Entertainment

“ഞാനോ രാവോ…”; കമ്മാരസംഭവത്തിലെ ആദ്യഗാനം എത്തി..

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഞാനോ രാവോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.ഗോപി സുന്ദറിന്റേതാണ് സംഗീതം. ഏപ്രില്‍ 14ന് വിഷു റിലീസായിട്ട് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ സെന്‍സറിങ് നേരെത്ത പൂര്‍ത്തിയാക്കിയിരുന്നു. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്.