Entertainment

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കണ്ണിറുക്കി നായിക ആയത് ഇങ്ങിനെ…

അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങിയിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളു. പക്ഷെ, ഇതിനോടകം സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി കഴിഞ്ഞു പ്രിയ വാര്യര്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാള്‍. സിനിമ ഗ്രൂപ്പുകളിലും പേജുകളിലും നിറയെ പ്രിയ പുരികം പൊക്കുന്നതിന്റെയും കണ്ണ് അടയ്ക്കുന്നതിന്റെയും ചിത്രങ്ങളാണ്.

ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സീന്‍ താന്‍ ആദ്യമായി അഭിനയിച്ച സീനാണെന്ന് പ്രിയ ഒരു ഓണ്‌ലൈന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ തിരക്കഥ അനുസരിച്ച് തുല്യ പ്രാധാന്യമുള്ള നാല് ആണ്കുട്ടികളുടെ കഥാപാത്രങ്ങളും ഇവർക്ക് പെയറായുള്ള നാല് പെണ്കുട്ടികളെയുമായിരുന്നു നിശ്ചയിച്ചിരുന്നത്. അതിന് ശേഷമാണ് സെറ്റിലെ ജൂനിയർ ആർട്ടിസ്റ്റായ പ്രീയയുടെ അഭിനയമികവ് സംവിധായകന്റെ ശ്രദ്ധയില്പ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നാല് എന്നത് അഞ്ചായി ഉയർത്തി. ഇവരുടെ പശ്ചാത്തല കഥയ്ക്കും മറ്റുമായിട്ടാണ് തിരക്കഥ തന്നെ ഒമർ മാറ്റി എഴുതുന്നത്.

ജൂനിയർ ആർട്ടിസ്റ്റുകളെ ലീഡ് റോളിലേക്ക് മാറ്റി തിരക്കഥ മാറ്റി എഴുതുന്നത് ഇതുവരെ പറഞ്ഞുകേട്ടിട്ട് പോലുമില്ലാത്ത സംഭവമാണ്.
സോഷ്യൽ മീഡിയയെ ഇന്നലെ ഏറെ ഇളക്കിമറിച്ച ഈ സോങ് ഒരു പഴയ മാപ്പിള പാട്ടിൽ നിന്ന് കടമെടുത്ത സോങ് ആണ്. അതിനൊപ്പം വിനീത് ശ്രീനിവാസന്റെ ശബ്ദവും കൂടി എത്തിയപ്പോൾ പാട്ടിന് കിട്ടിയത് മികച്ച സ്വീകരണമാണ്. ഇതിനോടകം തന്നെ പാട്ടിന് 5 ലക്ഷത്തിൽ അധികം വ്യൂസ് കഴിഞ്ഞിരിക്കുകയാണ്.