Entertainment

ബച്ചൻ കുടുംബത്തിലും അമ്മയി അമ്മ പോരോ…??? ജയാ ബച്ചന്റെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഐശ്വര്യയും ആരാധ്യയും വിട്ടു നിന്നു..!!!

ബിടൗണിലെ സെലിബ്രേറ്റി കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബ്ച്ചന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ജയയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു. എന്റെ ലോകം എന്നു വിശേഷിപ്പിച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കത്തോടുകൂടിയാണ് അമിതാഭ് ബച്ചന്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ഇതിന് പിന്നാലെ നിരവധി ബോളിവുഡ് താരങ്ങളും മുന്‍കാല ബോളിവുഡ് നടിക്ക് ആശംസകളുമായി ഫേസ്‌ബുക്കില്‍ നിറഞ്ഞു. ശബാന ആസ്മിയും ഇഷാ ഡിയോളും സോനം കൂറും ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ സമൂഹമാധ്യമങ്ങളിലൂടെ ജയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ ഈ ചിത്രങ്ങളില്‍ ഒന്നും ആരാധകര്‍ തേടിയ രണ്ട് മുഖങ്ങള്‍ മാത്രം ഉണ്ടായില്ല. മരുമകള്‍ ഐശ്വര്യാ റായിയുടേയും കൊച്ചു മകള്‍ ആരാധ്യയുടയും. ഐശ്വര്യയുടേയോ ആരാധ്യയുടേയോ ഒരൊറ്റ ചിത്രം പോലും പുറത്തു വന്നിട്ടുമില്ല. ഇതോടെ ബച്ചന്‍ കടുംബത്തിലെ അകംപോര് പുറം ലോകത്തേക്ക് എത്തിയിരിക്കുകയാണ്. പാപ്പരാസികള്‍ ബച്ചന്‍ കുടുംബത്തിലെ പ്രശ്‌നം തേടുകയാണ്.

നേരത്തെ ഒരു വിവാഹ ചടങ്ങിനെത്തിയപ്പോള്‍ ബച്ചനും മകള്‍ ശ്വേതയും ഐശ്വര്യയ്ക്കും അഭിഷേകിനും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തെങ്കിലും മുഖം തിരിച്ചു നിന്നതും മാധ്യമങ്ങള്‍ പകര്‍ത്തിയിരുന്നു. അന്നും ബച്ചന്‍ കുടുംബത്തില്‍ എന്തൊക്കെയോ പുകയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജയാബച്ചന്റെ പിറന്നാളിന് ബച്ചന്‍ കുടുംബത്തിലെ ഐശ്വര്യയുടെ അസാന്നിധ്യം എല്ലാവരും ചര്‍ച്ച ചെയ്തപ്പോള്‍ പൂണെയിലെ അവാര്‍ഡ് ദാനച്ചടങ്ങുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഐശ്വര്യ.