Entertainment

കേരളം മുഴുവൻ അഡാർ ലൗവിന്റെ പിറകെ പോയപ്പോൾ വിവാഹ ക്ഷണക്കത്ത് പോലും ആധാറും ആയി ലിങ്ക് ചെയ്ത് ഒരു ആധാർ ലൗ സൃഷ്ടിക്കുന്ന ഇവരെ കാണണ്ടേ……….

ഒരു അഡാറ് ലവ് കേരളം മുഴുവൻ ചർച്ച ചെയ്യുമ്പോൾ ആധാർ ലവ്വുമായി യുവാവും യുവതിയും. വിവാഹ ക്ഷണക്കത്ത് ആധാർ കാർഡിന്റെ മാതൃകയിൽ ഒരുക്കിയാണ് അർജുനും ശ്രീലക്ഷ്മിയും വ്യത്യസ്തരാകുന്നത്. മേയ് എട്ടിന് കാസർകോ‍ഡ് പാണത്തൂര്‍ അരിപ്രോഡ് ശ്രീ തുരുത്തിൽ ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ് ഇവരുടെ വിവാഹം.

 

വിവാഹം ഉറപ്പിച്ചതിനു പിന്നാലെ വേറിട്ട ക്ഷണക്കത്തെന്ന ആശയം മുൻനിർത്തിയാണ് ഇവർ ആധാർ കാർഡ് മോഡൽ ക്ഷണക്കത്ത് ഒരുക്കിയത്. ആധാർ നമ്പരിനു പകരം വിവാഹത്തീയതിയാണ് നൽകിയിരിക്കുന്നത്. സുഹൃത്തുക്കളിൽ ആരോ കാർഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സംഗതി വൈറലാവുകയായിരുന്നു.