Health

ഹൃദയാഘാത മരണങ്ങള്‍ സംസ്ഥാനത്ത് കൂടിക്കൂടി വരുന്നു ; കുഴഞ്ഞുവീഴലില്‍ പ്രഥമ ശുശ്രൂഷ സി.പി.ആര്‍ പ്രധാനം; ഇങ്ങിനെ നല്കണം..

കര്‍മ്മനിരതനായിരുന്ന ഒരു വ്യക്തി പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുന്നത് അത്യന്തം സങ്കടകരമായ ഒരനുഭവമാണ്. അരങ്ങില്‍ ആടിക്കൊണ്ടിരുന്ന മഹാനടനും ഓട്ടന്‍ തുള്ളല്‍ കലാകാരനും അപ്രതീക്ഷിതമായി ചമയം അഴിച്ചുവയ്ക്കാതെതന്നെ യാത്രയായത് കലാകേരളത്തിന് തീരാദുഃഖമാണ് സമ്മാനിച്ചത്. ഭാരതം കണ്ട മഹാനായ ശാസ്ത്രജ്ഞനും രാഷ്ട്രപതിയുമായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാമും പ്രസംഗപീഠത്തില്‍ കുഴഞ്ഞുവീണു യാത്രയായത് നമ്മെ വേദനിപ്പിച്ച സംഭവമാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അതിഗുരുതരമായ ഹൃദയസ്തംഭനമാണ് (കാര്ഡിയാക് അറസ്റ്റ്) ഇത്തരം കുഴഞ്ഞുവീണുള്ള മരണങ്ങള്‍ക്ക് പ്രധാന കാരണം.

രോഗിയെ നിരപ്പായ പ്രതലത്തില്‍ മലര്ത്തിക്കിടത്തുക. മൂക്കിലും വായിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ തുടച്ചുമാറ്റണം. ബോധക്ഷയമുണ്ടായ ആളിന്‍റെ നാവ് പുറകോട്ട് മറിഞ്ഞ് ശ്വാസതടസമുണ്ടാകാതിരിക്കാനായി കീഴ്ത്താടി അല്പം ഉയര്ത്തിപ്പിടിക്കണം. രോഗിയുടെ മാറെല്ലിനു മുകളിലായി ഇടതുകെപ്പത്തിയും അതിനു മുകളിലായി ശുശ്രൂഷകന്റെ വലതുെകെപ്പത്തിയും ചേര്ത്തുവയ്ക്കുക.

കൈമുട്ടുകള്‍ മടക്കാതെ കൈകള്‍ നിവര്‍ത്തിപ്പിടിച്ചുകൊണ്ട് മാറെല്ല് ശക്തിയായി താഴേക്കമര്‍ത്തണം. 5-6 സെ.മീ. വരെ താഴുമ്പോള്‍ ഹൃദയം ഞെരുങ്ങി ഹൃദയ അറകളില്‍ ശേഖരിച്ചിരിക്കുന്ന രക്തം പുറത്തേക്കു പ്രവഹിക്കുകയാണ് ചെയ്യുന്നത്. മുന്പ് നെഞ്ചില്‍ സമ്മര്‍ദ്ദം ഏല്പ്പിക്കുന്നതിന് ഒപ്പം തന്നെ രോഗിയുടെ വായിലേക്ക് ശക്തിയായി ഊതി കൃത്രിമശ്വാസോച്ഛ്വാസവും നല്കുമായിരുന്നു. എന്നാലിപ്പോള്‍ നെഞ്ചില്‍ അമര്‍ത്തുന്നതുകൊണ്ടുതന്നെ ഹൃദയപ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാമെന്ന് കണ്ടതുകൊണ്ട് കൃത്രിമശ്വാസോച്ഛ്വാസം നിര്‍ബന്ധമില്ല.

കാര്‍ഡിയാക് മാസേജ് നല്കുമ്പോള്‍ ഒരുമിനിറ്റില്‍  70-80 തവണയെങ്കിലും അമര്‍ത്തണം. രോഗിയുടെ പള്സും ശ്വാസോച്ഛാസ ചലനങ്ങളും പ്രത്യക്ഷപ്പെടുന്നതുവരെയോ ഹൃദ്രോഗ പരിചരണ സംവിധാനമുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെയോ സി.പി.ആര്‍. തുടരണം.
(കൊല്ലം ഗവ. മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ വിഭാഗം പ്രഫസറാണ് ലേഖകന്‍)

അപകടകരം പുതു ജീവിതെശെലി
ഡോ. ത്രുദീപ് സാഗര്‍

കേരളത്തില്‍ പ്രായമായവരിലും യുവാക്കളിലും കുഴഞ്ഞുവീണുള്ള മരണങ്ങള്‍ കൂടി വരുന്നുണ്ട്. ഹൃദയസമ്മര്ദം, തലച്ചോറിലുള്ള സമ്മര്ദം, രക്തം കട്ടപിടിക്കുക, തലച്ചോറിലെ രക്തസ്രാവം എന്നിവ കുഴഞ്ഞുവീണുള്ള മരണങ്ങളുടെ സാധ്യത വര്ധിപ്പിക്കുന്നു. ഹൃദയധമനീ രോഗങ്ങള്, ഹൃദയസ്പന്ദന രോഗങ്ങള്‍ ഇവയും ഇത്തരം മരണങ്ങളിലേക്കു നയിക്കുന്നു. ഹൃദയപേശിയുടെ മസിലുകള്‍ ചുരുങ്ങുന്നതും വലിപ്പംവെക്കുന്നതുമാണ് പ്രധാന കാരണം. പാരമ്പര്യ കാരണങ്ങളും ഇടയാക്കാം.

കൂടുതലായും ഈ അവസ്ഥ കാണുന്നത് 40 -60 വയസിനിടയിലുള്ളവരിലാണ്. പുകവലി, മദ്യപാനം, ഭക്ഷണെശെലിയിലെ മാറ്റങ്ങള്‍, പുതിയ രീതിയിലുള്ള ഫാസ്റ്റ്ഫുഡ് ഭക്ഷണരീതികള്‍ മൂലമുണ്ടാകുന്ന അമിതവണ്ണം, കൊളസ്ട്രോള്‍, ഉറക്കക്കുറവ്, തിരക്കു പിടിച്ച ജീവിതെശെലി, വ്യായാമക്കുറവ് ഇവയെല്ലാം അപകടാവസ്ഥയിലേക്കുള്ള ദൂരം കുറയ്ക്കുന്നു.

കാര്‍ഡിയോളജി രംഗത്തു നടന്ന പുതിയ പഠനങ്ങളിലെ കണ്ടെത്തല്‍ കൊഞ്ച്, കണവ, ചെമ്മീന്‍, കക്ക, കല്ലൂമ്മക്കായ്, ഞണ്ട എന്നിവ കൂടുതലായി കഴിക്കുമ്പോള് ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്നുവെന്നാണ്. ഈ കൊളസ്ട്രോള്‍ ഹൃദയധമനീ രോഗങ്ങള്‍ കൂട്ടാനും ഇടയാക്കുന്നു. ഇത് കുഴഞ്ഞു വീണുള്ള മരണങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിക്കുന്നു. നടക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുക, കണ്ണില്‍ മൂടല്‍, ബോധക്ഷയം, തലകറക്കം എന്നിവയാണ് ലക്ഷണങ്ങള്‍.

ചികിത്സാരീതി
ഹൃദയധമനിയിലെ അസുഖങ്ങള്‍ മൂലമുണ്ടാകുന്നവയ്ക്ക് ആന്ജിയോഗ്രാം, ആന്ജിയോപ്ലാസ്റ്റി എന്നിവയും ഹൃദയസ്പന്ദനത്തിലെ തകരാറുകള്‍ മൂലമുണ്ടാകുന്നവയ്ക്ക് പേസ് മേക്കര്‍, ഡിഫിബ്രിലേറ്റര്‍ എന്നിവ ഹൃദയത്തില്‍ വച്ചുപിടിപ്പിക്കാം. യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്ന ഹൃദയത്തിലെ മാംസപേശികളിലെ അപാകത മൂലമുണ്ടാകുന്നവയ്ക്ക് പേസ്മേക്കര്‍ പിടിപ്പിക്കാം. ഹൃദയാഘാതമോ അല്ലെങ്കില്‍ ഹൃദയത്തിലേക്കുള്ള രക്തത്തിന്‍റെ പമ്പിങ്ങ് കുറഞ്ഞാലോ കാര്‍ഡിയാക് ട്രാന്സ്പ്ലാന്റേഷന്‍ ( ഹൃദയം മാറ്റിവെയ്ക്കല്‍) നടത്തണം. തലച്ചോറില്‍ രക്തസമ്മര്ദം മൂലമുണ്ടാകുന്നവയ്ക്ക് ഒരു പരിധിവരെ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാം.

എങ്ങനെ തടയാം
ദിവസവും അരമണിക്കൂറെങ്കിലും നടക്കുക, ഭക്ഷണെശെലി ആരോഗ്യകരമാക്കുക, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക, കടല്‍ മത്സ്യങ്ങളൊഴിച്ചുള്ള ചെമ്മീന്‍, കണവ, കൊഞ്ച്, ഞണ്ട് കക്ക, കല്ലുമ്മക്കായ് എന്നിവ ഒഴിവാക്കുക, ചുവന്ന മാംസങ്ങളായ ബീഫ്, പോര്‍ക്ക് എന്നിവയും മാറ്റി നിര്‍ത്തണം. സ്മാര്‍ട്ട്‌ ഫോണിന്‍റെ ഉപയോഗം  തുടക്കത്തിലേ മനസിലാക്കണം.

(തൃശൂര്‍ സണ് മെഡിക്കല്‍ ആശുപത്രിയില്‍ കാര്ഡിയോളജിസ്റ്റാണ് ലേഖകന്‍ ഫോണ്: 9400736897)