Entertainment

“അല്ലയോ മാളോരേ…. ഒരു സന്തോഷ വാര്‍ത്തയുണ്ട് (ആര്‍ക്ക്) കല്യാണമാണ് (ആരുടെ) എന്റെ തന്നെ ..”; ചിരി പടര്‍ത്തുന്ന കല്യാണക്കുറിയുമായി ബിബിന്‍

സിനിമയിലെ തിരക്കഥയ്ക്ക് എന്ന പോലെ തന്നെ ബിബിന്‍ തന്റെ കല്യാണക്കുറിയിലും പ്രധാന നല്‍കിയിരിക്കുന്നത് ഹാസ്യത്തിനാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ സിനിമകളിലെ തിരക്കഥയിലൂടെ നര്‍മ്മം വാരി വിതറിയ ബിബിന്‍ ജോര്‍ജാണ് കല്യാണക്കുറിയിലെ ഹാസ്യത്തെ മുറുകെ പിടിച്ചിരിക്കുന്നത്. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ വധു.

ബിബിന്‍ തന്റെ കല്യാണക്കുറി ആദ്യം നല്‍കിയത് സംവിധായകന്‍ സിദ്ദിഖിനാണ്. മേയ് 20 നാണ് വിവാഹം.

കല്യാണക്കുറിയിലെ രസകരമായ കുറിപ്പ് വായിക്കാം…

കല്യാണം വിളി

അല്ലയോ മാളോരേ….

ഒരു സന്തോഷ വാര്‍ത്തയുണ്ട് (ആര്‍ക്ക്)

കല്യാണമാണ് (ആരുടെ)

എന്റെ തന്നെ

ബിബിന്‍ ജോര്‍ജിന്റെ (അയ്യോ…ദാരിദ്യം)

ഞാന്‍ കെട്ടാന്‍ പോണ ആ ഭാഗ്യവതി

ആരാണെന്ന് അറിയേണ്ടേ…

അങ്ങ് മാലിപ്പുറത്തുള്ള അമ്മപ്പറമ്പില്‍ വീട്ടിലെ

കാസ്പറിന്റെയും ബിന്ദുവിന്റെയും മകള്‍

ഫിലോമിന ശ്രേഷ്മ ആണ് ആ കുട്ടി

(അത് കലക്കി, കിടുക്കി, തിമിര്‍ത്തു)

ഈ വരുന്ന 2018 മെയ് 20ന് ഉച്ചയ്ക്ക് 11 മണിക്ക്

കറുത്തേടം, സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ചാണ് മിന്നുകെട്ട് (പൊരിക്കും ഞാന്‍)

മിന്നുകെട്ടിലും വൈകിട്ട് ആറ് മണിക്ക് ചേരാനല്ലൂര്‍ സെന്റ് ജയിംസ് ഹാളില്‍ നടത്തുന്ന വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുത്ത് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു (അനുഗ്രഹിച്ചിട്ട് പോയാ മതി)

എന്ന്

എട്ടുതൈക്കല്‍ കുടുംബാംഗങ്ങള്‍

അപ്പന്‍ വിന്‍സന്റ്

അമ്മ ലിസി

പെങ്ങന്മാര്‍ ലിന്‍സി, റിന്‍സി

അളിയന്മാര്‍ ബിജു, ലിന്‍സണ്‍

ബാക്കി കുറച്ച് ക്ടാങ്ങള്‍

പിന്നെ എന്റെ ചാവേറുകളും…