Entertainment

ആരാധകരെ കടുത്ത നിരാശയിൽ ആക്കി ജിമിക്കി കമ്മൽ സുന്ദരി കൈവിട്ടു പോയി…!!!

അടുത്തിടെ മലയാളികളെ മാത്രമല്ല ലോകമൊട്ടാകെ പ്രേക്ഷകശ്രദ്ധ നേടിയ സൂപ്പര്‍ഹിറ്റ് ഗാനമാണ് മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍. ചിത്രം പുറത്തിറങ്ങുംമുമ്പേ സ്‌കൂള്‍-കോളേജ്-ഓഫീസ് ആഘോഷങ്ങളില്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അതില്‍ ശ്രദ്ധേയമായത് ഷെറിലും സംഘവും ചേര്‍ന്ന് കളിച്ച ജിമിക്കി കമ്മലായിരുന്നു.

 ഷെറില്‍.ജി.കടവന്റെ ജിമിക്കി കമ്മല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ശേഷം ഷെറിലിനെ തേടി നിരവധി അവസരങ്ങള്‍ വന്നതായി പല റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് ഷെറിലും രംഗത്തെത്തിയിരുന്നു തുടക്കത്തില്‍ തന്നെ. ഇപ്പോള്‍ വീണ്ടും ഷെറില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. മറ്റൊന്നുമല്ല ഷെറിലിന്റെ വിവാഹം തന്നെയാണ് കാര്യം.

ഷെറിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തൊടുപുഴ സ്വദേശി പ്രഫുല്‍ ടോമിയാണ് വരന്‍. കളമശേരി രാജഗിരി കോളേജില്‍ അധ്യാപികയായ ഷെറില്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ്.