Entertainment

താരാരാധന അതിരു വിടുമ്പോൾ !!! അല്ലു അർജുന്‌ വേണ്ടി രക്താഭിഷേകം…

അല്ലു അർജുന്റെ സിനിമ റിലീസ് ആയ ഇന്നലെ ആരാധന തലക്കു പിടിച്ച ഒരു കൂട്ടം ചെറുപ്പക്കാർ ആഘോഷിച്ചത് കൈവിരൽ മുറിച്ചു രക്താഭിഷേകത്തിലൂടെ.

ചെന്നൈയിലെ ഒരു തിയേറ്ററില്‍ വെള്ളിയാഴ്ച അല്ലു അര്‍ജ്ജുന്‍ നായകനായ തെലുഗു ചിത്രം നാ പേരു സൂര്യ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് സംഭവം.

അല്ലു അര്‍ജുന്റെ ആരാധകരായ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ ചോര ഒഴുക്കിയാണ് റിലീസ് ആഘോഷിച്ചത്.

‘ജയ് ബണ്ണി.. ജയ് ജയ് ബണ്ണി’ എന്ന മുദ്രാവാക്യം വിളിച്ച് യുവാക്കള്‍ തിയേറ്ററിന് മുന്നില്‍ ആഘോഷിച്ചു.