Entertainment

കേരളം ചോദിക്കുമോ തുറിച്ചു നോക്കരുത് എന്ന്…?അനുകൂലിക്കുന്നു, പ്രതികൂലിക്കുന്നു ഒപ്പം പരസ്യമായി ചലെഞ്ച് ഏറ്റെടുത്തും ചിലർ എത്തുന്നു…

+വനിതദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ ചേരിപ്പോര് .’കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച ചിത്രമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചിത്രത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മാറ്റത്തിലേക്കുള്ള ചുവടുവെപ്പായാണ് ഭൂരിപക്ഷമാളുകളും ഗൃഹലക്ഷ്മിയുടെ കവറിനെ കാണുന്നത്. എന്നാല്‍, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ, വെളുത്ത മോഡലിനെ കവര്‍ ഗേളായ ചിത്രീകരിച്ചതിന് പിന്നില്‍ സവര്‍ണ്ണ മനോഭാവമാണെന്നും സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ പറയുന്നു. മോഡലും നടിയുമായ ജിലു ജോസഫാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ഗേളായി എത്തിയിരിക്കുന്നത്.

മുലയൂട്ടുന്ന അമ്മാമാരെ ആരും തുറിച്ചു നോക്കാറില്ലെന്നും കവര്‍ വാരിക വിറ്റു പോകാനുള്ള ഗൃഹലക്ഷ്മിയുടെ തന്ത്രമാണെന്നുമാണ് ചിലര്‍ ആരോപിക്കുന്നത്. ‘കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയെ കാണുമ്പോള്‍ പുരുഷന്‍മാര്‍ക്ക് കാമഭ്രാന്തിളകുമെന്നു പറയുന്ന മാതൃഭൂമിയുടെ കച്ചവടതന്ത്രം എത്ര മ്ലേച്ചമാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് അമ്മമടിത്തട്ടിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്ന കാഴ്ച. ആദരവോടെയല്ലാതെ അനാവശ്യമായ ഒരു നോട്ടവും ഒരമ്മയുടെ വയറ്റില്‍ നിന്ന പിറന്നു വീണ ഒരുത്തനും കാണിക്കില്ല.’ എന്നും ആളുകള്‍ ആരോപിക്കുന്നു.

സിന്ദൂരമിടാതെ മുലയൂട്ടാനുള്ള ധൈര്യം സ്ത്രീകള്‍ക്ക് എന്നാണാവോ ധൈര്യമുണ്ടാകുമോ എന്നായിരുന്നു സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചര്‍ച്ചകള്‍ പലതരത്തില്‍ കൊടുമ്പിരി കൊള്ളുന്നുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളും ഗൃഹലക്ഷ്മിയുടെ കവര്‍ മാറ്റത്തിന്റെ തുടക്കത്തിലേക്കുള്ള ചവിട്ടു പടിയാണെന്നാണ് വിലയിരുത്തുന്നത്.

ഞാന്‍ രണ്ടു മക്കളെ വളര്‍ത്തി ,എന്റെ ഭാര്യ അവര്‍ക്കു പൊതു സ്ഥലങ്ങളിലും ,ബസ്സിലും ട്രെയിനിലും ഒക്കെ മുലകൊടുക്കുന്നത് കണ്ടിട്ടുണ്ട് ,ആരും എത്തി നോക്കിയിട്ടില്ല പക്ഷെ ഇപ്പോള്‍ കണ്ട മുല കൊടുക്കല്‍ മാതൃത്വമല്ല ,മറ്റെന്തോ ധ്വനിപ്പിക്കുന്നു ,അമ്മയും കുഞ്ഞും ഒരു വലിയ വികാരമാണ് ..അത് കേവലം ഷോ ആക്കി മാറ്റരുത് ,ദേ ഇങ്ങോട്ടൊന്നു നോക്കിക്കേ എന്ന് അന്യരെ ക്ഷണിച്ചുകൊണ്ട് മുലയൂട്ടുമ്പോള്‍ മുല ചുരത്തില്ല ..ചുരത്തുന്നത് മറ്റെന്തെങ്കിലുമാവും ..അമ്മ അമ്മയായിരിക്കട്ടെ …ആ നന്മ കൂടി വില്‍ക്കല്ലേ ..മാതൃഭൂമി …ആ പേരില്‍ ഒരു മാതാവുണ്ടെന്നാണ് സംവിധായകന്‍ അലി അക്ബര്‍ പറയുന്നത്.