Entertainment

‘കുഞ്ഞു വിഹാന്റെ ‘നെഞ്ചിനകത്തും ലാലേട്ടൻ’; ‘ലാൽ ആന്തം’ പാടി താരമായി വിനയ് ഫോർട്ടിന്റെ മകൻ’

ലാലേട്ടൻ ആരാണെന്ന് ചോദിച്ചാൽ മലയാളികളികൾ എന്താകും ഉത്തരം പറയുക. ‘ചങ്കാണെന്നാകും’ ഒട്ടുമിക്ക ആരാധകരുടെയും മറുപടി. കുഞ്ഞുകുട്ടികൾ മുതിർന്നവർക്ക് വരെ മോഹൻലാൽ എന്ന നടന വിസ്മയം ഒരു വികാരമാണ്.

മോഹൻലാലിനോടുള്ള ആരാധന നിറഞ്ഞ ഒരു കുഞ്ഞ് ആരാധകനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. സിനിമാ താരം വിനയ് ഫോർട്ടിന്റെ മകൻ വിഹാനാണ് ആ താരമെന്നറിയുമ്പോൾ ആരാധകരുടെ ആകാംക്ഷ ഒന്നു കൂടി ഇരട്ടിക്കും.

ക്വീനിലെ തരംഗമായി മാറിയ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ‘മോഹൻലാൽ ആന്തം’ ഏറ്റുപാടിയാണ് കുഞ്ഞുവിഹാൻ താരമായിരിക്കുന്നത്. വിനയ് ഫോർട്ട് തന്നെയാണ് വിഹാന്റെ ലാലേട്ടൻ ഇഷ്ടം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഡിയോ സോഷ്യൽ മീഡിയയും ലാലേട്ടൻ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.