Social Media

ഭാര്യയുടെ അഹങ്കാരവും ചില സ്വഭാവങ്ങളും മാറ്റാന്‍ ഈ ചെറുപ്പക്കാരന്‍ തിരഞ്ഞെടുത്ത വിചിത്രമായ വഴി

ഭാര്യയുടെ അഹങ്കാരവും ചില സ്വഭാവങ്ങളും മാറ്റാന്‍ ഈ ചെറുപ്പക്കാരന്‍ തിരഞ്ഞെടുത്ത വിചിത്രമായ വഴി
ശാഹില്‍ കോടശേരിയുടെ കുറിപ്പ് വൈറല്‍ ആകുന്നു……

ഹൃദയത്തിലേക്കൊരു വിനോദയാത്ര..!
എന്തേലും ഒരു പരാതി എന്നും ഓള്‍ക്കുണ്ടാവും …….എന്നാലും അതെല്ലാം കേട്ടിരിക്കാന്‍ മറ്റൊരു സുഖാ..! പിന്നെ റെന്ന മോളും കൂടി ഞങ്ങളുടെ ലൈഫിലേക്ക് വന്നപ്പോള്‍ ഓള്‍ടെ ഹുങ്ക് ഇത്തിരി കൂടിയോന്നൊരു സംശയം..!ഹിഹിഹി.. ചുമ്മാതാട്ടോ.. ഉമ്മ എപ്പൊഴും എന്നോട് സ്വകാര്യത്തില്‍ പറയാ റുണ്ട്.. “ഇയ്യിങ്ങനെ സങ്കടാവണ്ട ഷിബ്വോ.. ഒരു കുഞ്ഞുണ്ടാ വുന്നതോടെ ഓള്‍ടെ പരാതിയെല്ലാം തീരും… ഒന്ന് ക്ഷമിക്ക്..” മാലാഖ യെപ്പൊലെ ഒരു കുഞ്ഞിനെ സമ്മാനിച്ചാ യിരുന്നു അന്ന് ഞാന്‍ കാശ്മീരിലേക്ക് വണ്ടി കയറിയത്.. അടുത്ത ഇരുപത്തേഴിന് ഞങ്ങളുടെ റെന്ന മോള്‍ക്ക് ഒരു വയസ്സു തികയു കയാ… ആര്‍മീ ലൈഫ് തുടങ്ങിയതില്‍ പിന്നെ നാടിനെക്കാളും ബന്ധം ബോര്‍ഡറി ലായിരുന്നു…. സത്യം പറഞ്ഞാല്‍ അതാണല്ലോ ഒരു പട്ടാളക്കാരന്‍റെ ജീവ വായു…. രണ്ടാം ഭാര്യ എന്ന പദവിയേ സ്വന്തം ഭാര്യക്ക് കൊടുക്കാനാവൂ.. ആദ്യ ഭാര്യക്കുള്ള യോഗ്യത രാജ്യത്തിനു കനിഞ്ഞേകണം.. അതവിടു ത്തെ ഒരു ചട്ടമാണെങ്കിലും എനിക്കെന്‍റെ ഷംന അവളല്ലാതായിത്തീരുമോ..? അതു പോലെ എന്‍റെ രാജ്യവും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്… ഒരോ മനുഷ്യരുടെയും ജീവന്‍റെ നിലനില്‍പ്പിനാണല്ലോ സ്വയം ഇഷ്ടത്തോടെ ഞാനീ കരിയര്‍ തിരഞ്ഞെടുത്തത്..! ആദ്യമായി ഞാനൊരു ഉപ്പയാവാന്‍ പോവുന്നു എന്നറിഞ്ഞപ്പോഴുള്ള അതേ സന്തോഷമാണ് ആദ്യമായ് കേണല്‍ എന്ന പദവി കിട്ടിയപ്പോഴും എനിക്കുണ്ടായത്..! കേണല്‍ ഷാഹില്‍ എന്ന പദവിയിലേക്കെന്നെ എടുത്തുയര്‍ത്തിയത് എന്‍റെ റെന്നമോളായിരുന്നു. അന്നായി രുന്നു അവള്‍ ജനിച്ച ദിവസം..എന്തൊക്കെയിരുന്നാലും കാലം തെറ്റിപ്പെയ്യുന്ന മഴ പോലെ എന്നെങ്കിലും കിട്ടുന്ന ഒരു ലീവില്‍ മാത്രായിരുന്നു ഷംനയെയും റെന്നമോളെയും കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത്.. ഒരു പട്ടാളക്കാരന് ചേരാത്ത ഒന്നാണ് മൂടിവെച്ച സ്വഭാവം.. ആയതു കൊണ്ടു തന്നെ ഞാന്‍ തുറന്ന് പറയാം.. ഉമ്മ പറഞ്ഞത് പോലെ കുഞ്ഞുണ്ടായാലെങ്കിലും ഓള്‍ടെ കുറുമ്പിനിത്തിരി ആക്കം കിട്ടുമെന്ന് മോഹിച്ചത് വെറുതെയായി.. വെറുമൊരു ജവാനില്‍ നിന്നും കേണല്‍ പദവിയിലേക്കെത്തിച്ചത് അവളില്‍ അഹങ്കാരത്തിന് വഴി തെളിയിച്ചു…

തന്‍റെ ഭര്‍ത്താവൊരു കേണലാണെന്നുള്ള അഹങ്കാരം അവളില്‍ ഞാന്‍ ആഗ്രഹിച്ച ഒരു മാതൃകാ ഭാര്യയെ ഇല്ലാതാക്കുമോ എന്നെന്നെ ഭയപ്പെടുത്തി… വില കൂടിയ വസ്ത്രങ്ങളെ ധരിക്കൂ.. ഒരു വയസ്സ് തികയാത്ത റെന്ന മോള്‍ക്ക് വേണ്ടി ഇപ്പഴേ അന്താരാഷ്ട്ര നിലവാര ത്തിലുള്ള സ്കൂളില്‍ സീറ്റ് ബുക്ക് ചെയ്തു തുടങ്ങി.. എല്ലാം കണ്ടില്ലെന്നു നടിക്കുക യായിരുന്നു… ഇന്നെന്‍റെ വെക്കേഷന്‍റെ ആദ്യ ദിവസമാണ്… ലീവിന് അപ്ലൈ ചെയ്തൂ എന്നറിഞ്ഞപ്പൊഴേ അവളെന്നോട് പറഞ്ഞതാണ് ഒരു വിനോദയാത്ര പോവാന്‍..

ഞാനതെല്ലാം സമ്മതിച്ച് മോളെക്കാണാനുള്ള ആഗ്രഹം പൂണ്ട് വീട്ടിലെത്തി.. കോളിംഗ് ബെല്ലടിച്ചു.. ഉമ്മയാണ് ഡോര്‍ തുറന്നത്.. “അസ്സലാമു അലൈക്കും ഉമ്മാ…” “വലൈക്കു മുസ്സലാം.. യാത്ര ചെയ്ത് ക്ഷീണിച്ചിട്ടുണ്ടാവും ലേ..??” “ഏയ് അത് കൊയ്പ്പോല്ല.. എവിടേ ഷംനയും റെന്നമോളും..” “അതിന്‍റെ വര്‍ത്താനം പറയണ്ട ഷിബ്വോ.. കുട്ടിനെ ഒറക്കീട്ട് ഉച്ചക്ക് പോയതാ..” “എങ്ങോട്ട്..?” “ആഹ്.. വന്നല്ലോ.. ഓളോടന്നെ ചോയ്ച്ചോക്ക്..” അപ്പൊഴേക്കും ഷംന വീട്ടിലെത്തിയിരുന്നു.. “ഇക്ക എപ്പഴാ വന്നേ.. ഞാന്‍ കൊറെ വെയി റ്റെയ്തു..” “നീ എവിടെപ്പോയതായിരുന്നു..” “ഓഹ്.. ഞാന്‍ ഒന്ന് ബ്യൂട്ടീ പാര്‍ലര്‍ വരെ… ഇന്ന് വ്യാഴായ്ചയല്ലേ..” “എന്താണ് ഷംനാ ഇത്.. അവിടെപ്പൊയി കൃതിമ സൗന്ദര്യം ഉണ്ടാക്കാന്‍ മാത്രം നീ വിരൂപയൊന്നും അല്ലല്ലോ.. പടച്ചോന്‍ കനിഞ്ഞ് നല്‍കിയ സൗന്ദര്യമില്ലേ നിനക്ക്..” “ദേ.. ഇക്കാ.. ഇനി അതും ഇതും പറഞ്ഞ് വഴക്കിന്വരല്ലീം..,ഇങ്ങള്‍ യാത്ര ചെയ്ത് ക്ഷീണിച്ചതല്ലേ.. റൂമില്‍ പോയി റെസ്റ്റെടുക്കീം….” ഒരു പട്ടാളക്കാരന്‍ പരാചയപ്പെടുന്നുണ്ടെങ്കില്‍ അത് സ്വന്തം ഭാര്യയുടെ മുന്‍പില്‍ തന്നെ ആയിരിക്കു.

സ്നേഹം കൊണ്ട്.. സാധാരണ പോലെ ഞാനും ഇവിടെ പരാചയപ്പെട്ടു.. ഒന്നും പറയാനാ വാതെ റൂമില്‍ കയറി മലര്‍ന്ന് കിടന്നപ്പൊഴും മനസ്സ് മന്ദ്രിച്ചത് എന്‍റെ ഷംനയെ ഒരു പാവം പെണ്‍കുട്ടിയായി തിരികെ കൊണ്ട് വരണം എന്നു തന്നെയായിരുന്നു..

മോള്‍ സുഖമായ് ഉറങ്ങുകയാണ്. അവളുടെ നിഷ്കളങ്കത കണ്ട് എനിക്ക് കണ്ണെടുക്കാ നായില്ല.. പെട്ടെന്നു തൊട്ടിലില്‍ നിന്നും ചിനുങ്ങിക്കരഞ്ഞ് മോള്‍ ഉണര്‍ന്നു… ഞാന്‍ ഷംനയെ വിളിച്ചു.. “നീ മോള്‍ക്ക് പാല് കൊടുക്ക്.. വിശന്നിട്ടാവും അവള്‍ കരയുന്നത്..” ഷംന അവളെ മടിയിലിരുത്തി.. ടേബിളില്‍ വെച്ച ഫീഡിംഗ് ബോട്ടിലെടുത്ത് ഇളം ചൂടുവെള്ളം അവളുടെ വായിലേക്കൊഴിച്ച് കൊടുത്തു.. “നീ എന്താണീ ചെയ്യുന്നത്.. വെള്ളമോ ..? പാലു കൊടുത്താലെന്താ..?” “ഇക്കാ.. ഉച്ചക്ക് മുന്‍പേ കൊടുത്തതാണ്.. എപ്പഴും ഇങ്ങനെ കൊടുത്താലെങ്ങനാ. അല്ലെങ്കിലേ ഞാന്‍ മെലിഞ്ഞിട്ടാ.. ഇനി ഇതും കൂടി ആയാ..” സത്യം പറഞ്ഞാല്‍ അവളുടെ മറുപടി കേട്ട് ഞാനാകെ തളര്‍ന്നു പോയി.. നേരെ മുന്‍പില്‍ നില്‍ക്കുന്നത് ബോര്‍ഡറിലെ ശത്രുവാണെങ്കില്‍ എന്‍റെ തോക്കിനിരയാ ക്കാമായിരുന്നു .. ഇത്.. ഇതെന്‍റെ ഭാര്യയാണ്.. ദാമ്പത്യമാണ്.. ഒരു പട്ടാളച്ചിട്ടയോടു കൂടിയോ. അരുതാത്തത് കാണിച്ചതിന് മുഖത്തടിച്ചോ അല്ല ഒരു ഭര്‍ത്താവ് അവന്‍റെ ഭാര്യയെ നേരായ വഴിയിലെ ക്കെത്തിക്കേണ്ടതെന്ന് എനിക്ക് നന്നായ് അറിയാം.. അതിനു വഴിയുണ്ടാക്കാം.. എന്നു മാത്രം മനസാക്ഷിയൊട് പറഞ്ഞു കൊണ്ട് ഞാന്‍ തളര്‍ന്നിരുന്നു.. കോളിംഗ് ബെല്‍ വീണ്ടും അടിച്ചു.. “ഉമ്മ കുളിക്കുവാന്ന് തോന്നുന്നു.. മോളെ പിടിക്ക്.. ഞാനാരാണ് വന്നതെന്ന് നോക്കിയിട്ട് വരാം..” എന്നും പറഞ്ഞ് അവള്‍ ഹാളിലേക്ക് പോയി.. കുഞ്ഞിനെയുമെടുത്ത് ഞാനും അവളുടെ പിറകേ പോയി.. “ആരാണ് ഷംനാ..?”“അത് പിസ്സാ ബോയ് ആയിരുന്നു ഇക്കാ.. ഇങ്ങള്‍ വരുംന്ന് പറഞ്ഞപ്പൊ ഞാന്‍ ഓര്‍ഡറെയ്തതാ…. കൊറച്ചേരം അടുക്കളേലിരുക്കാതെ ഇക്കാനോട് വര്‍ത്താനം പറഞ്ഞിരിക്കാലോ..” പക്ഷെ… അതിന് എതിര് പറയാന്‍ എനിക്കായില്ല.. പറഞ്ഞിട്ട് അവളത് മനസ്സിലാക്കില്ല എന്നറിഞ്ഞിട്ടു തന്നെ ഞാന്‍ മൗനം പാലിച്ചിരുന്നു..അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി പിറ്റേന്ന് തന്നെ ഞങ്ങളൊരു യാത്രക്കു തയ്യാറെടുത്തു… വിനോദയാത്ര..!! അങ്ങനെ ഉമ്മാനോട് സലാം ചൊല്ലി ഞാനും റെന്നമോളും ഷംനയും കൂടി ഇറങ്ങി… “ഇക്കാ.. ഈ ജേര്‍ണി അടിച്ച് പൊളിക്കണം.. എപ്പൊഴേലും കിട്ടുന്ന ഒരു ലീവല്ലേ ഇങ്ങക്ക്.. ഇത് മാക്സിയം മുതലെടുക്കണം… Zoo , പാര്‍ക്ക്.., ഗാര്‍ഡന്‍ , മ്യൂസിയം.. അങ്ങനെ എല്ലാതും വിസിറ്റെ യ്യണം..” “ഷുവര്‍.. നീ പറയുന്ന എല്ലാടത്തോട്ടും പോവാം.. അതിനു മുന്‍പ് എനിക്ക് രണ്ട് മൂന്ന് പേരെ കാണാനുണ്ട്.. നീയും കാണണം.. After that നമ്മള്‍ അടിച്ചു പൊളിക്കുന്നു..” “ഈ ടൈമില്‍ തന്നെ കാണണോ..?” “വേണം.. നമ്മളെന്തായാലും തിരുവനന്ദപുരത്തേക്കല്ലേ.. അതിനോടൊപ്പം ഇതും കൂടി ആവാലോ..” “എന്നാ ഓക്കെ….!” രാത്രി ഡ്രൈവ് ചെയ്ത് പുലര്‍ച്ച ആയപ്പൊഴേക്കും ഞങ്ങള്‍ TVM എത്തി.. ഒരു ഹോട്ടലില്‍ കയറി ഫ്രഷ് ആയി ഞങ്ങള്‍ യാത്ര തിരിച്ചത് തിരുവനന്ദ പുരം RCC യിലേക്കായിരുന്നു.. റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍ തിരുവനന്ദ പുരം..! “ഇക്കാ.. നമ്മളെന്താ ഇവിടെ..?” “വാ.. പറയാം..” ഒരു കേണലെന്ന പ്രത്യേക പരിഗണന മാനിച്ച് വിസിറ്റിംഗ് അനുവദിച്ചു.. അവളുമായി വാര്‍ഡിലേക്ക് കയറി.. ആദ്യമിട്ട ബെഡ്ഡില്‍ കിടക്കുന്ന പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ അടുത്ത് വന്നിരുന്നു.. ഷംന കാര്യമെന്താണെന്നറിയാതെ എന്നെത്തന്നെ നോക്കി നില്‍ക്കുകയാണ്.. ഒരു മുഖവുരയുമില്ലാതെ ഞാന്‍ തുടര്‍ന്നു.. “ഇത് അഫ്സല്‍. കഴിഞ്ഞ മൂന്ന് മാസമായി ഇവന്‍ ഇവിടെ ഈ അവസ്ഥയിലാ.. എന്നു വെച്ചാല്‍ ഇവന്‍റെ അന്നനാളത്തിനാണ് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത്… ഒരു തുള്ളി വെള്ളം പോലും വായില്‍ നിന്നും ആമാശയത്തിലേക്കെത്തിക്കാത്ത വണ്ണം ദിവസം കൂടും തോറും അന്നനാളത്തിലെ വ്രണം വലുതായിക്കൊണ്ടിരിക്കാണ്.. ഇവന്‍റെ വയറ്റിലൊരു ട്യൂബ് ഇട്ടത് കണ്ടോ നീ..? ഇതിന്‍റെ ബലത്തിലാ അവനിന്ന് ജീവിക്കുന്നത് തന്നെ.. ജീവന്‍ നില നില്‍ക്കാന്‍ വേണ്ടി വെള്ളം ഈ ട്യൂബിലേക്കൊഴിച്ചു കൊടുക്കാറാണ്.. ഷംനാ.. പിസ്സ.. ബര്‍ഗര്‍ പോലുള്ള ന്യൂജന്‍ ഫുഡ് ഐറ്റംസ് വലിയ കാശ് കൊടുത്ത് വാങ്ങിക്കഴിക്കുമ്പോള്‍ ഒരിറ്റു വെള്ളം പോലും ഇറക്കാനാവാതെ പാടു പെടുന്നോരും നമുക്കിടയിലുണ്ടെന്ന് നീ അറിയണം.. പിന്നൊന്ന്.. ആ ഇരിക്കുന്ന സ്ത്രീയെ കണ്ടോ നീ..? അഫ്സലിന്‍റെ ഉമ്മയാണ്..

പ്രാര്‍ത്ഥിക്കുകയാവും പാവം.. എന്നാല്‍ സ്വന്തം മകനെ ജീവിതത്തിലേക്ക് തിരിച്ചു തരാന്‍ വേണ്ടിയിട്ടല്ല ആ തേട്ടം..! ആ ഉമ്മാക്കറിയാം.. അഫ്സലിന് ഇനിയൊരു മടക്കമില്ലെന്ന്.. കഴിയുമെങ്കില്‍ പെട്ടെന്ന് തന്നെ എന്‍റെ മോനെ മരിപ്പിക്കേണമേ റബ്ബേ…! ഈ അവസ്ഥയില്‍ ഇനീം കാണാനുള്ള ശക്തി എനിക്കില്ല.. എന്നായിരിക്കും ആ ഉമ്മ പ്രാര്‍ത്ഥിക്കു ന്നുണ്ടാ വുക..” ഒന്നും മിണ്ടാതെ ഷംന ആ ഉമ്മയെയും മകനെയും മാറി മാറി നോക്കി.. നെടു വീര്‍പ്പിട്ടു.. പിന്നെ ഞാന്‍ രണ്ടാമത്തെ ബെഡ്ഡിനരികിലേക്ക് അവളെയും കൊണ്ട് പോയി.. ഇരുപത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.. അവളുടെ തലമുടിയെല്ലാം കൊഴിഞ്ഞ് പോയിട്ടുണ്ട്.. മുഖത്തിന്‍റെ ഇടതു ഭാഗത്തും ചുണ്ടിലും വ്രണം പൊട്ടിയിട്ടുണ്ട്..

പെട്ടെന്ന് നോക്കിയാല്‍ ഒന്നു പേടിക്കുമെങ്കിലും ആ ദാരുണമായ അവസ്ഥ ആരുമൊന്നു നോക്കിപ്പോവും.. ഞാന്‍ അവളുടെ അമ്മയെ നോക്കി പുഞ്ചിരിച്ചു.. Case detail വാങ്ങി പരിശോധിക്കുന്നതിനിടയില്‍ ഒരു ഫോട്ടോ ആ ഫയലില്‍ നിന്നുമെടുത്ത് ഷംനക്ക് നേരെ നീട്ടി.. ഒരു സുന്ദരി..! ആരും കണ്ടാല്‍ മോഹിച്ച് പോവുന്ന ശരീര പ്രകൃതം.. ഈ ഫോട്ടോയി ലുള്ളതും ഇവിടെ ദാരുണമായ അവസ്ഥയില്‍ കിടക്കുന്നതും ഒന്നാണെന്ന സത്യം ഷംനയെ ഒന്നമ്പരിപ്പിച്ചു..! “ഇത് നിമിഷ.. കൊച്ചിയില്‍ M tech ചെയ്തോണ്ടിരുന്ന വിദ്യാര്‍ ത്ഥിയാണ്.. ഇവള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് തൊലിക്കാണ്.. ദിവസം കൂടും തോറും ശരീരത്തിലെ രോമമെല്ലാം കൊഴിഞ്ഞ് പോയി ശരീരത്തിലെ സ്കിന്‍ സെല്ലുകളുടെ പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥ.. ഈ വ്രണം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.. ശരീരം ഒട്ടാകെ ഈ അവസ്ഥയിലെക്കാണ് എത്തിപ്പെടുന്നത്..” “ഇക്കാ.. ഇതൊക്കെ കാണു മ്പോ..!” “Just relax ഷംനാ.. പടച്ചോന്‍റെ അനുഗ്രഹത്തില്‍ നിനക്ക് കിട്ടിയ ഈ സൗന്ദര്യം നിന്‍റെ കാഴ്ചപ്പാടില്‍ പൂര്‍ണതയിലെത്തിയിട്ടില്ല എന്നൊരു തോന്നലുണ്ടായിട്ടല്ലേ നീ ബ്യൂട്ടീ പാര്‍ലറുകളില്‍ പോയി കൃതിമ സൗന്ദര്യം പടുത്തുയര്‍ത്തുന്നത്.. ഇനി ആ തീരുമാനത്തി ലെക്കെത്തുമ്പോള്‍ ഒരിക്കലെങ്കിലും എന്‍റെ ഷംന ഓര്‍ക്കണം.. ഇന്നല്ലെങ്കില്‍ നാളെ.. നമ്മളും ഈ അവസ്ഥയില്‍ എത്തിപ്പെടാം എന്ന സത്യം…!” അവള്‍ക്കു മറുപടി ഇല്ലായിരുന്നു.. ഒരു ദീര്‍ഘശ്വാസം എടുത്ത് ഞാനവളുമായി മൂന്നാമത്തെ ബെഡ്ഡിലേക്ക് പോയി.. ആ ബെഡ്ഡില്‍ ജനിച്ചിട്ട് നാലു മാസം പോലും ആവാത്ത പിഞ്ചു പൈതല്‍.. കൂടെ ഒരു മധ്യ വയസ്ക്ക യും..“ഇക്കാ.. ഈ കുഞ്ഞിന്..?” “പേടിക്കണ്ട.. ഇവിടെ ഈ കുഞ്ഞിനല്ല രോഗം..!” “പിന്നെ..?” ഒന്നും മിണ്ടാതെ ഞാന്‍ ആ വാര്‍ഡിലെ മൂലയിലുള്ള ബാത്ത്റൂമിന്‍റെ അടഞ്ഞ വാതിലി ലേക്ക് നോക്കി നിന്നു.. ഒന്നു രണ്ട് മിനുറ്റുകള്‍ക്കു ശേഷം ആ വാതില്‍ തുറന്ന് ഒരു സത്രീ പുറത്ത് വന്നു.. ഷംനയുടെ പ്രായം തോന്നിക്കുന്ന ഒരു സത്രീ.. അവള്‍ വിതുമ്പിക്കര യുന്നുണ്ടായിരുന്നു.. ഒരു ദീര്‍ഘശ്വാസത്തോടെ ഷംനയുടെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു.. ആ വരുന്നത് റസിയ.. കോഴിക്കോടാണ് വീട്.. നമ്മളെ പോലെ അവളും അവളുടെ ഭര്‍ത്താവും ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടാവും..

യാഥാര്‍ത്യമായ അവരുടെ സ്വപ്നങ്ങളില്‍ ഒന്നാണ് ഈ പിഞ്ചു പൈതല്‍.. ഈ കുഞ്ഞ് അവളുടെയാ..” “ഇക്കാ.. അപ്പൊ അവള്‍ക്കാണോ രോഗം..?” “അതെ… നൊന്തു പെറ്റ തന്‍റെ കുഞ്ഞിന് ഒരു തുള്ളി മുലപ്പാല്‍ കൊടുക്കാന്‍ പറ്റാത ഭാഗ്യം കെട്ട ഉമ്മ..! തന്‍റെ ഉമ്മാന്‍റെ മുലഞെട്ടിനു വേണ്ടി വിതുമ്പിക്ക രയുമ്പൊഴും ആ പിഞ്ചു പൈതല്‍ ഓര്‍ക്കുന്നുണ്ടാവില്ല.. തന്‍റെ പൊന്നുമ്മാക്ക് സ്തനാര്‍ബു ദമാണെന്ന്…!! ഒരിറ്റു പോലും വായിലേക്കു വെച്ചു കൊടുക്കാനാവാതെ പടച്ചോന്‍ കനിഞ്ഞേകിയ മുലപ്പാല്‍ ബാത്ത്റൂമിന്‍റെ അഴുക്കിലേക്ക് ചുരത്തിക്കളയാനായിരുന്നു അവളാ ബാത്ത്റൂമില്‍ പോയത്… തന്‍റെ ഉദരത്തില്‍ മൊട്ടിട്ട കുഞ്ഞിനവകാശപ്പെട്ട അമൃത് അഴുക്കിലേക്ക് ഒഴുക്കിക്കളയുമ്പോള്‍ ഏതൊരു മാതാവിന്‍റെയും നെഞ്ച് പിടയും ഷംനാ..” ഇതു കേട്ടതും അവള്‍ റെന്നമോളേ ചേര്‍ത്തു പിടിച്ച് ദീര്‍ഘശ്വാസം വിട്ടു.. അവളുടെ കണ്ണു നിറയുന്നു ണ്ടായിരുന്നു.. “ഷംനാ.. പടച്ചോന്‍ നമ്മുടെ കുഞ്ഞിന് നിന്നിലൂടെ കനിഞ്ഞേകിയ മുലപ്പാല്‍ നീ കൊടുക്കാന്‍ താല്‍പര്യപ്പെടാതിരിക്കുമ്പോള്‍ ഇനിയെങ്കിലും എന്‍റെ ഷംന ഈ ഉമ്മയുടെയും കുഞ്ഞിന്‍റെയും അവസ്ഥ ഓര്‍ക്കണം…” അവള്‍ വിതുമ്പിക്കരയു ന്നുണ്ടായി രുന്നു.. എല്ലാലരോടും യാത്ര പറഞ്ഞ് ഞാനും ഷംനയും കുഞ്ഞും RCC യില്‍ നിന്നു പുറത്തി റങ്ങുമ്പോള്‍ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു.. എന്‍റെ ഷംന ഇന്നു മുതലെങ്കിലും എല്ലാം തികഞ്ഞ ഒരു ഭാര്യയായി മാറുമെന്ന്…! “ഓക്കെ.. എന്‍റെ വിസിറ്റിംഗ് കഴിഞ്ഞു.. ഇനി ഞാന്‍ വാക്കു പാലിക്കുന്നു.. ആദ്യം… പാര്‍ക്കില്‍ പോണോ… അതോ.. മ്യൂസിയത്തില്‍ പോണോ…!” “ഇക്കാ….!” അവളിടറുന്നുണ്ടായിരുന്നു.. എന്‍റെ മാറോട് ഒട്ടിച്ചേര്‍ന്ന് വിതുമ്പി ക്കരഞ്ഞു കൊണ്ടു പറഞ്ഞു.. “ഇക്കാ… നമുക്ക്… നമുക്ക് നമ്മുടെ വീട്ടിലേക്ക് തന്നെ തിരിച്ച് പോവാം.. ഇതിലും നല്ലൊരു യാത്ര വേറെവിടെ പോയാലും എനിക്കിനി കിട്ടില്ല.. എന്നെ .. എന്നെ ഞാനാക്കി മാറ്റിയത് ഹോസ്പിറ്റലിലെ ആ കാഴ്ചകള്‍ കണ്ടിട്ടായിരുന്നു…” മുഖം ചേര്‍ത്തു പിടിച്ച് എന്‍റെ ഹൃദയത്തിലൊട്ടി എന്‍റെ ഷംന വിതുമ്പിക്കരയുമ്പോഴും ഞാന്‍ ഓര്‍ക്കുവായിരുന്നു… ഇതൊരു യാത്രയായിരുന്നു.. ഹൃദയത്തിലേക്കുള്ള വിനോദ യാത്ര…!! പടച്ചോന്‍ കനിഞ്ഞേകുന്ന അനുഗ്രഹം എല്ലാര്‍ക്കും കിട്ടീ എന്നു വരില്ല…!കിട്ടിയവര്‍ അത് പടച്ചോന്‍റെ മാര്‍ഗ്ഗത്തില്‍ പ്രയോജനപ്പെടുത്തണം….!

ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ….

സ്നേഹപൂര്‍വം ഷാഹില്‍ കൊടശ്ശേരി