Health

ലൈംഗിക പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പുരുഷന്മാരാണോ നിങ്ങൾ…? വിഷമിക്കണ്ടാ പരിഹാരം ആയുർവേദത്തിൽ ഉണ്ട്….

സെക്സ് പ്രശ്നങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും പലതുമുണ്ടാകാം. ഇതിൽ ആരോഗ്യപരമായവയും അല്ലാത്തവയുമായി കാരണങ്ങളുമുണ്ടാകാം. സാധാരണയായി സ്ത്രീകളേക്കാൾ ലൈംഗികപ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകുന്നത് പുരുഷന്മാർക്കെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഉദ്ധാരണപ്രശ്നങ്ങൾ, ശീഘ്രസ്ഖലനം തുടങ്ങി പലതരം പ്രശ്നങ്ങളാണ് പുരുഷന്മാർക്കുണ്ടാകുന്നത്. ലൈംഗികശേഷിക്കുറവാണ് പുരുഷന്മാരെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം.
സ്ത്രീകളെ സംബന്ധിച്ച് സെക്സ് പ്രശ്നങ്ങളിൽ സെക്സിൽ ഉള്ള താല്പര്യക്കുറവും യോനീഭാഗത്തെ വരൾച്ച, വേദന തുടങ്ങിയ ചില പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.

ലൈംഗികപ്രശ്നങ്ങൾക്ക് ആയുർവേദം പൊതുവേ ആരോഗ്യകരമായ ചികിത്സ നൽകാറുണ്ട്.

പുരുഷന്മാരിലെ ലൈംഗികബലഹീനതയ്ക്ക് ആയുർവേദം പല ചികിത്സാവിധികളും പറയുന്നുണ്ട്.

1) ചുവന്നുള്ളി

ചുവന്നുള്ളി അരിഞ്ഞ് വെള്ളം ചേർത്തു വേവിയ്ക്കുക. ഇത് നല്ലപോലെ പതഞ്ഞുകുഴഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് തേൻ ചേർത്തിളക്കി ചൂടാറുമ്പോൾ കരയാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്തിളക്കാം എന്നിട്ട് രാവിലെയും വൈകീട്ടും കഴിയ്ക്കാം. ഇത് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിയ്ക്കുകയും ചെയ്യും.

2) കാരയ്ക്ക

ഉണക ഈന്തപ്പഴം അഥവാ കാരയ്ക്ക 42 എണ്ണമെടുത്ത് ഇതിൽ 5 ഗ്രാം വീതം ജാതിപത്രി പൊടിച്ചത്, 100 ഗ്രാം വീതം തേൻ, കൽക്കണ്ടം പൊടിച്ചത് എന്നിവ ചേർത്ത് ഒരാഴ്ച അടച്ചു സൂക്ഷിയ്ക്കുക. പിന്നീട് ഓരോ കാരയ്ക്ക വീതം രാവിലേയും വൈകീട്ടും കഴിയ്ക്കുക. ലൈംഗികബലഹീനതയ്ക്കും ബീജത്തിനുമെല്ലാം ഇത് നല്ലതാണ്.

3) നെല്ലിക്ക

നെല്ലിക്ക ഉണക്കിപ്പൊടിച്ചതിൽ ഒരു സ്പൂണ് വീതം കൽക്കണ്ട്, തേൻ എന്നിവ ചേർത്തിളക്കി രാത്രി കിടക്കാൻ നേരത്തു കഴിയ്ക്കുക. ഇത് നല്ല സെക്സ് സ്റ്റാമിന നല്കും.

4)വെണ്ടയ്ക്ക

ഇളം വെണ്ടയ്ക്ക പച്ചയ്ക്ക മൂന്നൂനാലെണ്ണം ദിവസവും രാവിലെ വെറുംവയറ്റിൽ കടിച്ചുചവച്ചു തിന്നുന്നതും ലൈംഗികശക്തി വർദ്ധിപ്പിയ്ക്കും.

5) തൊട്ടാവാടി, പശുവിൻ പാൽ

 

ശീഘ്രസ്ഖലനം പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്. തൊട്ടാവാടി വേരടക്കം എല്ലാ ഭാഗങ്ങളും പശുവിൻ പാൽ ചേർത്തരച്ച് ഉള്ളം കാലിൽ പുരട്ടുക. സെക്സിലേർപ്പെടുന്നതിന് 10 മിനിറ്റു മുൻപ് വേണം, ഇതു ചെയ്യാൻ.

6)ത്രിഫല പൗഡർ

ത്രിഫല പൗഡർ രാത്രി ഇളംചൂടുള്ള പാലിൽ കലക്കി കഴിയ്ക്കുന്നതും നല്ലതാണ്.

7) ചന്ദനവും രാമച്ചവും തേനും

ചന്ദനവും രാമച്ചവും തുല്യഅളവിലെടുത്ത് തേൻ ചേർത്തരച്ചു സെക്സിനു മുൻപായി കഴിയ്ക്കാം. ഇത് സ്ത്രീകൾക്കും ഉപയോഗിയ്ക്കാവുന്ന മരുന്നാണ്.

8)കുറുന്തോട്ടി

പല പുരുഷന്മാർക്കും ആത്മവിശ്വാസക്കുറവുണ്ടാക്കുന്ന ഒന്നാണ് സ്വപ്നസ്ഖലനം. ഉറക്കത്തിൽ സ്ഖലനം നടക്കുന്ന ഈ അവസ്ഥയ്ക്ക് നമ്മുടെ വളപ്പിൽ നിന്നും ലഭിയ്ക്കുന്ന കുറുന്തോട്ടി നല്ലൊരു മരുന്നാണ്. കുറുന്തോട്ടി മുഴുവനായി വേരും തണ്ടും ഇലയുമെല്ലാം വെള്ളം ചേർത്തു ചതച്ച് നീരെടുത്ത് 100 എം.എൽ വീതം രണ്ടാഴ്ച അടുപ്പിച്ചു കുടിയ്ക്കുക.

9)തൃഫലചൂർണം

തൃഫലചൂർണം ചൂടുവെള്ളത്തിൽ കലക്കി രാത്രി കിടക്കാൻ നേരത്തു കുടിയ്ക്കുന്നതും സ്വപ്നസ്ഖലനത്തിന് ഏറെ നല്ലതാണ്.