Entertainment

ദിലീപിന്‌ തിരിച്ചടിയോ തന്ത്രപരമായ നീക്കമോ? നടിയെ ആക്രമിച്ച കേസ് , ആ തീരുമാനത്തിൽ നിന്നും ദിലീപ് പിന്മാറുന്നു?

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിന് പുത്തൻ വഴിത്തിരിവ്. ഈ കേസില്‍ സാക്ഷികളായവര്‍ക്ക് നിര്‍ഭയമായി എന്തും തുറന്നു പറയാന്‍ ജഡ്ജി വനിതയാകണമെന്ന ആവശ്യവുമായി യുവനടി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. മഞ്ജു വാര്യര്‍,റിമി ടോമി, കാവ്യാ മാധവന്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ സാക്ഷികളായ കേസില്‍ വനിതാ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഇതിലൂടെ ആവശ്യപ്പെടും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ തന്നെ കേസ് ഹൈക്കോടതി പരിശോധിക്കും. കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കുന്നതിനു പ്രത്യേക കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

കേസില്‍ സാക്ഷികളായി നിരവധി നടികളുള്ളതിനാല്‍ വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്. പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്ജിമാരെ അനുവദിച്ചിട്ടുള്ളതായാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതന്നെ കേസ് കേള്‍ക്കാനുള്ള സാഹചര്യമാണു നിലവിലുള്ളത്. മറ്റേതെങ്കിലും സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ പ്രിന്‍സിപ്പല്‍ ജഡ്ജിക്കാവും. എന്നാല്‍, പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ് ഉള്ളത്.

എറണാകുളത്തെ ഏഴു സെഷന്‍സ് കോടതികളില്‍ രണ്ടിടത്ത് വനിതാ ജഡ്ജിമാരുണ്ട്. അതുകൊണ്ട് തന്നെ ഇവരില്‍ ഒരാള്‍ എങ്കിലും കേസ് കേള്‍ക്കണമെന്നാണ് പ്രോസിക്യൂഷനും ആഗ്രഹിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി നേടിക്കൊടുക്കേണ്ടതുണ്ട്എന്നതിനാൽ നീതി പൂര്‍വമായ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കുന്നത് ഉചിതമായിരിക്കുമെന്ന് തന്നെയാണ് പ്രോസിക്യൂഷന്റേയും നിലപാട്. നടിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുമ്പോള്‍ ഇക്കാര്യം കോടതിയെ പ്രോസിക്യൂഷന്‍ അറിയിക്കുകയും ചെയ്യും. കേസിന്റെ വിചാരണ നടപടികള്‍ നീണ്ടുപോകാതെ പൂര്‍ത്തിയാക്കണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. സാക്ഷികളെയും പ്രതികളെയും സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വിലയിരുത്തുന്നു.

വനിതാ ജഡ്ജി തന്നെ കേസ് കേള്‍ക്കണമെന്ന് ഒന്നാംപ്രതി പള്‍സര്‍ സുനിയും ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. മാര്‍ട്ടിന്‍ ഓടിച്ചിരുന്ന വണ്ടിയില്‍ താന്‍ കയറിയെങ്കിലും പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കൃത്യം നടത്തിയിട്ടില്ലെന്നാണു സുനിയുടെ പ്രധാനവാദം. നടിയുമായി തനിക്ക് അടുത്ത സൗഹൃദമാണുള്ളത്. സംഭവത്തില്‍ പങ്കുണ്ടെന്നു കാണിക്കുന്ന ശാസ്ത്രീയ പരിശോധനകളൊന്നും തനിക്കെതിരല്ലെന്നും സുനി വാദിക്കാനാണ് സാധ്യത. കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ആ നീക്കം ദിലീപ് ഉപേക്ഷിതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

കേരളം മുഴുവൻ ഞെട്ടലോടെ സ്വീകരിച്ച വാർത്ത ആയിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം.മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ ആകെ 13 പ്രതികളാണുണ്ടെന്നാണ് വിവരം.

25ല്പ്പരം സാക്ഷി മൊഴികളും 20ലധികം നിർണ്ണായക തെളിവുകളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടാകും.
കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യുവ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിൽ ആറംഗ സംഘം നെടുംബാശ്ശേരിക്കടുത്ത് വെച്ച് കാറിൽ കയറി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.
ആറു ദിവസത്തിനകം കൃത്യത്തിൽ പങ്കെടുത്ത മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് മൂന്നുമാസത്തിനുള്ളിൽ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ദിലീപിന്റെ അറസ്റ്റിൽ പോലീസിനെ എത്തിച്ചത്.