സഹതാരത്തിന്റെ കവിളിൽ ചുംബിക്കാൻ അമ്മ സമ്മതിക്കുന്നില്ല, ഏറെ ആരാധകരുള്ള നായിക സീരിയലിൽ നിന്ന് പുറത്ത്
ചുംബന രംഗത്തിലഭിനയിക്കാന്‍ അമ്മ സമ്മതിക്കില്ലെന്ന് പറഞ്ഞ ടെലിവിഷന്‍ താരം ജന്നത്ത് സൂബൈര്‍ റഹ്മാനി സീരിയലില്‍ നിന്ന് പുറത്ത്. തു ആഷികി എന്ന പരമ്പരയില്‍ നിന്നാണ് ജന്നത്ത് പുറത്തായത്.
സീരിയലില്‍ ജന്നത്ത് അവതരിപ്പിക്കുന്ന കഥാപാത്രം സഹതാരത്തിന്റെ കവിളില്‍ ചുംബിക്കുന്ന സീനുണ്ട്. അത് ജന്നത്തിന്റെ അമ്മയ്ക്ക് ഇഷ്ടമായില്ല. സ്ക്രിപ്റ്റ് വായിച്ചു നോക്കിയ അമ്മ ആ രംഗം നീക്കം ചെയ്യണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് സംവിധായകന് തയ്യാറായില്ല.
എന്നാല്‍ ചുംബനരംഗം ഒഴിവാക്കാമെന്ന് നിര്‍മ്മാതാവ് വാക്കു തന്നിരുന്നതായി ജന്നത്ത് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ജന്നത്തിന്റെ അമ്മയുടെ വാശിയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അസ്വസ്ഥരായെന്നും അതിനാല്‍ നടിയെ സീരിയലില്‍ നിന്ന് ഒഴിവാക്കി എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.