Entertainment

“തന്റെ ശരീരം ക്ഷീണിക്കാനും മുടി കൊഴിയാനും വരെ തുടങ്ങി”; സിനിമാക്കാർ അറിയണം നടി ചാർമ്മിളയുടെ ഇപ്പോഴത്തെ അവസ്ഥ..

ഒരുകാലത്ത് നിറഞ്ഞ ചിരിയുമായി മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായിക ആയിരുന്നു ചാർമ്മിള. മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ചാർമ്മിള കുടുംബ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു എങ്കിലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്‌.

സിനിമയിൽ തിളങ്ങി പണവും പ്രശസ്തിയും അധികമാവുമ്പോൾ എല്ലാവരെയും പോലെ അമിത ആർഭാടവും ദൂർത്തും ഒക്കെയായി സമ്പാദിച്ചതൊക്കെയും ചാർമിളയും തീർത്തു. ഭർത്താവ് രാജേഷിനൊപ്പം കയ്യിൽ ഉണ്ടായിരുന്ന സമ്പത്ത് മുഴുവൻ ആഘോഷിച്ചു തീർത്തപ്പോൾ ചാർമ്മിള പോലും പ്രതീക്ഷിച്ചിരുന്നില്ല വിവാഹമോചനവും അതിനുശേഷം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളും.

രോഗാവസ്ഥയിൽ കിടപ്പിലായ അമ്മയേയും മകനെയും സംരക്ഷിക്കുവാൻ എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ ആണ്‌ ഇന്ന് ചാർമ്മിളയ്ക്ക്. ഈ അടുത്ത കാലത്ത് ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിൽ ആണ്‌ ചാർമ്മിള തന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞത്.

മുന്‍പായിരുന്നെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമായിരുന്നു എന്നും പക്ഷേ ഇന്ന് തനിക്ക് അതിനൊന്നും കഴിയാത്ത അവസ്ഥ ആണെന്നും ചാർമിള പറയുന്നു. സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഒരു സിനിമയുടെ പ്രതിഫലം കിട്ടിയാല്‍ ഏതെങ്കിലും വിദേശരാജ്യത്തേക്ക് പോകുമായിരുന്നു എന്നും ദാമ്പത്യജീവിതം ആണ് തന്നെ കൂടുതൽ തളർത്തി കളഞ്ഞത് എന്നും ഭർത്താവ് രാജേഷിന് വേണ്ടി സ്വന്തം വീടും സ്ഥലവും വരെ വില്‍ക്കേണ്ടിവന്നു എന്നും അവർ പറഞ്ഞു. ദാമ്പത്യത്തിലെ തകർച്ച വിഷാദത്തിലേക്ക് തള്ളിവിട്ടു എന്നും തന്‍റെ ശരീരം ക്ഷീണിക്കാനും മുടി കൊഴിയാനും തുടങ്ങി എന്നും ചാർമിള പറയുന്നു.

ഒരുകാലത്ത് കോണ്ടിനെന്‍റല്‍ ആഹാരം മാത്രം കഴിച്ചു ശീലിച്ച താനും മകനും ഇന്ന് അരിയാഹാരത്തോട് പൊരുത്തപ്പട്ടിരിക്കുന്നു. രാത്രിയിലും എന്‍റെ മകന് അരിയാഹാരമാണ് നല്‍കുന്നത് എന്നും തനിക്ക് സംഭവിച്ച ദുരവസ്ഥ ഒരിക്കലും തന്റെ മകനുണ്ടാകരുത് എന്നും അതുകൊണ്ട് തന്നെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് അവന്‍ വളരട്ടെ എന്നും ചാർമിള കൂട്ടിച്ചേർത്തു. എത്ര കഷ്ടപാട് ആയാലും അവന്റെ പഠിപ്പ് മുടക്കാനാവില്ല കഴിഞ്ഞ വര്‍ഷം വരെ മകന്റെ പഠനച്ചെലവുകള്‍ വഹിച്ചത് തമിഴ് നടന്‍ വിശാലായിരുന്നെന്നും ചാർമിള പറയുന്നു.

സിനിമയിൽ സജീവമാകാതിരുന്നപ്പോഴും സിനിമ വിട്ടു നിന്നപ്പോഴും എല്ലാം ധാരാളം അവസരങ്ങൾ തന്നേ തേടി വരുമായിരുന്നു. എന്നാൽ ഇപ്പോള്‍ ആരും തന്നെ അഭിനയിക്കാൻ വിളിക്കുന്നില്ലെന്ന് ചാർമിള പറയുന്നു. തന്റെ അവസ്ഥ സംവിധായകർ മനസിലാക്കണം എന്നും തനിക്കു അവസരങ്ങൾ തന്നു സഹായിക്കണമെന്നും ചാർമിള മലയാള സിനിമയിലെ എല്ലാ സംവിധായകരോടുമായി അപേക്ഷിക്കുന്നു.