Entertainment

ഏറെ കാത്തിരുന്ന ‘ലാലേട്ടന്റെ’ കിടിലൻ വീഡിയോ സോങ്ങ് പുറത്ത് ; കൈയ്യടിച്ച് ആരാധക ലോകം..

സാജിദ് യഹ്യയുടെ സംവിധാനത്തില്‍ മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായെത്തുന്ന മോഹന്‍ലാലിലെ ‘ലാലേട്ടോ’ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ടോണി ജോസഫിിന്റേതാണ് സംഗീതം. നേരത്തേ ടീസറിലൂടെ ഏറെ ശ്രദ്ധേയമായ ഗാനം പാടിയിരിക്കുന്നത് പ്രാര്‍ത്ഥന ഇന്ദ്രജിത്താണ്.

മഞ്ജു ആരാധകരും മോഹന്‍ലാല്‍ ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും. ഇന്ദ്രജിത്താണ് നായക വേഷത്തില്‍. സലിം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.