Social Media

കസ്റ്റമറോട് ദേഷ്യം തീർക്കാൻ ഓർഡർ ചെയ്ത ഭക്ഷണത്തിൽ ഈ ഹോട്ടൽ ജീവനക്കാരി ചെയ്തത്!!!! വീഡിയോ വൈറൽ

കാനഡയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാന്‍ എത്തിയ യുവതിയോട് മോശമായി പെരുമാറി ഹോട്ടൽ ജീവനക്കാരി. ഇവർ യുവതിയോടുള്ള ദേഷ്യം തീര്‍ത്തത് അവർക്ക് നൽകാനുള്ള ഭക്ഷണത്തില്‍ തുപ്പി വച്ചാണ്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ പിറ്റാപിറ്റിലെ ജീവനക്കാരിയുടെ പ്രവൃത്തിയാണ് പുറംലോകമറിഞ്ഞത്. യുവതിയുടെ സാന്‍വിച്ചിൽ തുപ്പുക മാത്രമല്ല, അതവരുടെ മുഖത്തേക്ക് വലിച്ചെറിയുകയും ചെയ്തു. പുലര്‍ച്ചെ മൂന്നു മണി ആയെന്നും തനിക്കു വീട്ടില്‍ പോകണമെന്നും ജീവനക്കാരി ദേഷ്യത്തോടെ വിളിച്ചു പറയുന്നുണ്ട്.

രാത്രി ഏറെ വൈകിയും ആളുകൾ ഭക്ഷണം വാങ്ങാന്‍ എത്തിയതാണ് ജീവനക്കാരിയെ ദേഷ്യം പിടിപ്പിച്ചത്. സംഭവം വൈറലായതോടെ സ്ഥാപനത്തിന്റെ ഉടമ പരസ്യമായി മാപ്പു പറഞ്ഞ് രംഗത്തുവന്നു. വിഡിയോ ദൃശ്യങ്ങൾ കാണാം;