Social Media

സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവയ്ക്കുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്; ‘പീഡോഫീലിയ’ ഫെയ്സ്ബുക്ക് പേജുകളും വെബ്സൈറ്റുകളും വീണ്ടും!

നമ്മുടെ എല്ലാവരുടെയും പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം. സുഹൃത്തുക്കളുമായുള്ള ചാറ്റിങ്ങിനു ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയില്‍ കുംബത്തോടൊപ്പവും അല്ലാതെയും ഉള്ള ചിത്രങ്ങള്‍ നമ്മള്‍ പങ്കുവയ്ക്കാറുണ്ട്. അതില്‍ കൂടുതലും നമ്മള്‍ പങ്കുവയ്ക്കുന്നത് ഓമനത്തമുള്ള നമ്മുടെ കുഞ്ഞുങ്ങളുടെ ചിത്രമാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നമ്മള്‍ പങ്കുവയ്ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ അശ്ലീല പോസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ടലോ? നമുക്ക് ചിന്തിക്കാന്‍ സാധിക്കുമോ. നമ്മുടെ പോന്നോമയായ കുഞ്ഞിനെകണ്ടു രതി വൈകൃതങ്ങളില്‍ ഏര്‍പ്പെടുന്ന ഞരമ്ബുരോഗികള്‍.. എന്നാല്‍ ഇനി അമ്മമാര്‍ ജാഗ്രരാവുക. കാരണം മലയാള ടിവി-ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച്‌ പോലും അശ്ലീല പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും വോട്ടിങ് നടത്തുകയും ചെയ്യുന്ന ഫെയ്സ്ബുക്ക് പേജുകളും വെബ്സൈറ്റുകളും വീണ്ടും സജീവമായി തുടങ്ങി. ഇത്തരം ഫെയ്സ്ബുക്ക് പേജിന്റെ ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. മൂന്നു ജില്ലകളിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്സോ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശയോടെ പൊലീസിനു കൈമാറി.

നേരത്തെ, പൊലീസ് നടപടി ശക്തമാക്കിയതിനെത്തുടര്‍ന്ന് നിര്‍ജീവമായ ‘പീഡോഫീലിയ’ ഫെയ്സ്ബുക്ക് പേജുകളും വെബ്സൈറ്റുകളും മറ്റുപേരുകളില്‍ തിരിച്ചെത്തിയതിന്റെ സൂചനയാണു പുതിയ സംഭവം. താരങ്ങളുടെ പേജിലും വിവിധ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. തെക്കന്‍ ജില്ലകളിലൊന്നിലെ ചൈല്‍ഡ്‌ലൈനില്‍ ലഭിച്ച രഹസ്യവിവരം അനുസരിച്ച്‌ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ കൂടുതല്‍ കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ ഉപയോഗിച്ചതായി കണ്ടെത്തി.

 

തങ്ങളുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് കുഞ്ഞുങ്ങളെ ഇരയാക്കുന്നവര്‍ ധാരാളമാണ്. അത്തരം പല സംഭവങ്ങളുംദിനം പ്രതി വാര്‍ത്തയാകുന്നുമുണ്ട്. അത്തരം ചൂഷണങ്ങളില്‍ ഒന്നാണ് ചിത്രങ്ങള്‍ ഉപയോഗിച്ച്‌ കൊണ്ടുള്ള രതി വൈകൃതം. ഇത്തരം വൈകൃതത്തെ മനശാസ്​ത്രം പീഡോഫീലിയ അഥവ പാരഫീലിയ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ​ ‘ആവര്‍ത്തിച്ചും തീഷ്ണമായും 13 വയസ്സില്‍ താഴെയുള്ള കുട്ടികളോട് മുതിര്‍ന്ന വ്യക്തിക്കു തോന്നുന്ന ലൈംഗികാകര്‍ഷണമോ ലൈംഗിക വ്യവഹാരത്തെയോ’ പീഡോഫീലിയ എന്ന മാനസിക പ്രശ്​നമായി വിലയിരുത്തുന്നു. ലോകവ്യാപകമായി ഇത്തരം പ്രശ്​നങ്ങള്‍ കൂടുതലായി ഉയര്‍ന്നുവന്നതോടെ 2013ല്‍ പുറത്തിറക്കിയ അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷ​​​െന്‍റ ഡയഗ്​നോസ്​റ്റിസ്​ ആന്‍റ്​ സ്​റ്റാറ്റിസ്​റ്റിക്കല്‍ മാനുവല്‍ ഓഫ് മ​​െന്‍റല്‍ ഡിസോര്‍ഡേര്‍സിലാണ്​ ഇതൊരു മാനസിക പ്രശ്​നമായി വിലയിരുത്തിയിട്ടുള്ളത്​. കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെക്കുറിച്ച്‌​ വിശകലനം ചെയ്​തുനോക്കുകയാണെങ്കില്‍ ഇവരില്‍ പലര്‍ക്കും കടുത്തതോ ലഘുവായതോ ആയ മാനസിക വൈകല്യങ്ങള്‍ ഉള്ളതായി കാണാവുന്നതാണ്​. അതുകൊണ്ടുതന്നെ ചിത്രത്തിന് കിട്ടുന്ന ലൈക്കുകള്‍ മാത്രം നോക്കാതെ, സമൂഹ മാധ്യമങ്ങളില്‍ ഇടുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാം എന്ന് ചിന്തിക്കൂ.. മുന്‍കരുതലുകള്‍ എടുക്കൂ.