Entertainment

“തോറ്റവർ ആണ്‌ എന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്…” അഡാർ ഡയലോഗുമായി ക്യാപ്റ്റനിൽ മമ്മൂക്ക എത്തുന്നു..

 

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരിലൊരാളായ വിപി സത്യന്റെ ജീവിതകഥയുമായി ‘ക്യാപ്റ്റന്‍’ നാളെ തിയേറ്ററുകളിലെത്തും. സത്യനായി ജയസൂര്യ കളം നിറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പുതിയ ടീസറില്‍ മാസ് ഡയലോഗുമായി കളം നിറയുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്.

“തോറ്റവരാണെന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്. ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറിനിന്നിട്ടേ ഉള്ളു. വരും ഇന്ത്യന്‍ ഫുട്‌ബോളിനൊരു നല്ല കാലം വരും സത്യാ..അന്ന് നിങ്ങളെ ലോകം അംഗീകരിക്കും…”ടീസറിലെ മമ്മൂട്ടിയുടെ ഇടിവെട്ട് ഡയലോഗ് ഇങ്ങനെ.