിറന്നാൾ ആഘോഷിച്ചത്.

വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വച്ചാണ് അമിര്‍ കേക്ക് മുറിച്ചത്. പിറന്നാള്‍ കേക്ക് മുറിച്ചതിനേക്കാള്‍ മനോഹരമായത് ഭാര്യയ്ക്ക് നല്‍കിയ സ്‌നേഹ ചുംബനമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമീറും കിരണും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളാണെന്ന് ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞത്. കിരണിനെ ചേർത്തു നിർത്തി ചുംബിച്ചും മധുരം പങ്കുവച്ചും വീണ്ടും പഴയ പ്രണയ ജോഡികളായി ഇരുവരും.

ഇതോടെയെങ്കിലും ഗോസിപ്പുകാർ തങ്ങളെ വെറുതെ വിടുമെന്നായിരിക്കാം താരം പ്രതീക്ഷിച്ചതെന്നാണ് ആരാധകർ പറയുന്നത്. കിരണിന് എന്തോ വലിയ രോഗമാണെന്നും ദംഗല്‍ താരം ഫാത്തിമ സനയും അമീറും തമ്മില്‍ അടുപ്പത്തിലാണെന്ന് പോലും വാര്‍ത്തകള്‍ വന്നു. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെ വായടപ്പിക്കുന്നതായിരുന്നു ആ സ്നേഹ ചുംബനം.