Entertainment

ക്യാപ്റ്റൻ കണ്ടിറങ്ങിയ ഐ.എം വിജയൻ ജയസൂര്യയെക്കുറിച്ച് പറഞ്ഞത് ആരും പറയാത്ത ചില കാര്യങ്ങൾ..

കേരളം കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ താരം വി.പി.സത്യന്റെ ജീവിതം ആസ്പദമാക്കി ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ക്യാപ്റ്റൻ കാണാൻ ഇൻഡ്യൻ ഫുട്‌ബോൾ ഇതിഹാസം ഐ. എം. വിജയനും എത്തി. സത്യനായി മാറാൻ ജയസൂര്യയിലെ നടന് സാധിച്ചോ എന്ന കേരളത്തിന്റെ ചോദ്യത്തിന് സിനിമ കണ്ടിറങ്ങിയ ഐ. എം. വിജയനും മറുപടി പറഞ്ഞു.

സത്യനായി മാറാൻ അല്ലെങ്കിൽ സത്യനായി അഭിനയിക്കാൻ ജയസൂര്യ ഒരുപാട് കഷ്ടപ്പാട് സഹിച്ചിട്ടുണ്ട് എന്നും സത്യന്റെ നടത്തം ഉൾപ്പെടെ എല്ലാം സിനിമയിൽ കൃത്യമായി വന്നിട്ടുണ്ട് എന്നും വിജയൻ പറഞ്ഞു. ജയസൂര്യ സഹിച്ച കഷ്ടപ്പാട് മനസിലാകണം എങ്കിൽ സിനിമയെ സ്നേഹിക്കുന്ന ഫുട്‌ബോളിനെ സ്നേഹിക്കുന്ന എല്ലാവരും ഈ സിനിമ കണ്ടുനോക്കണം എന്നും അദ്ദേഹം പറഞ്ഞു. സത്യനെ അറിയുന്ന എല്ലാവർക്കും സ്ക്രീനിൽ ജയസൂര്യയെ കാണാൻ കഴിയില്ല സത്യനെ മാത്രമേ കാണാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിൽ ജയസൂര്യ സത്യനായി അഭിനയിച്ചിട്ടേ ഇല്ല മറിച്ച് ജീവിക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി വി.പി. സത്യനൊപ്പം കളത്തിൽ ഇറങ്ങിയിട്ടുള്ള ആൾ ആണ് ഐ. എം. വിജയൻ. മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപിക് ചിത്രം ക്യാപ്റ്റൻ ആയതിനാൽ വലിയൊരു സ്വീകാര്യത മലയാള മണ്ണിൽ ക്യാപ്റ്റന് ലഭിക്കുന്നുണ്ട്.