News

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട, 2 കോടിയുടെ ഹാഷിഷുമായി യുവ സിനിമാ നടൻ പിടിയിൽ!

സിനിമാ ലോകവും മയക്കു മരുന്നുമായുള്ള ബന്ധത്തിന് സൂചന നൽകി രണ്ട് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി പെരുമ്പാവൂരിൽ ചലച്ചിത്ര നടൻ പിടിയിൽ. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ണ്ടു കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന ഹാഷിഷാണ് പോലീസ്‌ പിടികൂടിയത്‌.

ഇ​ന്നു​രാ​വി​ലെ 9.30 ഓ​ടെ എ.​എം റോ​ഡി​ൽ ആ​ശ്ര​മം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ഹാ​ഷി​ഷ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു കു​പ്പി​ക​ളി​ലാ​യി ര​ണ്ടു കി​ലോ ഹാ​ഷി​ഷാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി മാ​ട​പ്പി​ള്ളി ആ​ന്‍റ​ണി അ​ഗ​സ്റ്റ്യ​ൻ (38) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പെ​രു​ന്പാ​വൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ പി.​എ ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​ടു​ക്കി​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​യ്ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ഹാ​ഷി​ഷാ​ണ് പി​ടി​കൂ​ടി​യ​ത്. ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇയാൾക്ക്‌ സിനിമാ മേഖലയിൽ ഉള്ളവരുമായിട്ടുള്ള കൂടുതൽ ബന്ധമാണ് പോലീസ്‌ അന്വേഷിക്കുന്നത്‌.