News

തട്ടിപ്പ്‌, നടി സിന്ധു മേനോനെതിരെ കേസ്‌, സഹോദരൻ പോലീസ്‌ കസ്റ്റഡിയിൽ!

നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബാങ്കില്‍ നിന്ന് ലോണെടുത്തതില്‍ കൃത്രിമം കാണിച്ച സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സിന്ധു മേനോന്റെ സഹോദരന്‍ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനോജിന്റെ സുഹൃത്ത് നാഗേശ്വരിയും അറസ്റ്റിലായിട്ടുണ്ട്.

ഇന്ദിര മേനോന്‍, സുധ രാജശേഖര്‍ എന്നിവരെ പൊലീസ് തിരയുകയാണ്. ഇവര്‍ ഒളിവിലാണ്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് കാര്‍ ലോണിന്റെ പേരില്‍ 36.78 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.