EntertainmentUncategorized

നീരജ് ആദ്യമായി പ്രണയം തുറന്നു പറഞ്ഞപ്പോള്‍ ദീപ്തി ജാടയിട്ടു..!!! അധികമാർക്കും അറിയാത്ത നീരജിന്റെ ആ ലൗ സ്റ്റോറി ഇങ്ങിനെയാണ്…

നീരജ് ആദ്യമായി പ്രണയം തുറന്നു പറഞ്ഞപ്പോള്‍ ദീപ്തി ജാടയിട്ടു. എട്ടു വര്‍ഷം മുമ്പാണ് ഇരുവരും പ്രണയത്തിലായത്. ആദ്യമായി പ്രണയം തുറന്നു പറഞ്ഞപ്പോള്‍ ദീപ്തി ജാടയിട്ടു. അന്ന് ദീപ്തി മറുപടി നല്‍കിയത് ആലോചിക്കണം എന്നായിരുന്നു. എന്നാല്‍ നീരജിന് പെട്ടെന്ന് തന്നെ ഉത്തരം അറിയണമായിരുന്നു. ഏപ്രില്‍ രണ്ടിന് കോഴിക്കോട് വെച്ചായിരുന്നു നീരജും ദീപ്തിയും വിവാഹിതരാകുന്നത്.

നീരജ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്റ്റുഡന്റായിരിക്കവെയാണ് ഭാര്യ ദീപ്തി പരിചയപ്പെടുന്നത്. അതും ഒരു സുഹൃത്ത് വഴി. പിന്നീട് ഇടയ്ക്കിടെ ട്രെയിന്‍ നമ്പര്‍ ചോദിക്കാന്‍ നീരജ് ദീപ്തിയെ വിളിക്കാന്‍ തുടങ്ങി. ദീപ്തി വീട്ടില്‍ നിന്നും വരുമ്പോള്‍ ഹോംലി ഫുഡും നീരജിന് കൊണ്ടു കൊടുക്കുമായിരുന്നു. അത് വാങ്ങാന്‍ നീരജ് തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്ന് നില്‍ക്കുന്നതും പതിവാക്കി.

നീരജിന്റെ വീട്ടില്‍ മീന്‍ ഉണ്ടാക്കാത്തതിനാല്‍ പുറത്ത് നിന്നും കഴിക്കാന്‍ ഇഷ്ടമായിരുന്നു നീരജിന്. അതുകൊണ്ട് നീരജിന് ദീപ്തി വീട്ടില്‍ നിന്നും ചെമ്മീന്‍ കൊണ്ടു കൊടുക്കുമായിരുന്നു. അങ്ങനെ ചെമ്മീനും കഴിച്ച് ഇരുവരും വര്‍ത്തമാനം പറഞ്ഞിരുന്നപ്പോള്‍ ദീപ്തിയുടെ ട്രെയിന്‍ പോയി. വര്‍ത്തമാനത്തിനിടയില്‍ ട്രെയിന്‍ പോയത് ദീപ്തി അറഞ്ഞില്ല. പോകുന്നില്ലേ എന്ന് ദീപ്തിയോടു നീരജ് ചോദിച്ചപ്പോഴാണ് ദീപ്തിയ്ക്ക് ബോധം വന്നത്. നീരജിന് ആദ്യമായി സ്പാര്‍ക്ക് അടിച്ചതും അന്നായിരുന്നു.