Social Media

ഇനി ട്രോളരുത്; പൂമരം റിലീസ് തീയതി പ്രഖ്യാപിച്ച് കാളിദാസ് ജയറാം

ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. കാളിദാസ് ജയറാം തന്നെയാണ് റിലീസിങ് തിയതി ഔദ്യോഗികമായി അറിയിച്ചത്. സിനിമ മാര്‍ച്ച് ആദ്യ വാരം തിയറ്ററുകളില്‍ എത്തുമെന്ന് കാളിദാസ് പറഞ്ഞു. മഞ്ചേരി എന്‍.എസ്.എസ് കോളെജില്‍ വെച്ച്”

എന്‍.എസ്.എസ് കോളെജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവത്തിന്റെ ഉത്ഘാടന വേദിയിലാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത് .
മാധ്യമങ്ങള്‍ക്ക് മുന്നിലോ സോഷ്യല്‍ മീഡിയയിലോ പറയുന്നതിന് മുന്പ് ഈ ക്യാമ്പസില്‍ അത് വെളിപ്പെടുത്തി.

തുടര്‍ന്ന് തന്റെ ഫെസ്ബുക്ക് പെജിലൂടെയും കാളിദാസ് ഇത് വെളിപ്പെടുത്തി.
ചിത്രത്തിന്റെ റിലീസ് വൈകിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. ട്രോളുകള്‍ കാളിദാസ് തന്നെ ഷെയര്‍ ചെയ്തിരുന്നു.മുന്പ് നിരവധി തവണ റിലീസ് പ്രക്യപിച്ചിട്ടും റിലീസ് ചെയ്യാതിരുന്നതിനാല്‍ പുതിയ തീയതിയ്ക്കും ട്രോളുകള്‍ വരുന്നുണ്ട്.മാര്‍ച്ച് ഏത് വര്ഷം ആണെന്ന് കാളിദാസ് പറഞ്ഞില്ലെന്നും അത്കൊണ്ട് വിശ്വസിക്കില്ല എന്നും ആയിരുന്നു ട്രോള്ളന്മാരുടെ കമെന്റ്.