News

ശ്രീദേവിയുടേത് മുങ്ങി മരണം.. ദുരൂഹതകൾ അവസാനിക്കുന്നില്ല.; ഫോറൻസിക് റിപ്പോർട്ട് പുറത്ത്..

നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ തുടരുന്നു. നടിയുടെ മരണം മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. ബോധരഹിതയായി ബാത്ത്ടബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയതാതി ഫോറന്‍സിക്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മരണം ഹൃദയാഘാതം മൂലമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. മരണം സംഭവിച്ചത് ആശുപത്രിയില്‍ വച്ചായിരുന്നുവെങ്കില്‍ തുടര്‍ന്നപടികള്‍ എളുപ്പത്തില്‍ നടന്നേനെ. മാത്രമല്ല മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതില്‍ യാതൊരു തടസവും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ശ്രീദേവിയുടെ കാര്യത്തില്‍ മരണം സംഭവിച്ചത് ആശുപത്രിയില്‍ എത്തുന്നതിനും മുമ്പായിരുന്നു. അതിനാല്‍ അത് സ്വാഭാവിക മരണമാണെങ്കില്‍പ്പോലും പോലീസിനെ അറിയിച്ച് അവര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്നാണ് നിയമം . ഇതിന്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

ഇതിന്റെ ഭാഗമായി ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു.
മരണം സംബന്ധിച്ച് പിന്നീട് ഏതെങ്കിലം തരത്തിലുള്ള ആരോപണം ഉയരുന്നത് തടയാനാണ് ദുബായ് പോലീസ് എല്ലാ പഴുതുകളുമടച്ച് അന്വേഷിച്ചത്. ഒരു പരാതിക്കും ഇടനല്‍കാത്തവിധം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദുബായ് പോലീസിന്റെ ശ്രമം.

ആദ്യം ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട്് ശ്രീദേവി മരിച്ചത് ശുചിമുറിയില്‍ കുഴഞ്ഞു വീണാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനും വ്യത്യസ്ഥമായാണ് മുങ്ങിമരണമാണെന്നുള്ള സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരാണ് മരണം സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തു വിട്ടത്. ദുബായ് നഗരത്തിലെ ഹോട്ടലില്‍ രാത്രി 11 മണിയോടെയാണ് സംഭവം. ശുചിമുറിയില്‍ കുഴഞ്ഞു വീണ ശ്രീദേവിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ താരത്തിന്റെ മരണത്തെക്കുറിച്ച് ബര്‍ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഫെബ്രുവരി 22 വരെ മറ്റൊരു ഹോട്ടലില്‍ തങ്ങിയിരുന്ന ശ്രീദേവിയും കുടുംബവും മോഹിത് വര്‍മയുടെ വിവാഹത്തില്‍ പങ്കെടുത്തതിനു ശേഷമാണ് ദുബായ് നഗരത്തിലെ ഹോട്ടലിലേക്ക് മാറിയത്.ദുബായ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയിലുള്ള മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റാണു നേതൃത്വം നല്‍കുന്നത്.