News

7 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ടെക്നോപാർക്ക്‌ ദമ്പതികളുടെ ആദ്യ രാത്രിയിലാണ് വധു തന്റെ ഭർത്താവ്‌ ആരാണെന്ന് തിരിച്ചറിഞ്ഞത്‌… പിന്നീട്‌ നടന്നത്‌ സിനിമയെ പോലും വെല്ലുന്ന കാര്യം!

ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യവേയാണ് നിര്‍ധന കുടുംബത്തിലെ അംഗമായിരുന്ന യുവതി ശ്രീറാം എന്ന് പേരു പറഞ്ഞ ഒരു യുവാവിനെ പരിചയപ്പെടുന്നത്. ഈ പരിചയം കാലക്രമേണ പ സൗഹൃമായും പിന്നീട് പ്രണയമായും വളര്‍ന്നു.

ടെക്‌നോപാര്‍ക്കില്‍ നിന്ന് മറ്റൊരിടത്തേയ്ക്ക് യുവാവ് സ്ഥലം മാറിപോയെങ്കിലും പ്രണയത്തിന് മാറ്റം ഒന്നും വന്നില്ല. ആദ്യമൊക്കെ വീട്ടുകാർ ഒരുപാട് എതിര്‍ത്തെങ്കിലും പെണ്കുട്ടിയുടെ നിർബന്ധം സഹിക്കാതെ ആയപ്പോൾ ഇരുവരുടെയും വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാരും സമ്മതം മൂളി. അവിടെ നിന്നും അങ്ങോട്ട് സംഭവിച്ചതൊക്കെയും നാടിനെയും നാട്ടുകാരെയും ഞെട്ടിക്കുന്ന കാര്യങ്ങൾ ആയിരുന്നു. പോത്തൻകോട് നടന്ന സംഭവം ഇങ്ങിനെയാണ്.

വിവാഹം ഉറപ്പിച്ചെങ്കിലും ആദ്യംമുതല്‍ തന്നെ യുവാവിന്റെ പെരുമാറ്റത്തില്‍ പെണ്‍വീട്ടുകാര്‍ക്ക് എന്തൊക്കെയോ സംശയം തോന്നി. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വരന്റെ വീട്ടുകാരുടെ അസാന്നിധ്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദ്യംചെയ്തപ്പോഴെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞും അവരുടെ താത്പര്യപ്രകാരം അല്ല ഈ വിവാഹം അതുകൊണ്ട് അവർ സഹകരിക്കില്ല എന്നൊക്കെ പറഞ്ഞ് യുവാവ് ഒഴിഞ്ഞു മാറി. യുവാവിനെ വിശ്വസിച്ച് അവസാനം ചെറുക്കന്‍ വീട്ടുകാരുടെ അഭാവത്തില്‍ ഈ വിവാഹം നടന്നു.

മനസ്സിൽ ബാക്കി നിന്നിരുന്ന സംശയങ്ങൾ തുണ ആയതോടെ പെണ്കുട്ടിയുടെ വീട്ടുകാർ വിവാഹം കഴിഞ്ഞു മടങ്ങിയപ്പോൾ പെണ്‍കുട്ടി വിവാഹത്തിനണിഞ്ഞിരുന്ന സ്വര്‍ണമെല്ലാം ഊരിവാങ്ങി കൊണ്ടുപോയി.

ആദ്യരാത്രിയില്‍ വരന്‍ ആദ്യം പെണ്കുട്ടിയോട് ആവശ്യപ്പെട്ടതും ഈ സ്വര്‍ണമായിരുന്നു. അത് വീട്ടുകാര്‍ കൊണ്ടുപോയെന്ന് തന്നെ പെണ്‍കുട്ടി പറഞ്ഞപ്പോൾ വരനിൽ ഉണ്ടായ ഭവമാറ്റത്തിൽ പോലും ഏഴു വർഷം പ്രണയിച്ചു വിവാഹം കഴിച്ച ആളെ സംശയിക്കാൻ പെണ്കുട്ടിയ്ക്ക് തോന്നിയില്ല.

എന്നാല്‍ വരന്റെ ഫോണിലേയ്ക്ക് രാത്രി നിരന്തരം എത്തിക്കൊണ്ടിരുന്ന കോളുകളില്‍ ഒന്നില്‍ നിന്ന് പെണ്കുട്ടി അറിഞ്ഞത് ഞെട്ടിക്കുന്ന ഒരു വിവരം ആയിരുന്നു. താങ്കള്‍ വിവാഹം ചെയ്തിരിക്കുന്ന വ്യക്തി ആണല്ല, പെണ്ണാണെന്നും എത്രയും വേഗം രക്ഷപെട്ടുകൊള്ളാനുമാണ് അതില്‍ നിന്ന് പെണ്‍കുട്ടിയ്ക്ക് കിട്ടിയ സന്ദേശം.

പെണ്‍കുട്ടി ഇത് വീട്ടുകാരെ അറിയിച്ചതോടെ പിറ്റേദിവസം ഇരുവരെയും വീട്ടുകാര്‍ വിദഗ്ധമായി പോലീസ് സ്‌റ്റേഷനിലെത്തിച്ചു, പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ വരന്‍ പുരുഷനോ , ട്രാന്‍സ്‌ജെന്‍ഡറോ അല്ലെന്നും വിദഗ്ധമായ രീതിയില്‍ ആണ്‍ വേഷം കെട്ടിയ പെണ്ണാണെന്നും മനസിലായി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കാഞ്ഞതിനാല്‍ ‘വരനായ’ യുവതിയെ പോലീസ് വിട്ടയച്ചു.

സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും ഏതാനും ദിവസത്തെ പരിചയം കൊണ്ട് പ്രണയത്തില്‍ വീഴുന്നവരും വിവാഹിതരാവുന്നവരുമൊക്കെ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ചതികളും പതിയിരിക്കുന്നുണ്ട് എന്നു സ്വയം തിരിച്ചറിയുക