Entertainment

“കിരീടം എന്ന ചിത്രത്തിന്റെ പ്രതിഫലം തിലകൻ തിരുച്ചു നല്കി”; കാരണം ഇതാണ്‌…

കിരീടത്തിന്‍റെ പ്രതിഫലം തിലകന്‍ മടക്കികൊടുത്തത് എന്തിനായിരുന്നു ?
ചാണക്യന്‍ – വര്‍ണ്ണം എന്നീ രണ്ട് ചിത്രങ്ങളുടെ തിരക്കില്‍ നിന്നായിരുന്നു ‘കിരീടം’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തിലകന്‍ സമയം കണ്ടെത്തിയത്.

കിരീടത്തിലെ അച്യുതന്‍നായരായി മറ്റാരെയെങ്കിലും നോക്കാന്‍ സിബിയോടും ലോഹിയോടും തിലകന്‍ സ്നേഹത്തോടെ അപേക്ഷിച്ചിരുന്നു . പക്ഷേ, തിലകന്‍ ചേട്ടന്‍ ഇല്ലാതെ കിരീടം നടക്കില്ല എന്ന് സിബിയും ലോഹിയും തീര്‍ത്തു പറഞ്ഞു.

എങ്കില്‍ , എന്‍റെ ഒഴിവ് സമയം നോക്കി നിങ്ങള്‍ അട്ജ്സ്റ്റ് ചെയ്യേണ്ടിവരുമെന്ന് തിലകനും പറഞ്ഞു . ചാണക്യന്‍ രാത്രിയിലും വര്‍ണ്ണം പകലുമായിരുന്നു ഷൂട്ടിംഗ് .

ഇതിനിടയിലായിരുന്നു തിലകന്‍റെ ഒഴിവ് സമയം നോക്കി കിരീടത്തിന്‍റെ ലൊക്കേഷനില്‍ എത്തിച്ചിരുന്നത്. ഒന്നും രണ്ടും മണിക്കൂറിന്‍റെ ഇടവേളയിലായിരുന്നു തിലകന്‍ അച്യുതന്‍നായരായി അഭിനയവൈഭവം പ്രകടിപ്പിച്ചത്.

തിലകന് ഒരു ലക്ഷം രൂപ പ്രതിഫലം കൊടുക്കാനായിരുന്നു നിര്‍മ്മാതാവ് ഉറപ്പിച്ചത് . പക്ഷേ , നിര്‍മ്മാതാവ് പണവുമായി ചെന്നപ്പോള്‍ തിലകന്‍ പറഞ്ഞു , ” നിങ്ങള്‍ എന്‍റെ സമയത്തിനുവേണ്ടി ഒരു പാട് കഷ്ട്ടപെട്ടതല്ലേ, പിന്നെ , ആദ്യം വേണ്ടാന്നു വെച്ച അച്യുതന്‍നായരെ ഞാന്‍ വല്ലാണ്ട് സ്നേഹിച്ചും പോയി.

അത് കൊണ്ട് എനിക്ക് ഇത്രയും പണം വേണ്ട. എന്നും പറഞ്ഞ് , നിര്‍മ്മതാവ് കൊടുത്ത പണകെട്ടില്‍ നിന്നും തിലകന്‍ ആവശ്യമുള്ളത് എടുത്ത് ബാക്കി പണം മടക്കികൊടുക്കുകയായിരുന്നു .