Entertainment

മമ്മൂട്ടിയ്ക്ക് ലഭിച്ച “പരോൾ” പൂർണ്ണമാക്കാൻ കാലകേയൻ എത്തുന്നു…

ബാഹുബലിയിലൂടെ ഞെട്ടിക്കുന്ന ലുക്കും ഭാഷയുമായി എത്തിയ കഥാപാത്രമാണ് കാലകേയന്‍. ഈ കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകര്‍ ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന പരോളിലൂടെയാണ് പ്രഭാകര്‍ മലയാളത്തിലേക്ക് എത്തുന്നത്. പരസ്യചിത്ര രംഗത്ത് ശ്രദ്ധേയനായ ശരത്ത് സന്ധിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്.

സാധാരണക്കാരനായ ഒരു കമ്മ്യൂണിസ്റ്റ്കാരനാണ് മമ്മൂട്ടിയുടെ അലക്‌സ് എന്ന കഥാപാത്രം. കര്‍ഷകനായ അലക്‌സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ലാലു അലക്‌സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍.