Entertainment

ഇവര്‍ക്ക് പ്രായം 60 ന് മുകളില്‍, നിങ്ങള്‍ വിശ്വസിക്കുമോ? ഈ എവര്‍ഗ്രീന്‍ സുന്ദരിമാരുടെ സൗന്ദര്യ രഹസ്യം ഇതാണ്..

ശരീരത്തേയും സൗന്ദര്യത്തേയും കുറിച്ചോർത്ത് എന്നും ഉത്കണ്ഠാകുലരാണല്ലോ നമ്മൾ. 30 കഴിഞ്ഞാൽ മതി നമുക്കെല്ലാം ആധിയായി. വയർ  ചാടുന്നതും തൊലി ചുളിയുന്നതുമൊക്കെ നമ്മെ അലട്ടികൊണ്ടെ ഇരിക്കും. എന്നാൽ ഈ സ്ത്രീകളെ നോക്കൂ. 50 വയസ്സ് കഴിഞ്ഞിട്ടും യൗവനം നിലനിർത്തുന്നതിൽ ഇവരുടെ ജീവിതത്തിന് ചില ചിട്ടകളും സമർപ്പണ ബോധവുമുണ്ട്.

ഈ സുന്ദരികളെ നോക്കൂ, അവരുടെ യഥാർത്ഥ പ്രായമറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ഉറപ്പ്

1.യൊലാണ്ട ഹാദിദ് (54)

യൊലാണ്ട ആരാണെന്ന് അറിയാമോ, ലോക പ്രശസ്ത മോഡലുകളായ ഗിഗി ഹാദിദിന്റേയും ബെല്ല ഹാദിദിന്റേയും അമ്മ! തന്റെ മക്കളെ പോലെതന്നെ സ്വന്തം ശരീരവും സംരക്ഷിക്കണമെന്ന് തിരിച്ചറിഞ്ഞ് ടിപ്പ് ടോപ്പ് സൗന്ദര്യത്തെ നിലനിർത്തിയവൾ. ചില ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടപ്പോൾ മുതലാണ് അവർ തന്റെ ശരീരത്തെ ശ്രദ്ധിച്ചു തുടങ്ങിയത്

2.ജെയ്ന് സേമോർ (66)

ഇവർക്കോ അറുപത്താറോ? വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ. എന്നാൽ കാര്യം സത്യമാണ്. കൃത്യമായ ഡയറ്റിലൂടെയാണ് ഈ സുന്ദരി ഇന്നും യുവത്വം കാത്തു സൂക്ഷിക്കുന്നത്. പ്രായം കുറയാൻ ഇവർ ആകെ ചെയ്തത് കണ്ണിനടിയിലെ ചുളിവ് മാറാൻ സർജറി ചെയ്തു എന്നു മാത്രമാണ്.

3. യാസ്മിൻ റോസി (62)

യാസ്മിൻ തന്റെ ശരീരത്തെ തന്റെ ടീച്ചറായാണ് കരുതുന്നത്. പക്ഷേ സൗന്ദര്യം നിലനിർത്താനായി യാസ്മിൻ കഠിനമായ വ്യായാമങ്ങൾ ചെയ്യുകയോ, മാരക ഡയറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പക്ഷേ ശരീരത്തിനു വേണ്ട റെസ്റ്റ് നൽകാൻ യാസ്മിന് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.

4. ക്രിസ്റ്റി ബ്രിംഗ്ലി (64)

പഴവർഗ്ഗങ്ങളും പഴച്ചാറുകളുമാണ് ക്രിസ്റ്റിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. വളരെ തിരഞ്ഞെടുത്ത ഭക്ഷണങ്ങൾ മാത്രമേ ക്രിസ്റ്റി കഴിക്കാറുള്ളൂ. ഇത്തരത്തിൽ കൃത്യമായി ഡയറ്റിലൂടെ തന്നെയാണ് ക്രിസ്റ്റി തന്റെ യുവത്വം നിലനിർത്തുന്നത്.

5. സൂസൻ ലൂസി (71)

എന്താ ഞെട്ടിയോ. കൃത്യനിഷ്ഠയോടുള്ള ജീവിതമാണ് 71 ആം വയസ്സിലും സൂസ്നെ ആരോഗ്യവതിയും ഊർജ്ജസ്വലയുമാക്കുന്നത്. തിരഞ്ഞെടുത്ത ഭക്ഷണ സാധനങ്ങൾ മാത്രമേ സൂസൻ കഴിക്കാറുള്ളൂ. ഒപ്പം കൃത്യമായ ഡയറ്റും.

6. ഷാരോൺ സ്റ്റോൺ (59)

യോഗയിലൂടെയും കായിക പ്രവർത്തനങ്ങളിലൂടെയുമാണ് ഷാരോൺ തന്റെ ആരോഗ്യം നിലനിർത്തുന്നതെങ്കിലും. മനസ്സിന്റെ ഉന്മേഷവും ശരീരത്തെ ബാധിക്കും എന്നാണ് ഷാരോൺ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരോടും കരുണ ഉള്ളവരായിരിക്കണമെന്നതാണ് ഷാരോണിന്റെ ബ്യൂട്ടി ടിപ്പ്

7.ഷാരോൺ ഡേവിസ് ( 55)

ഷാരോൺ നിങ്ങൾ കരുതുന്നത് പോലെ ഒരു സധാരണ പെണ്ണൊന്നുമല്ല. 1980 ഇലെ ഒളിമ്പിക്സിൽ നീന്തൽ മത്സരത്തിൽ വെള്ളി മെഡൽ ജേതാവാണ്. ‘എപ്പോഴും ഊർജ്ജസ്വലമായിരിക്കുക, സഞ്ചരിച്ച് കൊണ്ടെ ഇരിക്കുക’ ഇതാണെന്റെ ആരോഗ്യ രഹസ്യമെന്ന് ഷാരോൺ പറയുന്നു.