Entertainment

“എനിക്ക് നിന്റെ കൂടെ സെക്‌സ് ചെയ്യാൻ ആഗ്രഹം ഉണ്ട്”; ഓഫീസിൽ ഒറ്റയ്ക്ക് ആയ നിമിഷം മേലുദ്യോഗസ്ഥന്റെ ഈ ചോദ്യം കേട്ട് അവൾ നടുങ്ങി. പിന്നീട് സംഭവിച്ചത് അവിചാരിതമായ കാര്യങ്ങൾ

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ ആസ്പദമാക്കി സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ ‘ദ്വിമുഖം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സ്ത്രീത്വത്തിന്റെ കരുത്ത് വ്യക്തമാക്കുന്ന ചിത്രത്തിൽ പുരുഷന്റെ മാന്യതയ്ക്കു പുതിയ നിർവചനം നൽകുന്നു.

കാവ്യ വിനോദ്, അര്‍ജുന്‍ ബാലകൃഷ്ണന്‍, ജീവന്‍ കെ തോമസ്, രഹന ഫൈസല്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിക്കു ജേക്കബ് പീറ്ററാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിന്‍ ബാംബിനോ ആണ്. ഹ്രസ്വചിത്രം കാണാം;