Entertainment

“ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് ഒന്നും എന്റെ ശബ്ദം ഞാന്‍ നല്‍കിയിട്ടില്ല..” ; രസകരമായ ആ കാരണം അനുഷ്ക പറയുന്നതിങ്ങിനെ…

ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് എന്തുകൊണ്ടാണ് തന്റെ സ്വരം നല്‍കാത്തതെന്നതിന് മറുപടിയുമായി അനുഷ്‌ക ഷെട്ടി. ഭാഗമതിയിലും ബാഹുബലിയിലുമെല്ലാം അനുഷ്‌കയ്ക്ക് ശബ്ദം നല്‍കിയത് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ ആയിരുന്നു. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച താരം കരിയറില്‍ മികച്ച് നിന്ന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നതില്‍ നിന്ന് എന്നും പിന്‍വലിഞ്ഞ് നില്‍ക്കുന്നതിന്റെ കാരണവും വളരെ രസകരമാണ്.

തന്റെ സ്വരം കുട്ടികളുടെ പോലെ മധുരമുള്ളതാണ്. അത് ഇത് വരെ ചെയ്ത കഥാപാത്രത്തിന് ഉചിതമല്ല. ആ കഥാപാത്രത്തിന് കുറച്ച് കൂടി ഉറച്ച ശബ്ദമാണ് വേണ്ടത്. അഭിനയ മികവ് മാത്രം പോര കഥാപാത്രം നല്ല പോലെ ആളുകള്‍ സ്വീകരിക്കാന്‍ ശബ്ദത്തിന് പ്രാധാന്യം ഉണ്ട്. അത് കൃത്യമായി ചെയ്തില്ലെങ്കില്‍ കഥാപാത്രങ്ങളെ കൊല ചെയ്ത പോലെയാണ്. അതിന് താന്‍ തയ്യാറല്ലെന്ന് അനുഷ്‌ക പറയുന്നു.