Entertainment

അമ്പ അശോകൻ ബി.എം.ഡബ്ളിയു കാർ വരെ സ്വന്തമാക്കിയ ഹരീശ്രീ അശോകൻ ആയ കഥ…

ഹരിശ്രീ അശോകൻ എന്ന നടനെ മലയാള സിനിമാ പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്. രമണനായും, സുന്ദരനായും ഒക്കെ ചിരിയുടെ മലപടക്കങ്ങൾക്ക് നമ്മുടെ മനസ്സിൽ തിരി കൊളുത്തിയ ആളാണ് ഹരിശ്രീ അശോകൻ. എന്നും മലയാളികൾക്ക് ഓർത്തോർത്തു ചിരിക്കാനുള്ള വക ഒരുപിടി കഥാപാത്രങ്ങളിലൂടെ ഈ മനുഷ്യൻ നൽകിയിട്ടുണ്ട്.

ഇന്നത്തെ BMW കാറിന്റെ ഉടമയിൽ നിന്നും പതിനേഴാം വയസിൽ പിക്കാസുമെടുത്തു ജോലിക്കിറങ്ങിയ അശോകനിലേക് ദൂരം ഒരുപാടുണ്ടെന്നു അദ്ദേഹം ക്രോസ്സ് പോസ്റ്റ്‌ നെറ്റ്വർക്കിന്റെ ഇന്റർവ്യൂവിൽ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌…

“ഹരിശ്രീ അശോകൻ എന്ന പേര് വരുന്നത് മുൻപ് എന്റെ പേര് അമ്പ അശോകൻ എന്നായിരുന്നു. പത്താം ക്ലാസ്സ്‌ കഴിഞ്ഞതോടെ വീട്ടിലെ അവസ്ഥ കാരണം ഞാൻ ടെലികോമിലെ ജോലിക്ക് ഇറങ്ങി. കേബിൾ ഇടുന്ന ജോലിക്കാണ് ഞാൻ ആദ്യം പോയത്. അതിനെ അമ്പയിടുന്നത് എന്നാണ് പറയുന്നത്. ഭയങ്കര ഭാരമുള്ള കേബിൾ ആണത്. പത്തു ഇരുപത് പേരൊക്കെ കൂടെ ആണ് വലിക്കുന്നത്. മണ്ണെണ്ണ ഒക്കെ ഇട്ടാണ് വലിക്കുന്നത്. ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും ഈ അമ്പ ഇടുന്നത് എന്താണ് എന്ന് അറിയില്ല. അത് എല്ലാരും ഒരുമിച്ചു വലിച്ചാലേ ഒരു ഫോഴ്സ് ഉണ്ടാകു. അതിനു നമ്മൾ ഇങ്ങനെ താളത്തിൽ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരിക്കും.അപ്പൊ വഴിയേ പോകുന്ന ആരുടെ പേര് പറഞ്ഞു വേണമെങ്കിലും നമുക്ക് അമ്പ ഇടാം.”

“അന്ന് 1977 ൽ SSLC പാസ്സ് ആയ ശേഷം കോളേജിൽ പോകാൻ നിവർത്തിയൊന്നും ഇല്ലാത്തതു കൊണ്ടാണ് ഞാൻ ആ ജോലിക്ക് പോയത്. BMW കാർ ഒക്കെ ആർക്കും വാങ്ങാമല്ലോ, ഞാൻ രക്ഷപെട്ടത് സിനിമ വഴി ആണ്. എന്റെ മക്കളോട് ഞാൻ രണ്ടു കാര്യങ്ങളെ പറഞ്ഞിട്ടുള്ളു. ആരെയും വാക്കുകൊണ്ട് വേദനിപ്പിക്കരുത്, കുറച്ചു ഭക്ഷണം പോലും വെറുതെ കളയരുത്. ഇത് ഞാൻ പഠിച്ച പാഠങ്ങളാണ്…”