Lifestyle

വീട് പുതുക്കല്‍, ഭവന വായ്പ അറിയേണ്ടതെല്ലാം

ഭവന വായ്പയ്ക്കു ശ്രമിക്കുമ്പോള്‍

ഭവന വായ്പകള്‍ പലതരമുണ്ട്. ഭൂമി വാങ്ങാന്‍ ഭൂമിയും വീടും കൂടി വാങ്ങാന്‍, ഉള്ള ഭൂമിയില്‍ വീട് പണിയാന്‍, പണിത വീട് ഫര്ണീോഷ് ചെയ്യാനും പഴയ വീട് പുനരുദ്ധരിക്കാനും ഒക്കെ ഹൗസിങ് ലോണുകള്‍ ലഭ്യമാണ്.

20 വര്ഷം് വരെ നീണ്ടകാല ലോണുകളും ലഭ്യമാണ്. വലിയ വരുമാനശേഷിയില്ലാത്തവര്‍ വലിയ ദീര്ഘുകാല ഭവന വായ്പകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

കഴിയുന്നതും കുറഞ്ഞതുക ഭവനവായ്പ എടുക്കുക, തിരിച്ചടവ് ശേഷി നോക്കിയാണവം ഭവന വായ്പ എടുക്കേണ്ടത്. അതിന് വേണ്ടിവരുന്നമൊത്തം ചെലവവ് എത്ര? അത് എവിടെ നിന്നൊക്കെ എപ്പോഴൊക്കെ എത്രയൊക്കെ ലഭിക്കും. ബാക്കി എത്ര തുകയാണ് ബാങ്ക് വായ്പ വേണ്ടിവരിക എന്നൊക്കെ സ്വയം പരിശോധിക്കണം. ബാങ്കുകള്‍ മാത്രമല്ല, മറ്റ് പല ധനകാര്യസ്ഥാപനങ്ങളും ഭവന വായ്പ നല്കുംു. ഒഉഎഇ, കഇകഇക, ഘകഇ, ഒീൗശെിഴ എശിമിരല, ഔറരീ തുടങ്ങിയവയാണിത്.

വായ്പ ലഭിക്കണമെങ്കില്‍ ഇന്ത്യക്കാരനായിരിക്കണം. 21 വയസ് പൂര്ത്തി യായിരിക്കണം. വായ്പാകാലാവധി തീരുമ്പോള്‍ 65 വയസ് കവിയരുത്. സ്ഥിരവരുമാനമുള്ള ആളായിരിക്കണം. കൊളാടില്‍ സെക്യൂരിറ്റി കൊടുക്കാന്‍ കെട്ടിടം പണിയുന്ന ഭൂമി സ്വന്തമായുണ്ടായിരിക്കണം.

വായ്പ എടുക്കുന്ന ആളുടെ തിരിച്ചടവ് ശേഷിയുടെ പുറത്താണ് എത്ര തുക നല്കാആമെന്ന് ബാങ്ക് നിശ്ചയിക്കുന്നത്. അതും മൊത്തം വേണ്ടിവരുന്നഎസ്റ്റിമേറ്റ് തുകയുടെ 8085% മാത്രമേ വായ്പയായി ലഭിക്കൂ.

ബാങ്കുകള്‍ മറ്റ് ചില കാര്യങ്ങളുണ്ടെന്നും കൂടി പരിശോധിക്കും. അപേക്ഷകന്റെ വരുമാന സ്ഥിരത, ആസ്ഥികള്‍, തൊഴില്‍ സ്ഥിരത , മുന്കാകല വായ്പാചരിത്രം എന്നിവയാണിത്. ഇവ എല്ലാം ശരിയായി കഴിഞ്ഞാല്‍ ലീഗല്‍ അഡൈ്വസറുടെ നിയമോപദേശം കൂടി പരിഗണിച്ചശേഷമേ വായ്പ പാസാക്കൂ.

നിത്യചെലവുകള്ക്കു ള്ള തുക മാസവരുമാത്തില്‍ നിന്നും കഴിച്ചിട്ടുവേണം മാസം തോറും അടക്കേണ്ടത്. മറ്റ് യാതൊരു തരം വായ്പകളും നിലവില്‍ ഇല്ലെങ്കില്‍ നികുതി കിഴിവുകള്‍ കഴിച്ചുള്ള മാസവരുമാത്തിന്റെ 30-40%വരെ ഇഎംഐ ആകാം.

പലിശ ഫ്‌ലാറ്റ്, ഫിക്‌സഡ് റേറ്റും ഫേല്ട്ടിം ഗ് റേറ്റും ഉണ്ട്. ബാങ്കുകള്‍ ഫേല്ട്ടി ങ് റേറ്റിന് വായ്പ നല്കാ്നാണ് താല്പര്യം കാണിക്കുക. പലിശ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കുമ്പോള്‍ ഫിക്‌സഡ് അഥവാ ഫ്‌ലാറ്റ് റേറ്റ് നോക്കി വായ്പ എടുക്കലാണ് ഗുണം ചെയ്യുക. കുറഞ്ഞ ഇഎംഐ യോ കുറഞ്ഞ പലിശനിരക്കോ നോക്കി ഏത് ബാങ്കാണ് (അഥവാ ധനകര്യസ്ഥാപനമാണ്) അനുയോജ്യം എന്ന് തീരുമാനിക്കരുത്. കാലാവധി തീരുംമുമ്പ് ബാക്കി തുക തിരിച്ചടച്ചാല്‍ പിഴചുമത്തുമോ എന്നും നോക്കണം.

വായ്പക്ക് മുമ്പ്, തരുന്ന എല്ലാ രേഖകളും കണ്ണടച്ച്ഒപ്പിടാതെ എല്ലാം ശരിയായി വായിച്ച് മനസ്സിലാക്കിയിട്ട് ഒപ്പിടുന്നതാണ് ബുദ്ധി.

ബാങ്ക് മുഖേന ഭവന വായ്പാതുക ഇന്ഷൂാര്‍ ചെയ്യുന്നത് നല്ലതാണ്. അപേക്ഷകന് എന്തെങ്കിലും സംഭവിച്ചാല്‍ വായ്പാതുക കുടുംബത്തിന് ബാധ്യതയാകാതിരിക്കാന അത് സഹായിക്കും. നിങ്ങള്‍ 20 വര്ഷ ത്തേക്ക് വായ്പ എടുത്തിട്ട് 5 വര്ഷകമാകുമ്പോള്‍ മൊത്ത തുകയും തിരിച്ചടയ്ക്കുകയാണെന്ന് കരുതുക. എന്നാലും നിങ്ങള്‍ ആ 20 വര്ഷചത്തേക്കും ഉള്ള പലിശയടക്കമാണ് അടയ്ക്കുന്നത്. അതും കൂടാതെ പിഴ കൂടി അടയ്‌ക്കേണ്ടിവരുന്നു. വായ്പാതുക ഉപയോഗിക്കുന്ന കാലഘട്ടത്തിലേക്ക് മാത്രമുള്ള പലിശയല്ല അടയ്‌ക്കേണ്ടി വരുന്നത്. കരാറില്‍ നിങ്ങള്‍ ഒപ്പിട്ട പ്രകാരം 20 വര്ഷ ത്തേക്കും ഉള്ള പലിശ ഒടുക്കേണ്ടിവരും.

ഭവന വായ്പ്ക്ക് വേണ്ട രേഖകള്‍ പലതാണ്. വരുമാനത്തിന്റെ തെളിവ്. സ്വയംതൊഴിലാണെങ്കില്‍ കഴിഞ്ഞ രണ്ടുവര്ഷ ത്തെ ഇന്കം്ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത റിപ്പോര്ട്ട്ി. ജോലി സംബന്ധിച്ച തെളിവ്. വയസ് തെളിയിക്കുന്ന സര്ട്ടിോഫിക്കറ്റ്. അഡ്രസ് പ്രൂഫ്. വസ്തുവിന്റെ ആധാരവും മുന്നാധാരത്തിന്റെ ഒറിജിനലോ കോപ്പിയോ. ഭൂമി പോക്ക്‌വരവ് ചെയ്ത സര്ട്ടിാഫിക്കറ്റ്. ഭൂമിയുടെ കരമടച്ച രസീത്. പാസ്‌പോര്‌്ട് സൈസ് ഫോട്ടോകള്‍. ബാധ്യതാ കുടികിട സര്ട്ടിടഫിക്കറ്റ്. എസ്റ്റിമേറ്റ്. അംഗീകരിച്ച പ്ലാന്‍. ജാമ്യക്കാരുണ്ടെങ്കില്‍ അവരുടെ വരുമാനസര്ട്ടി ഫിക്കറ്റ് എന്നിവ നിര്ബ്ന്ധമാണ്.
ഒരു വീട് സ്വപ്‌നവും താലോലിച്ച് ബാങ്കിനെ സമീപിക്കുന്ന സാധാരണക്കാർക്ക് കടക്കാൻ കടമ്പകൾ ഏറെയാണ്. വായ്പയെടുത്ത് ഭൂമിവാങ്ങി വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്ന ഉത്തരവാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിരിക്കുന്നത്. 30 ലക്ഷം രൂപ മൂല്യമുള്ള വസ്തു വാങ്ങാൻ 27 ലക്ഷം രൂപ വരെ ബാങ്കിൽ നിന്ന് വായ്പയായി ലഭിക്കും. ചുരുക്കം പറഞ്ഞാൽ മൂന്ന് ലക്ഷം രൂപ കൈവശമുണ്ടെങ്കിൽ 30 ലക്ഷം രൂപയുടെ ഭൂമി ബാങ്കിന്റെ സഹായത്തോടെ സ്വന്തമാക്കാം. തിരിച്ചടവ് മുടങ്ങിയാൽ ഇതേ ഭൂമി ബാങ്കിന്റെതാകുമെന്ന കാര്യവും ഓർക്കുക.

മുമ്പ് 20ലക്ഷം രൂപവരെയുള്ള ഭൂമി വാങ്ങാൻ മാത്രമാണ് ബാങ്കുകൾ 90 ശതമാനം തുക അനുവദിച്ചിരുന്നത്. ഇത് മാറ്റിയാണ് 30 ലക്ഷം രൂപ വരെ വിലവരുന്ന ഭൂമി വാങ്ങാനുള്ള വായ്പയ്ക്കും 90 ശതമാനം തുക അനുവദിക്കാൻ ആർ.ബി.ഐ ഉത്തരവിട്ടത്. 30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിലാണ് ഭൂമിയുടെ വിലയെങ്കിൽ 80 ശതമാനം വരെ വായ്പ അനുവദിക്കും. 75 ലക്ഷത്തിന് മുകളിലാണ് വായ്പയെങ്കിൽ 75 ശതമാനവുമാണ് ബാങ്കുകൾ പുതിയ ഉത്തരവ് പ്രകാരം അനുവദിക്കുക.

ഭവന വായ്‌പ്പകൾ പലവിധം, ഉചിതമായത് തിരഞ്ഞെടുക്കുക

ഭവന വായ്പകൾ പലതരത്തിലാണ് ബാങ്കുകൾ അനുവദിക്കുന്നത്. ഭൂമി വാങ്ങാൻ, ഭൂമിയും വീടും കൂടി വാങ്ങാൻ, ഉള്ള ഭൂമിയിൽ വീട് പണിയാൻ, പണിത വീട് ഫർണീഷ് ചെയ്യാനും പഴയ വീട് പുനരുദ്ധരിക്കാനും ഒക്കെ ഇപ്പോൾ ബാങ്കുകൾ വായ്പ അനുവദിക്കാറുണ്ട്്. 20 വർഷം വരെയുള്ള ദീർഘകാല വായ്പകളാണ് സാധാരണ ബാങ്കുകൾ നൽകാറുള്ളത്. എന്നാൽ നിശ്ചിതവരുമാനമുള്ളവർക്ക് ദീർഘകാല വായ്പകൾ പലപ്പോഴും ബാധ്യതയാകാറുണ്ട്. ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഭർത്താവിന്റെ പേരിൽ വേണോ ഭാര്യയുടെ പേരിൽ വേണോ രണ്ടു പേർ ചേർന്ന് വായ്പയെടുക്കുന്നതാണോ ഉചിതം എന്നടക്കമുള്ള ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്.

ഭൂമി വാങ്ങാനായാലും വീട് പണിയാനായാലും വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രതിമാസം അടയ്‌ക്കേണ്ട തവണ തുക, മാസംതോറുമുള്ള ചെലവുകൾ, മറ്റു വായ്പതവണകൾ എന്നിവ മാറ്റി നിർത്തിയാൽ കൈയിലുണ്ടാകുന്ന പണത്തിന് ആനുപാതികമായിട്ടുള്ള ലോണിന് അപേക്ഷിക്കുന്നതാണ് നല്ലത്. ശമ്പളവും ഇടപാടുകാരന്റെ ആസ്തികളും കണക്കാക്കിയാണ് വായ്പ അനുവദിക്കുക. രണ്ടു പേർ ചേർന്ന് ഉയർന്ന തുക വായ്പയെടുക്കുമ്പോൾ വലിയ തുക വായ്പയായി ലഭിക്കുന്നതോടൊപ്പം ബാധ്യതകളെ പറ്റി ബോധവന്മാരായിരിക്കണം.

അപേക്ഷ നൽകുന്നത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

പ്രധാന അപേക്ഷകന്റെയും ഒപ്പം അപേക്ഷിക്കുന്നയാളിന്റെയും വരുമാനം കൂടി കണക്കിലെടുത്താണ് വായ്പ അനുവദിക്കുന്നത്. പ്രധാന അപേക്ഷകൻ തിരിച്ചടവു മുടക്കുകയോ, വായപ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലോ വായപയുടെ പൂർണ ഉത്തരവാദിത്വം സഹഅപേക്ഷകനോ/അപേക്ഷകയ്‌ക്കോ ആയിരിക്കും. സഹ അപേക്ഷകന്റെ സിബിൽ ക്രെഡിറ്റ് സ്‌കോറും വായ്പയിൽ നിർണായകമാണ്. രണ്ടുപേരിൽ ആരുടെയെങ്കിലും സിബിൽ സ്‌കോർ മോശമായാൽ വായ്പ അപേക്ഷയെയേയും ഇത് പ്രതികൂലമായി ബാധിക്കും. തിരിച്ചടവ് പ്രധാന അപേക്ഷകൻ തന്നെ നടത്തുമെന്നാണു തീരുമാനമെങ്കിലും രണ്ടുപേരും തുല്യമായി അടയ്ക്കുമെന്നാണു തീരുമാനമെങ്കിലും ഉത്തരവാദിത്തം തുല്യമായിത്തന്നെ നിലനിൽക്കും. ക്രെഡിറ്റ് സ്‌കോറിൽ പ്രതിഫലിക്കുമെന്നു മാത്രമല്ല, തിരിച്ചടവുമുടങ്ങിയാൽ ബാങ്ക് അഥവാ ഭവനവായ്പ സ്ഥാപനം രണ്ടുപേരെയും നിയമപരമായി സമീപിക്കുകയും ചെയ്യും.

വായപയ്ക്ക് മുന്നോടിയായി രണ്ടു പേരും തിരിച്ചറിയൽ രേഖകൾ (കെവൈസി അപേക്ഷ) സമർപ്പിക്കണം. കൂടാതെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, ഐടി റിട്ടേൺ തുടങ്ങിയവയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതായതിനാൽ ഇവയെല്ലാം കാലേകൂട്ടി തന്നെ തയ്യാറാക്കി വയ്ക്കുന്നതാണ് ഉചിതം. സിബിൽ സ്‌കോർ അനുകൂലമല്ലെങ്കിൽ അത് പരിഹരിച്ച ശേഷം അപേക്ഷിക്കുന്നതാണ് നല്ലത്. ഭവനനിർമ്മാണത്തെ കുറിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കി വേണം വായപയെടുക്കാൻ. ഭവനനിർമ്മാണത്തിന് ലഭിച്ച വായ്പയിൽ നിന്ന് മറ്റു ചെലവുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

വായ്പയെടുത്തു കഴിഞ്ഞാൽ കൃത്യമായ തിരിച്ചടയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭവനനിർമ്മാണ വായ്പയുള്ളവർക്ക് ആദായനികുതി ഇളവ് ലഭിക്കും. 21 വയസ് പൂർത്തിയായ വ്യക്തിക്കാണ് ബാങ്കുകൾ വായ്പ അനുവദിക്കുക. വായ്പാകാലാവധി തീരുമ്പോൾ 65 വയസ് കവിയരുത്. സ്ഥിരവരുമാനമുള്ള ആളായിരിക്കണം. കൊളാട്രൽ സെക്യൂരിറ്റി കൊടുക്കാൻ കെട്ടിടം പണിയുന്ന ഭൂമി സ്വന്തമായുണ്ടായിരിക്കണം. 30ലക്ഷം വരെ വിലയുള്ള ഭൂമി വാങ്ങാൻ 90 ശതമാനം വായ്പയും അനുവദിക്കുമ്പോൾ ഭവനനിർമ്മാണത്തിന് 80-85ശതമാനം വായ്പയാണ് അനുവദിക്കുക.

പലിശ പാരയാകുമോ? ശ്രദ്ധിക്കാൻ ചില മുൻകരുതലുകൾ

വായപപലിശയിൽ ഫ്ളാറ്റ്, ഫിക്‌സഡ് റേറ്റും, ഫ്‌ളോട്ടിങ് റേറ്റും ഉണ്ട്. ബാങ്കുകൾ ഫ്‌ളോട്ടിങ് റേറ്റിന് വായ്പ നൽകാനാണ് താല്പര്യം കാണിക്കുക. പലിശ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കുമ്പോൾ ഫിക്‌സഡ് അഥവാ ഫ്‌ലാറ്റ് റേറ്റ് നോക്കി വായ്പ എടുക്കലാണ് ഗുണം ചെയ്യുക. കുറഞ്ഞ ഇഎംഐ യോ കുറഞ്ഞ പലിശനിരക്കോ നോക്കി ഏത് ബാങ്കാണ് അനുയോജ്യം എന്ന് തീരുമാനിക്കരുത്. കാലാവധി തീരുംമുമ്പ് ബാക്കി തുക തിരിച്ചടച്ചാൽ പിഴചുമത്തുമോ എന്നും നോക്കണം. വായ്പക്ക് മുമ്പ് ബാങ്കിൽ നിന്ന ലഭിക്കുന്ന എല്ലാ രേഖകളും കണ്ണടച്ച് ഒപ്പിടാതെ എല്ലാം ശരിയായി വായിച്ച് മനസ്സിലാക്കിയിട്ട് ഒപ്പിടുന്നതാണ് ബുദ്ധി.

ബാങ്ക് മുഖേന ഭവന വായ്പാതുക ഇൻഷൂർ ചെയ്യുന്നത് നല്ലതാണ്. അപേക്ഷകന് എന്തെങ്കിലും സംഭവിച്ചാൽ വായ്പാതുക കുടുംബത്തിന് ബാധ്യതയാകാതിരിക്കാന അത് സഹായിക്കും. നിങ്ങൾ 20 വർഷത്തേക്ക് വായ്പ എടുത്തിട്ട് 5 വർഷമാകുമ്പോൾ മൊത്ത തുകയും തിരിച്ചടയ്ക്കുകയാണെന്ന് കരുതുക. എന്നാലും നിങ്ങൾ ആ 20 വർഷത്തേക്കും ഉള്ള പലിശയടക്കമാണ് അടയ്ക്കുന്നത്. അതും കൂടാതെ പിഴ കൂടി അടയ്‌ക്കേണ്ടിവരുന്നു. വായ്പാതുക ഉപയോഗിക്കുന്ന കാലഘട്ടത്തിലേക്ക് മാത്രമുള്ള പലിശയല്ല അടയ്‌ക്കേണ്ടി വരുന്നത്. കരാറിൽ നിങ്ങൾ ഒപ്പിട്ട പ്രകാരം 20 വർഷത്തേക്കും ഉള്ള പലിശ ഒടുക്കേണ്ടിവരും.

ബാങ്കുകൾ അടിസ്ഥാന പലിശ നിരക്കുകൾ കുറച്ചെങ്കിലും ഭവന വായ്പ ഉൾപ്പടെയുള്ളവയുടെ പലിശയിൽ ഇതിന്റ ആനുകൂല്യം പൂർണമായി നൽകാത്തതിനെതിരെ ആർബിയുടെ പുതിയ ഉത്തരവ്. മൂന്ന് തവണയായി നിരക്കുകളിൽ കുറവ് വരുത്തിയിട്ടും ഇതിന്റെ ഗുണം പൂർണായി ഉപഭോക്താക്കൾക്ക് നൽകാത്തതിൽ ആർബിഐ നേരത്തെതന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിന്റെ പ്രതിഫലനമായാണ് സപ്തംബർ 29നുള്ള നിരക്കുകുറയ്ക്കലിനെതുടർന്ന് ബാങ്കുകൾ ഉടനെതന്നെ നിരക്കിൽ ഇളവ് വരുത്തിയത്.

വീടിനെക്കുറിച്ച്‌ ഓരോരുത്തര്ക്കുംഉ സ്വപ്‌നമുണ്ടാവും. സാധാരണക്കാരന്റെ ജീവിതസാഫല്യമാണ്‌ ഒരു വീട്‌. കുറഞ്ഞ ചെലവില്‍ പരമാവധി സൗകര്യങ്ങളുള്ള വീടാവണം ലക്ഷ്യം. വീടു പണിയാന്‍ തയ്യാറെടുക്കുമ്പോള്‍ നമ്മുടെ അഭിരുചിക്കും സാമ്പത്തികത്തിനുമിണങ്ങുന്ന തരത്തില്‍ വീടിന്റെ പ്‌ളാന്‍ തയ്യാറാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. വീടു പണിയുന്ന സ്ഥലത്തിന്റെ പ്രത്യേകതയും ദിശയും കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്മ്മാ ണ ചട്ടങ്ങളെയും അനുസരിച്ചാണ്‌ വീടു നിര്മ്മാ ണത്തിനാവശ്യമായ പ്‌ളാന്‍ ഡിസൈന്‍ ചെയ്യേണ്ടത്‌.

ചെലവു കുറഞ്ഞ വീടുകള്‍ ഒരു കാലത്ത്‌ കേരളത്തില്‍ വളരെയധികം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വീടുകള്‍ ഫാഷനായി ചെയ്യുന്നവരും ഇല്ലാതില്ല. എന്നാല്‍ , സാധാരണ നാം കാണുന്ന `കണ്വെയന്ഷവണല്‍’ ടൈപ്പ്‌ വീടുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അല്‌പം ശ്രദ്ധിച്ചാല്‍ ലക്ഷക്കണക്കിന്‌ രൂപ ലാഭിക്കുവാന്‍ കഴിയുമെന്ന കാര്യത്തില്‍ തര്ക്കരമില്ല. ഉദാഹരണമായി, നൂറു സ്‌ക്വയര്ഫീനറ്റുള്ള ഒരു മുറി നിര്മ്മി ക്കുവാനുദ്ദേശിക്കുന്ന ഒരാളുടെ വീട്‌ പലതരത്തില്‍ ഡിസൈന്‍ ചെയ്യാം. അതായത്‌ 50 അടി നീളവും 2 അടി വീതിയും ഉള്ള മുറിയാണെങ്കില്‍ 100 സ്‌ക്വയര്ഫീനറ്റ്‌ പ്‌ളിന്ത്‌ ഏറിയ ലഭിക്കും. പക്ഷേ, 104 അടി നീളത്തില്‍ ഭിത്തി കെട്ടേണ്ടിവരും. (ചുറ്റളവിലാണ്‌ ഭിത്തി കെട്ടുന്നത്‌) 25 അടി നീളവും 4 അടി വീതിയുമുള്ള മുറിയാണെങ്കിലും 100 സ്‌ക്വയര്ഫീ റ്റ്‌ കിട്ടും. പക്ഷേ, 58 അടി നീളത്തില്‍ ഭിത്തിവേണം. 20 അടി നീളവും 5 അടി വീതിയുമുള്ള 100 സ്‌ക്വയര്‍ ഫീറ്റ്‌ മുറിക്ക്‌ 50 അടി നീളത്തില്‍ ഭിത്തിവേണ്ടിവരും. എന്നാല്‍, 10 അടിനീളവും 10 അടി വീതിയുമുള്ള മുറിക്ക്‌, 100 സ്‌ക്വയര്‍ ഫീറ്റാണെങ്കിലും 40 അടി നീളത്തില്‍ ഭിത്തി നിര്മ്മി ച്ചാല്‍ മതിയാകും. ഇതില്‍ നിന്ന്‌ നാം എന്താണ്‌ മനസ്സിലാക്കേണ്ടത്‌?

ഒരേ വിസ്‌തീര്ണ്ണിമുള്ള മുറിയ്‌ക്ക്‌ പ്‌ളാനിലെ ഡിസൈനിംഗിന്റെ തകരാറുമൂലം എന്തുമാത്രം നഷ്ടം സംഭവിക്കുന്നു എന്നു മാത്രം. സാങ്കേതികമായി വേണ്ടത്ര പരിജ്ഞാനമില്ലാത്തവര്‍ തയ്യാറാക്കുന്ന മോശം ഡിസൈന്‍ പണം മാത്രമല്ല, സ്ഥലസൗകര്യങ്ങളും നഷ്ടപ്പെടുത്തും. ചുരുക്കിപ്പറഞ്ഞാല്‍ സമചതുരത്തോടുക്കുന്ന പ്‌ളാനുകളാണ്‌ ഏറ്റവും ചെലവു കുറഞ്ഞിരിക്കുന്നത്‌. പക്ഷേ, മുറികളുടെ ഉപയോഗം കണക്കിലെടുക്കുമ്പോള്‍ അല്‌പം ദീര്ഘപ ചതുരാകൃതിയില്‍ നിര്മ്മി ക്കുന്നതാണ്‌ സൗകര്യപ്രദം.

വീട്‌ മൊത്തത്തില്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ അതിനനുസരിച്ച്‌ വേണ്ട വ്യത്യാസങ്ങളും, മോടിക്കുവേണ്ടി മാത്രമുള്ള മിനുക്കുപണികളും നടത്തണമെന്നു മാത്രം. സാധാരണക്കാരുടെ വീട്‌ ഡിസൈന്‍ ചെയ്യുമ്പോള്‍ മുന്ഭാമഗത്ത്‌ ഒരു കാര്പോരര്ച്ച് ‌ (അത്യാവശ്യമെങ്കില്‍ മാത്രം), ചെറിയ ഒരു സിറ്റ്‌ ഔട്ട്‌, ഒന്നിച്ചോ, ഒറ്റയ്‌ക്കൊറ്റയ്‌ക്കായോ, ഡ്രോയിംഗ്‌ ഡൈനിംഗ്‌ റൂമുകള്‍ , ആവശ്യത്തിനുമാത്രമുള്ള ബാത്ത്‌ അറ്റാച്ച്‌ഡ്‌ ബെഡ്‌റൂമുകള്‍ , പിന്നെ അടുക്കള, പിന്ഭാുഗത്ത്‌ ആവശ്യമെങ്കില്‍ വര്ക്ക്ങ‌ ഏരിയ എന്നിവ ഉള്പ്പെെടുത്താവുന്നതാണ്‌. ഇത്രയും സൗകര്യങ്ങള്‍ വിഭാവന ചെയ്യുമ്പോള്‍ ഡിസൈനിംഗില്‍ ഒരിഞ്ചു സ്ഥലംപോലും അനാവശ്യമായി നഷ്ടപ്പെട്ടിട്ടില്ല എന്ന്‌ പ്രത്യേകം ഉറപ്പുവരുത്തണം. പക്ഷേ, ഇങ്ങനയൊക്കെയാണെങ്കിലും, ഓരോരുത്തരുടേയും പ്‌ളോട്ടുകളുടെ കിടപ്പും, വലിപ്പവും, റോഡിന്റെയും മറ്റു വികസന പ്രവര്ത്തറനങ്ങളുടേയും ഒക്കെ പരിഗണനയും, പിന്നെ ദിശയുമൊക്കെ അനുസരിച്ചേ വീടിന്റെ ഡിസൈന്‍ ചെയ്യാന്‍ പറ്റുകയുള്ളു.

സാങ്കേതിക വിദ്യ വളരെയധികം മുന്നേറിയ ഈ കാലഘട്ടത്തില്‍ കെട്ടിട നിര്മ്മാ ണ മേഖലയിലും വളരെപ്പെട്ടെന്ന്‌, പ്‌ളാനുകള്‍ , യുക്തിക്കനുസരിച്ച്‌ തയ്യാറാക്കുന്നതിന്‌ വേണ്ട വളരെയധികം സംവിധാനങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌. പ്‌ളാന്‍ തയ്യാറാക്കുന്നതിനോടൊപ്പം തന്നെ, അത്‌ പൂര്ത്തീ കരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വീട്‌ എങ്ങനെയിരിക്കും? എന്തു നിറമാണ്‌ വീടിന്‌ അനുയോജ്യം? തുടങ്ങി നിരവധി ഘടകങ്ങള്‍ മുന്കൂുട്ടി കമ്പ്യൂട്ടറില്‍ തയ്യാറാക്കാവുന്ന സംവിധാനങ്ങളും ഇന്ന്‌ വ്യാപകമായി നിലിവിലുണ്ട്‌.

നിര്മ്മാ ണത്തിനുപയോഗിക്കുന്ന സാധന സാമഗ്രികള്‍ തെരഞ്ഞെടുക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്‌. അല്ലെങ്കില്‍ കീശ കാലിയാകും. വാര്ക്കരപ്പണി കഴിഞ്ഞാല്‍ പിന്നെ, വീട്‌ മോടി പിടിപ്പിക്കുന്നതിനാണ്‌ ഏറെ പണം ചെലവാകുന്നത്‌.

മുറിവൈദ്യനേയും വ്യാജഡോക്ടറെയുമെന്ന പോലെ കെട്ടിട നിര്മ്മാ ണരംഗത്തെ വ്യാജാരെയും തിരിച്ചറിയുക. വളരെ പരിചയ സമ്പന്നരും, സാങ്കേതികമായി യോഗ്യരുമായ വ്യക്തികളെക്കൊണ്ടു മാത്രം ഡിസൈനിംഗിന്റെയും നിര്മ്മാ ണത്തിന്റെയും ചുമതല ഏല്പ്പി ക്കുവാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, കീശകീറുമെന്നുമാത്രമല്ല, വിപരീതഫലവും പ്രതീക്ഷിക്കാം.

Tags : beauty

Leave a Response