Entertainment

എന്നും സുന്ദരി ആയി നടക്കാൻ ആഗ്രഹിച്ചവളെ കാഞ്ചീവരം സാരിയിലും ആഭാരണത്തിലും ഇന്നും സുന്ദരിയായി തന്നെ ഒരുക്കി….

ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിക്ക് വിടചൊല്ലി മുംബൈ. സെലിബ്രേഷൻ സ്പോർട്സ് ക്ലബിലെ പൊതുദർശനം അവസാനിച്ചു. ഒട്ടേറെ താരങ്ങളും ആരാധകരുമാണ് പ്രിയ താരത്തെ അവസാനമായി ഒന്നു കാണാൻ എത്തിയത്. സ്പോർട്സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖരെയും മറ്റൊരു ഗേറ്റിലൂടെ ആരാധകരെയും പ്രവേശിപ്പിച്ചു. എത്തിയവരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

പൊതുദർശനം അവസാനിപ്പിക്കുമ്പോഴും ഗേറ്റിനു പുറത്ത് ആയിരങ്ങൾ കാത്തുന്നിന്നു. തങ്ങളുടെ പ്രിയ താരത്തോടുള്ള സ്നേഹം എത്രയെന്നു തെളിയിക്കുന്നതായിരുന്നു ജനപ്രവാഹം.

മജന്തയും ഗോള്‍ഡും നിറങ്ങളില്‍ കാഞ്ചീവരം സാരി പുതപ്പിച്ചും സ്വർണാഭരണം അണിയിച്ചും സുന്ദരിയായി ഒരുക്കി ചുവന്ന പൊട്ട് വച്ച് എന്നത്തേയും പോലെ അതീവ സുന്ദരിയായി തന്നെ അവസാനയാത്രയ്ക്കും ശ്രീദേവിയെ ഒരുക്കി.സൗന്ദര്യ സംരക്ഷണത്തിൽ ഒരുപാട് ശ്രദ്ധപുലർത്തിയിരുന്ന ശ്രീദേവിയുടെ യാത്രയയപ്പ് ഇങ്ങിനെ ആകണം എന്ന് കുടുബത്തിന്റെ തീരുമാനം ആയിരുന്നു. പ്രിയനായികയുടെ ഭൗതികശരീരം. പൂക്കളാല്‍ അലങ്കരിച്ചിട്ടുമുണ്ട്….