Uncategorized

“ വർഷങ്ങൾക്ക് മുൻപ് ചെയ്ത ഒരു സഹായത്തിന്റെ കടം വീട്ടാൻ മരണക്കിടക്കയിൽ കിടന്നുകൊണ്ട് അമ്മ ആവശ്യപ്പെട്ടു… അങ്ങിനെ ശ്രീദേവി വന്നു..”; ശ്രീദേവിയെക്കുറിച്ച് ആർക്കും അറിയാത്തൊരു വെളിപ്പെടുത്തലും ആയി കെ.പി.എസ്.സി ലളിത

അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരകം ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ശനി രാത്രി 11.30 ന് ദുബായിൽവച്ചായിരുന്നു അന്ത്യം. ശ്രീദേവിയെ കുറിച്ചും ശ്രീദേവിയുടെ അഭിനയ ജീവിതതത്തെക്കുറിച്ചും കെ.പി.എസ്.സി ലളിതയുടെ ഓർമ്മകൾ പങ്കുവച്ചു. കൂട്ടത്തിൽ സിനിമാലോകത്തിന് തന്നെ അറിയാത്തൊരു വെളിപ്പെടുത്തലും അവർ നടത്തിയിരിക്കുകയാണ്. ശ്രീദേവിയെ ആദ്യം ക്യാമറയ്ക്ക് മുൻപിൽ കൊണ്ട് വന്നത് കെ.പി.എസ്.സി ലളിതയുടെ ഭർത്താവും സംവിധായകനും ചിത്രകാരനും ഒക്കെയായിരുന്ന ഭരതൻ ആണെന്നാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്.

ശ്രീദേവിയെ വളരെ സ്നേഹത്തോടെയും ആദരവോടെയുമാണ് കാണുന്നതെന്ന് നടി കെപിഎസി ലളിത പ്രതികരിച്ചു. കുമ്മാരസംഭവം തൊട്ട് നിരവധി ചിത്രങ്ങളില് തനിക്ക് അഭിനയിക്കാന് അവസരം ലഭിച്ചിട്ടുണ്ട്. അത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും കെപിഎസി ലളിത പ്രതികരിച്ചു. ചന്ദ്രിക സോപ്പിന്റെ പരസ്യം അക്കാലത്ത് ചെയ്തിരുന്നത് ഭരതൻ ആയിരുന്നു.

അന്ന് ഭരതൻ സംവിധാനം ചെയ്ത ചന്ദ്രിക സോപ്പിന്റെ പരസ്യ ചിത്രത്തില് കൃഷ്ണനായിട്ടുള്ള വേഷത്തിലാണ് ശ്രീദേവി ആദ്യമായി അഭിനയിച്ചത് എന്നും കെപിഎസി ലളിത പറയുന്നു. അന്ന് ശ്രീദേവിയ്ക്ക് മൂന്ന് വയസ്സായിരുന്നുവെന്നും പിന്നീടാണ് ശ്രീദേവി സിനിമയിലെത്തുന്നതും നായികയാകുന്നതും എന്നും അവർ കൂട്ടിച്ചേർത്തു. അന്നത്തെ കാലത്ത് പരസ്യങ്ങൾ കലണ്ടറുകൾ ആയിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് ശേഷം ആണ് ദേവരാഗത്തിൽ അഭിനയിക്കുവാൻ ശ്രീദേവിയെ തേടി എത്തുന്നത്.ആആ സമയത്ത് ശ്രീദേവിയുടെ അമ്മ ഇക്കാര്യം ഓര്ത്തുവെച്ചിരുന്നുവെന്നും അവരുടെ നിർബന്ധത്തിലാണ് ശ്രീദേവി ദേവരാഗത്തിൽ അഭിനയിച്ചതെന്നും കെപിഎസി ലളിത പറഞ്ഞു..എന്തോ ഭാഗ്യദോഷം കൊണ്ട് ദേവരാഗം ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് ശ്രീദേവിയുടെ അമ്മയ്ക്ക് സുഖമില്ലാതെ ആയി.

എന്നിട്ടും ബോധം മറയുന്നതിന് മുൻപ് അവർ ശ്രീദേവിയോട് പറഞ്ഞു ദേവരാഗത്തിൽ അഭിനയിക്കണം അത് തന്റെ ആഗ്രഹമാണെന്ന്. ‘അമ്മ പറയുന്നതിനപ്പുറത്തേക്ക് ഒരു വാക്ക് അവർക്ക് ഇല്ലായിരുന്നതിനാൽ ശ്രീദേവി ദേവരാഗത്തിൽ നായിക ആവാൻ എത്തി. അത്തരമൊരു വാക്ക് പാലിക്കുന്ന സ്ത്രീ ആയിരുന്നു ശ്രീദേവി.