Entertainment

കല്യാൺ ഷോറൂമുകളുടെ ഉത്‌ഘാടനം: ബച്ചന് പകരം മഞ്ജുവിനൊപ്പം ആരാണെന്നു അറിഞ്ഞാൽ മലയാളി ആരാധകർ ഞെട്ടും

കല്യാൺ ഷോറൂമുകളുടെ ഉത്‌ഘാടനം: ബച്ചനെത്തില്ല, പകരം എത്തുന്നത്‌ മറ്റൊരു സൂപ്പർ താരം. ഒപ്പം മഞ്ജുവും


അമിതാഭ് ബച്ചൻ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്ന കല്യാൺ ജൂവലറിയുടെ മൂന്നു ഷോറൂമുകളുടെ ഉത്‌ഘാടനത്തിനായി ബച്ചന് പകരം കിംഗ് ഖാൻ ഷാരൂഖ് ഖാൻ എത്തുന്നു. മസ്‌കറ്റിലെ ഈ ഷോറൂമുകളുടെ ഉത്‌ഘാടനത്തിനു എത്താമെന്ന് ഏറ്റിരുന്ന ബച്ചൻ ആരോഗ്യസ്ഥിതി മോശമായതിനാൽ പങ്കെടുക്കുന്നില്ലെന്നു അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന് പകരമായാണ് ഷാരൂഖ് ഖാൻ മസ്കറ്റിൽ എത്തുന്നത്.

ഇന്ന് ഉച്ച കഴിഞ്ഞു മൂന്നിടങ്ങളിലായാണ് ഉത്‌ഘാടനച്ചടങ്ങു നടക്കുന്നത്. വൈകിട്ട് 3.30 നു നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, അൽ മബേലയിലും 4.30 നു റുവി ഹൈ സ്ട്രീറ്റിലും 5.30 നു ഒമാൻ അവന്യുസ് മാൾ, ബൗഷറിലുമുള്ള ഷോറൂമുകളാണ് ഉത്‌ഘാടനം ചെയ്യുന്നത്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, ഗിരാജ്‌കുമാർ, അക്കിനേനി നാഗാർജ്ജുന, പ്രഭാ ഗണേശൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.