Entertainment

മക്കളുടെ സ്നേഹം കാണുമ്പോൾ നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഓർമ വരും: അജു വർഗീസ്…

രണ്ടു പ്രാവശ്യവും അജുവിന് പിറന്നത് ഇരട്ട കുഞ്ഞുങ്ങളായിരുന്നു.അജുവിന്റെ രണ്ടാമത്തെ ഇരട്ട കുഞ്ഞുങ്ങളാണ് ജേക്കും ലൂക്കും.ജോയും ഇവാനും കമഴ്ന്നു വീണ ശേഷമാണ് അവരെ എടുക്കാന്‍ ധൈര്യമായതെന്നും അജു പറഞ്ഞു. എന്നാല്‍ ജേക്കിനെയും ലൂക്കിനെയും രണ്ടുമൂന്നാഴ്ച്ച ഇന്‍ക്വുബേറ്ററില്‍ കിടത്തിയിട്ടാണ് വീട്ടിലേയ്ക്ക് കൊണ്ടു വന്നതെന്നും അന്നു മുതല്‍ അവരെ എടുക്കാന്‍ തുടങ്ങിയെന്നും താരം പറഞ്ഞു.

ഇളയവരോട് മൂത്തവര്‍ക്ക് നല്ല സ്‌നേഹമാണെന്നും അവര്‍ ഓടി വന്ന് ഇളയവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമെന്നും പക്ഷേ അത് ഒന്നൊന്നര പിടിത്തമായിരിക്കുമെന്നും അജു പറയുന്നു. സ്‌നേഹിക്കുമെങ്കിലും അവര്‍ ഇടയ്ക്കിടയ്ക്ക് തല്ലുകൂടാറുണ്ടെന്നും അജു.

മക്കളുടെ സ്‌നേഹ പ്രകടനം കാണുമ്പോള്‍ നാടോടിക്കാറ്റിലെ വിജയന്റെ കവിളിലെ ദാസന്റെ തല്ലാണ് ഓര്‍മ്മ വരുന്നതെന്നും അജു പറയുന്നു. താനും അനിയത്തിയും തമ്മില്‍ പത്തുവയസ്സിന്റെ വ്യത്യാസമുണ്ടെന്നും കുട്ടിയായിരുന്നപ്പോള്‍ അവളെ എടുത്തു നടക്കുമായിരുന്നെങ്കിലും കുടുംബത്തിലെ എല്ലാ കുട്ടികളുമായും തല്ലുണ്ടാക്കുമായിരുന്നെന്നും അജു പറഞ്ഞു.