Entertainment

അഡാർ നായികയുടെ പേരിൽ സണ്ണി ലിയോണിന്റെ ഫേസ്ബുക്കിൽ ആരാധകരുടെ പൊരിഞ്ഞ തല്ല്….

ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ കണ്ണേറു സീനിലൂടെ തരംഗമായ പ്രിയാ വാര്യരുടെ പേരില്‍ ബോളിവുഡ് ഹോട്ട് താരം സണ്ണിലിയോണിന്റെ ഫെയ്‌സ്ബുക്കില്‍ പൊരിഞ്ഞ തല്ല്. പ്രിയയുടെ ചിത്രം പങ്കു വച്ചതിനു ശേഷം ഈ പെണ്‍കുട്ടി 2 ദിവസങ്ങള്‍ക്കൊണ്ട് നേടിയത് നിങ്ങളുടെ ജീവിതം കൊണ്ട് നേടാന്‍ സാധിച്ചിട്ടുണ്ടോ എന്ന് സണ്ണിയോട് കമന്റിലൂടെ ചോദിച്ച ഒരാള്‍ക്ക് മറുപടിയുമായി സണ്ണിയുടെ ആരാധകര്‍ രംഗത്തെത്തി. മുമ്പ് 24 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റില്‍ ഹോട്ട് താരം സണ്ണി ലിയോണിനെക്കാളും ആളുകള്‍ തിരഞ്ഞത് പ്രിയയെയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

അതേസമയം ഒരു അഡാര്‍ ലൗവിന്റെ സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിനിമയിലെ മാണിക്യമലരായ എന്നവീഡിയോ പാട്ട് ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രിയ പ്രകാശിനെതിരെയും ഒമറിനെതിരെയും മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പറ്റം മുസ്ലീം യുവാക്കളാണ് ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടത്. മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിത്.