Entertainment

കേസ് അന്വേഷണ സിനിമകളിൽ മമ്മൂട്ടിയെയും സുരേഷ് ഗോപിയേയും പിന്തള്ളി മോഹൻലാൽ ജനമനസ്സുകളിൽ എത്തിയത് തിരക്കഥയിൽ നടത്തിയ തിരുമറിയോ…?

മലയാളികൾക്ക് എന്തുകൊണ്ട് മോഹൻലാൽ എന്ന നടൻ മറ്റാരേക്കാളും വികാരമായി നിൽക്കുന്നു എന്ന് ചോദിക്കുമ്പോൾ എല്ലാവർക്കും പറയാൻ ഉള്ള ഉത്തരം അദ്ദേഹത്തിന്റെ അഭിനയ ശൈലിയും അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ആയി നൽകിയ ഒരുപിടി നല്ല കഥാപാത്രങ്ങളും ഒരുപിടി നല്ല സിനിമകളും. എന്നാൽ അയൽപക്കത്തെ പയ്യൻ, കാമുകൻ, സുഹൃത്ത്,ശത്രു എന്നിങ്ങനെ ഉള്ള റോളുകളിൽ തിരക്കഥകൃത്തുകൾ എന്തൊക്കെയോ ചിലത് മോഹൻലാലിന് വേണ്ടി അന്നും ഇന്നും അധികമായി ചേർക്കുന്നു എന്നൊരു ആക്ഷേപം സിനിമാ ലോകത്ത് നിലനിൽക്കുന്നുണ്ട്.

ഇതിനു ഉദാഹരണമായി അവർ ചൂണ്ടി കാണിക്കുന്നത് മോഹൻലാലിന്റെ അന്വേഷണ സിനിമകൾ ആയ മുഖം , പിൻഗാമി, കരിയിലക്കാറ്റ്, ഗ്രാൻഡ്മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മോഹൻലാൽ അന്വേഷിക്കുന്ന കേസുകൾക്ക് ഒരു ഒരു ബന്ധവും ഇല്ലാത്ത ഒരു മൂന്നാം പ്രതിയെ അല്ല കേസിനാസ്പദമാക്കി വയ്ക്കുന്നത് എന്നാണ് ഇവരുടെ കണ്ടെത്താൽ.

അതായത് മമ്മൂട്ടിയോ സുരേഷ്‌ഗോപിയോ പോലീസ് വേഷങ്ങൾ ചെയ്യാറുണ്ട് എങ്കിലും അവർ ചെയ്യുന്ന കഥാപാത്രങ്ങൾ അന്വേഷിക്കുന്ന കേസുകൾ എപ്പോഴും നായകനായ ഈ താരങ്ങൾക്ക് അല്ലെങ്കിൽ അവരുടെ കഥാപാത്രങ്ങൾക്ക് വ്യക്തിബന്ധം ഉള്ളവ ആയിരിക്കില്ല. ഇവരൊക്കെ യാതൊരു ബന്ധവും ഇല്ലാത്ത കേസുകൾ അന്വേഷിക്കുന്നു എന്നാൽ മോഹൻലാൽ എത്തുമ്പോൾ കേസുകൾ എല്ലാം വ്യക്തിപരം ആയി മാറുന്നു.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മോഹൻലാൽ സിനിമകളിലെ കേസ് അന്വേഷണങ്ങൾ മിക്കപ്പോഴും അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ, കാമുകി, അനിയൻ, അനിയത്തി, സുഹൃത്ത്, പഴയ കോളേജ് അങ്ങിനെ ഏതെങ്കിലും രീതിയിൽ ആ കഥാപാത്രവും ആയി ബന്ധപ്പെട്ട് കേസന്വേഷണം..

എന്നാൽ ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ഫയർ , ദി ട്രൂത്‌ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ഒന്നും ഇങ്ങിനെ അല്ല സംഭവിച്ചിരിക്കുന്നത്. ഒരു ബന്ധവും ഇല്ലാത്ത കേസുകളും അവയുടെ കണ്ടെത്തലുകളും ആയി മമ്മൂട്ടിയുടെ എല്ലാ അന്വേഷണ സിനിമകളും അവസാനിക്കുകയും ചെയ്യും.

ഇനി സുരേഷ് ഗോപിയുടെ കാര്യത്തിലും ഇങ്ങിനെ ഒക്കെ ആണ്. തുടക്കം ഒരു ബന്ധവും ഇല്ലാതെ തുടങ്ങിയിട്ട് അവസാന രംഗങ്ങളിൽ അമിത വൈകാരികതയും ആയി സിനിമ അവസാനിക്കുന്നു. ടൈഗർ, ചിന്താമണി കൊലക്കേസ്, ഏകലവ്യൻ,കമ്മീഷ്ണർ തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണം ആയി ഇവർ ചൂണ്ടിക്കാട്ടുന്നു.

മറ്റ് നടന്മാർ ഇതുപോലെ ചില അന്വേഷണ സിനിമകൾ ചെയ്യാത്തത് കൊണ്ട് ഈ പാറ്റേൺ ഈ കൂട്ടർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയണം. ഇതൊന്നും അല്ലാതെ ഇത്തരം മോഹൻലാൽ ചിത്രങ്ങളിൽ വികലമായ പല ബന്ധങ്ങളും കണ്ടെത്താനും ഇക്കൂട്ടർ ശ്രമിച്ചിട്ടുണ്ട്.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിൽ അവസാന ഭാഗത്ത് രാജാവും മരിച്ചു പോയ അച്ഛനും തമ്മിൽ ഉള്ള ഹൃദയസ്പർശിയായ പഴയ ബന്ധവും കീർത്തിചക്രയിൽ വില്ലൻ ഭാര്യയെയും കുഞ്ഞിനെയും കൊല്ലുന്നതും ഒക്കെ മോഹൻലാലും കാണികളും തമ്മിൽ വൈകാരികമായ അടുപ്പം സൃഷ്ടിക്കാൻ ഉള്ള തിരക്കഥാകൃത്തുക്കളുടെ ഒരു തന്ത്രമാണ് എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടിയേക്കാളും സുരേഷ് ഗോപിയേക്കാളും ആത്മബന്ധം മോഹൻലാലിന് മലയാളി പ്രേക്ഷർക്ക് ഇടയിൽ ഉണ്ടായത് ഇതുകൊണ്ടൊക്കെ ആണെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്.