Entertainment

“ജീവനും ജീവിതവും നീ ആണ്‌..പക്ഷെ ഈ അവാർഡ് തുകയുടെ അവകാശം നിനക്കല്ല…”; വനിത അവാർഡ് ഏറ്റുവാങ്ങി ജയസുര്യയുടെ ആ തീരുമാനം ഭാര്യയെപോലും ഞെട്ടിച്ചു..

എന്‍റെ കോസ്റ്റ്യൂം മാത്രമല്ല, ജീവിതവും ഇവളാണ് ഡിസൈന്‍ ചെയ്യുന്നത്. ഭാര്യ സരിതയെ ചേര്‍ത്തു നിര്‍ത്തി വനിതയുടെ  സ്പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി ജയസൂര്യ. പിന്നാലെ എത്തി അടുത്ത പ്രഖ്യാപനം.

അവാര്‍ഡു തുക തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്‍ററിനും അട്ടപ്പടിയിലെ മധുവിന്റെ കുടുംബത്തിനുമായി കൈമാറുകയാണെന്നും ജയസൂര്യ പ്രഖ്യാപിച്ചപ്പോള്‍ കയ്യടികള്‍ തിരമാലകളായി ഉയര്‍ന്നു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയ ജയസൂര്യ ഭാര്യ സരിതയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഒന്നു മടിച്ചു നിന്നപ്പോള്‍ ഉടനെത്തി ജയസൂര്യയുടെ കമന്‍റ്- എന്‍റെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോള്‍ മടി കൂടാതെ വന്നവളല്ലേ നീ… പിന്നെയാണോ ഒരു സ്റ്റേജ്… ഇതോടെ കസേരയില്‍ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക്.