Entertainment

പാർവ്വതിക്ക്‌ ഡിസ്‌ലൈക്ക്‌ പക്ഷെ ഐശ്വര്യ സുരേഷിന് ലൈക്കോടു ലൈക്ക്‌! ഈ ഡാൻസ്‌ തകർത്തു കളഞ്ഞു!

പാർവ്വതിക്ക്‌ ഡിസ്‌ലൈക്ക്‌ പക്ഷെ ഐശ്വര്യ സുരേഷിന് ലൈക്കോടു ലൈക്ക്‌! ഇത്‌ തകർത്തു കളഞ്ഞു!

മൈ സ്റ്റോറി എന്ന ചിത്രത്തിലെ ‘പതുങ്ങി പതുങ്ങി’ എന്ന പാട്ടിനാണെങ്കിൽ ഡിസ്‍ലൈക്കുകളുടെ പെരുമഴയാണ്. പാർവ്വതി എന്ന താരത്തോടുള്ള വിയോജിപ്പായിട്ടാണ് സോഷ്യൽ മീഡിയ ഈ ഡിസ്‌ ലൈക്കിനെ കാണുന്നത്‌. എന്നാൽ ഈ പാട്ടിനൊപ്പമുള്ള മറ്റൊരു നായികയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടിയുടെ നൃത്തത്തിന്റെ വിഡിയോ ഏറെ സന്തോഷത്തോടെ സമൂഹമാധ്യമത്തിലൂടെ ഷാൻ റഹ്മാനും, പൃഥ്വിരാജും ഉൾപ്പടെയുള്ളവർ പങ്കുവയ്ക്കുകയും ചെയ്തു.

കളി എന്ന ചിത്രത്തിലെ നായിക ഐശ്വര്യ സുരേഷാണ് പതുങ്ങി പതുങ്ങി എന്ന പാട്ടിനൊപ്പം നൃത്തം ചെയ്തത്. നല്ല മെയ്‍വഴക്കത്തോടെ ഊർജസ്വലതയോടെ കളിക്കുകയാണ് താരം. നിരവധി പേർ ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ട്.