Celebrity

സൈക്കിൾ ടയർ ഒ​‍ാടിക്കാൻ മാത്രം ഈ അച്ഛ്ൻ പിന്നിലാണ്‌….ബാക്കി എല്ലാത്തിലും മുൻപിലും..;തമിഴകത്തിന്റെ സ്വന്തം “തല” മക്കളുടെ സ്കൂൾ ടേയ്ക്ക് എത്തിയപ്പോൾ; മക്കൾ പോലും തലയിൽ കൈവച്ച് ചിരിച്ചു പോയ ആ സംഭവം..വീഡിയോ വൈറൽ…

താരജാഡയൊന്നുമില്ലാത്ത നടനാണ് അജിത്ത്. ലാളിത്യമുള്ള പെരുമാറ്റവും അഭിനയമികവും അജിത്തിനെ തമിഴരുടെ സ്വന്തം ‘തല’യാക്കി മാറ്റി. മക്കളുടെ സ്‌കൂള്‍ പരിപാടികള്‍ക്ക് മുടക്കം കൂടാതെ എത്തുന്ന അജിത്തിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

മക്കളായ അനൗഷ്‌കയുടെയും അദ്വികിന്റെയും സ്‌കൂളിലെ സ്പോര്‍ടസ് ഡേയില്‍ പങ്കെടുക്കാനെത്തിയ അജിത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സൈക്കിള്‍ ടയര്‍ ഉരുട്ടുന്ന മത്സരത്തിലാണ് അജിത്ത് അനൗഷ്‌കയ്ക്കൊപ്പം പങ്കെടുത്തത്. അച്ഛന്റെ പ്രകടനം കണ്ട് പൊട്ടിച്ചിരിക്കുന്ന അനൗഷ്‌കയേയും വീഡിയോയില്‍ കാണാം.

താരജാഡയൊന്നുമില്ലാതെ സാധാരണക്കാരനായാണ് അജിത്ത് തന്റെ കുട്ടികളുടെ സ്‌കൂളില്‍ പരിപാടിക്കെത്തിയത്. ഏത് വാഹനവും കൂളായി ഡ്രൈവ് ചെയ്യുന്ന അച്ഛന്‍ സൈക്കിള്‍ ടയര്‍ ഉരുട്ടാന്‍ കഷ്ടപ്പെടുന്നത് കണ്ട് തലയില്‍ കൈവച്ച് ചിരിക്കുകയാണ് അനൗഷ്‌ക. കാറോട്ട മത്സരത്തില്‍ പ്രിയമുള്ള അജിത്തിന്റെ വീഡിയോ ഏറെ കൗതുതത്തോടെയാണ് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്.