Entertainment

പാർവതി ഒരു രക്ഷയുമില്ലാത്ത നടി, എന്നെ സിനിമയിൽ ശ്രദ്ധിക്കുമോയെന്ന് സംശയം: ഇർഫാൻ ഖാൻ

മലയാളികളുടെ പ്രിയപ്പെട്ട പാർവതിയെ വാതോരാതെ പ്രശംസിച്ച് ബോളിവുഡ് താരം ഇർഫാൻ ഖാൻ. ‘ഖരീബ് ഖരീബ് സിംഗിളി’ലൂടെയാണ് പാർവതി ബോളിവുഡിൽ എത്തുന്നത്. ഇര്‍ഫാന്‍ ഖാനാണു സിനിമയിൽ പാര്‍വതിയുടെ നായകനാവുന്നത്. സിനിമയിലെ പാട്ടുകളും ട്രെയിലറും ഇറങ്ങിയപ്പോൾ തന്നെ പാർവതിയുടെ അരങ്ങേറ്റം ബോളിവുഡിൽ ചർച്ചയായിരിക്കുകയാണ്.

ഇർഫാൻ ഖാൻ ‘ഒരു രക്ഷയുമില്ലാത്ത’ നടിയെന്നാണ് താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. “പാര്‍വതി ഒരു ഗംഭീര നടിയാണ്. ധാരാളം ആരാധകരുണ്ട് അവർക്ക്. അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീര്‍ണ്ണമായിരുന്നു. സിനിമയിൽ ഞാന്‍ ശ്രദ്ധിക്കപ്പെടുമോ എന്നുപോലും എനിക്കറിയില്ല. അവര്‍ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു കെമിസ്ട്രി ഉണ്ടാവില്ലായിരുന്നു.” ഇർഫാൻ ഖാൻ പറയുന്നു. തനൂജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യാത്രയിൽ കണ്ടുമുട്ടുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്.

Leave a Response