Lifestyle

നീലച്ചിത്രങ്ങൾ സ്ഥിരമായി കാണുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത!

നീല ചിത്രങ്ങള് കാണാത്തവരായി നമുക്കിടയില് അങ്ങനെ അധികം ആരും ഉണ്ടാകില്ല. ഒരു കൗതുകത്തിന് വേണ്ടിയെങ്കിലും ചുരുക്കം ആളുകള് എങ്കിലും നീല ചിത്രങ്ങള് കാണും.

പുറത്തുവന്നിരിക്കുന്ന റിപ്പോര്ട്ട് എന്തായാലും ഇത്തരക്കാര്ക്ക് സന്തോഷം നല്കുന്നതാണ്. പുതിയ റിപ്പോര്ട്ടുകള് പ്രകാരം നീല ചിത്രങ്ങളും ദൈവവിശ്വാസവും തമ്മില് അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഗവേഷകര് പറയുന്നത്.

നീലച്ചിത്രം കൂടുതലായി കാണുന്നവര് പതുക്കെ വിശ്വാസികളായി മാറുമെന്നും കൂടുതല് കാണുന്നവര് കടുത്ത വിശ്വാസികളായിത്തീരുമെന്നുമാണ് ഗവേഷകര് പറയുന്നത്. ആഴ്ചയില് ഒന്നില്ക്കൂടുതല് തവണ നീലച്ചിത്രം കാണുന്നവരെയാണ് അതിവേഗം വിശ്വാസം പിടികൂടുന്നതെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.

1300 ഓളം അമേരിക്കക്കാര്ക്കിടയില് ആറുവര്ഷത്തോളം ഡോ.സാമുവല് പെറി നടത്തിയ ഗവേഷണങ്ങളിലാണ് ഇത്തരത്തിലുള്ള വിവരങ്ങള് നല്കിയിരിക്കുന്നത്. പോണോഗ്രഫിയും വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പഠനങ്ങള്.

നീലച്ചിത്രം കാണുന്നത് ശരിയല്ലെന്ന കുറ്റബോധം ഇത് കാണുന്നയാളില് വളരുകയും ഇത് അയാളെ പശ്ചാത്താപത്തിന് അടിമയാക്കുകയും ദൈവഭയമുള്ളയാളാക്കി മാറുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്.

നീലച്ചിത്രങ്ങള് കൂടുതലായി കാണുന്നവര് കാലം ചെല്ലുന്തോറും പ്രാര്ത്ഥനയിലും പള്ളിയിലും കൂടുതലായും പങ്കെടുക്കുമെന്നും പഠനത്തില് ബോധ്യപ്പെട്ടതായി ഡോ. പെറി പറയുന്നു.