Entertainment

പ്രീയപ്പെട്ടവളെ കാണാൻ സർപ്രൈസും ആയി ബോണീ കപൂർ എത്തി…;പക്ഷെ കാത്തിരുന്നത് ദൈവം കാത്തുവച്ച സർപ്രൈസ്….

നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇന്ത്യൻ സിനിമാലോകം ഇതു വരെ മോചിതരായിട്ടില്ല. താരത്തിന്റെ മരണത്തെക്കുറിച്ചും തുടർന്നുള്ള സംഭവങ്ങളെക്കുറിച്ചും പുതിയ ചില വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞയാഴ്ചയാണ് അടുത്ത ബന്ധുവായ മോഹിത് മർവയുടെ വിവാഹത്തിനായി ശ്രീദേവിയും കുടുംബവും ദുബായിലേക്കു പോയത്. വിവാഹത്തിനു ശേഷം ബോണി കപൂറും മകളായ ഖുശി കപൂറും മുംബൈയിലേക്കു തിരികെ പോന്നു. എന്നാൽ ശ്രീദേവി സഹോദരിയായ ശ്രീലതയ്ക്കൊപ്പം കുറച്ചു ദിവസം കൂടി ദുബായിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു.

മുംബൈയിലെത്തിയ ബോണി കപൂർ തന്റെ പ്രിയതമയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാനായി തിരികെ ദുബായിലേക്കു തന്നെ പോയി. ശ്രീദേവിക്കൊപ്പം ഇന്ത്യയിലേക്കു മടങ്ങി വരാനാണ് അദ്ദേഹം അങ്ങോട്ടു പോയത്.

എന്നാൽ കാത്തിരുന്നതാവട്ടെ വലിയൊരു ദുരന്തവും. നേരത്തെയുള്ള പദ്ധതി പ്രകാരമായിരുന്നെങ്കിൽ ബോണി കപൂറും മക്കളും ശ്രീദേവിയുടെ മരണസമയത്ത് ഇന്ത്യയിലാവേണ്ടതായിരുന്നു. തന്റെ പ്രിയതമയെ കൂട്ടിക്കൊണ്ടു വരാൻ പോയ ബോണി കപൂറിന് സാക്ഷ്യം വഹിക്കേണ്ടി വന്നത് അവരുടെ അവസാന നിമിഷങ്ങക്കാണ്.