Entertainment

ജഗതിയുടെ മകൾ ശ്രീ ലക്ഷ്മി ആളാകെ മാറിയിരിക്കുകയാണ്‌ !!! ശ്രീ ലക്ഷ്മിയുടെ പുതിയ ഫിറ്റ്നെസ്സ് രഹസ്യം അറിയണ്ടേ..??

നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ ഫോട്ടോകൾ കണ്ടവർ അടുത്തിടെ വരെ പറഞ്ഞിരുന്നു ഈ കൊച്ച് നന്നായി തടിച്ചല്ലോ എന്ന്. ഈ പറച്ചിലിനു ഒരു ഇടവേള നൽകി കഴിഞ്ഞദിവസം ശ്രീലക്ഷ്മിതന്നെ സോഷ്യൽ മീഡിയയിൽ അടുത്തപടം പോസ്റ്റ് ചെയ്തു. ഇതുകണ്ടവർ വീണ്ടും പറഞ്ഞു… കുട്ടി നന്നായി മെലിഞ്ഞല്ലോ എന്ന്. ഇതിന്റെ പിന്നിലെ സീക്രട്ട് എന്തെന്നു ചോദിച്ചാൽ ശ്രീലക്ഷ്മി പറയും നല്ല ഒന്നാന്തരം ദോശയും പിന്നെ അൽപം ജോഗിങ്ങുമെന്ന്.

“ജോലിയുടെ ഭാഗമായി ഇരിപ്പാണ് കൂടുതലും. ദുബായിൽ വന്നശേഷം നൃത്തം പ്രാക്ടീസ് ചെയ്തിരുന്നില്ല. എന്റെ ശരീരപ്രകൃതി അനുസരിച്ച് വെള്ളം കുടിച്ചാലും വണ്ണം വയ്ക്കും. അമിത ഭക്ഷണവും വ്യായാമമില്ലായ്മയും മൂലം 10–15 കിലോയോളമാണ് കൂടിയത്.”– ദുബായിലെ ഫ്ളാറ്റിലിരുന്ന് ആ കഥകൾ പറയുകയാണ് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി.
ഇത്രയും തിന്നാൽ ഗുണ്ടുപോലാകും..
‘ഞാൻ ഫുഡിന് ഭയങ്കര അഡിക്റ്റഡ് ആണ്. ദുബായിലേക്ക് വന്നപ്പോഴേക്കും ആദ്യത്തെ ആറു മാസം വീട്ടിൽ പാചകം ഒന്നും ചെയ്യില്ലായിരുന്നു. ഭക്ഷണം മുഴുവൻ പുറത്തു നിന്ന്. ബിരിയാണിയെന്നു വച്ചാൽ ജീവനായിരുന്നു എനിക്ക്. എല്ലാ ദിവസവും പുറത്തുനിന്ന് ആഹാരം കഴിച്ചാണ് ഇങ്ങനെ വണ്ണം വച്ചത്. ഇവിടേക്ക് വരുമ്പോൾ ആദ്യം ചിന്തിച്ചത് എല്ലാ രീതിയിലുമുള്ള ആഹാരം ഒന്ന് ടേസ്റ്റ് ചെയ്തു നോക്കണം എന്നായിരുന്നു. അതുകൊണ്ട് ആദ്യ നാളുകളിൽ നല്ല രീതിയിൽ തന്നെ ഭക്ഷണം കഴിച്ചു. അങ്ങനെ 50 കിലോയുണ്ടായിരുന്ന ഞാൻ 64 കിലോയായി. കാഴ്ചയിലും തടി ഫീൽ ചെയ്തു തുടങ്ങി. വസ്ത്രങ്ങൾ പുതിയതു വാങ്ങേണ്ടി വന്നു. ഇതോടെ എന്റെ ചങ്കിടിക്കാൻ തുടങ്ങി, അതിനുശേഷം പിന്നെ ഞാൻ വെയിറ്റ് നോക്കിയിട്ടില്ല.